5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amit Shah Birthday Special: രാജ്യത്തിൻ്റെ ‘നെടുംതൂൺ’, നിർണായക ബില്ലുകൾക്ക് പിന്നിലെ കരങ്ങൾ; 60ൻ്റെ നിറവിൽ ആഭ്യന്തര മന്ത്രി

Union Home Minister Amit Shah Turns 60: ഒരു സാധാരണ രാഷ്ട്രീയ പ്രവർത്തകനിൽ നിന്ന് തുടങ്ങിയ അദ്ദേഹത്തിൻ്റെ ജീവിതം ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ സംഭാവനകൾ ചെറുതല്ല. രാജ്യത്തെ പല നിർണ്ണായ ബില്ലുകൾക്ക് പിന്നിലെ കരങ്ങളും അദ്ദേഹത്തിൻ്റേതാണ്.

Amit Shah Birthday Special: രാജ്യത്തിൻ്റെ ‘നെടുംതൂൺ’, നിർണായക ബില്ലുകൾക്ക് പിന്നിലെ കരങ്ങൾ; 60ൻ്റെ നിറവിൽ ആഭ്യന്തര മന്ത്രി
അമിത് ഷാ.
neethu-vijayan
Neethu Vijayan | Published: 21 Oct 2024 20:26 PM

ഗുജറാത്തിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്ഥനുമാണ് അമിത് ഭായ് അനിൽ ചന്ദ്ര ഷാ എന്നറിയപ്പെടുന്ന അമിത് ഷാ (Union Home Minister Amit Shah). മോദി സർക്കാരിലെ നെടുംതൂണും അദ്ദേഹം തന്നെ. 2019 മെയ് 30 മുതൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിസ്ഥാനമാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഒരു സാധാരണ രാഷ്ട്രീയ പ്രവർത്തകനിൽ നിന്ന് തുടങ്ങിയ അദ്ദേഹത്തിൻ്റെ ജീവിതം ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ സംഭാവനകൾ ചെറുതല്ല. രാജ്യത്തെ പല നിർണ്ണായ ബില്ലുകൾക്ക് പിന്നിലെ കരങ്ങളും അദ്ദേഹത്തിൻ്റേതാണ്.

1964 ഒക്ടോബർ 22ന് ബോംബെയിലെ ഒരു ഗുജറാത്തി-ബനിയ കുടുംബത്തിലാണ് അമിത് ഷാ ജനിച്ചത്. അച്ഛൻ അനിൽചന്ദ്ര ഷാ ഒരു ബിസിനസ്സുകാരനായിരുന്നു. ബോംബെയിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ഉപരിപഠനത്തിനായി ഗുജറാത്തിലേക്കു പോയി. അഹമ്മദാബാദിലെ യുസിഷാ കോളേജിൽ ബയോകെമിസ്ട്രിയിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് പിതാവിൻ്റെ കൂടെ ബിസിനസ്സ് പങ്കാളിയായി മാറി. രാഷ്ട്രീയത്തിൽ മാത്രമല്ല ബിസിനസ്സിലും തൻ്റെ വ്യക്തിമുദ്രപതിപ്പിച്ചയാളാണ് അമിത് ഷാ.

തൻ്റെ ചെറിയ പ്രായം മുതൽക്കേ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു ഷാ. ശാഖകളിലെ സ്ഥിരം സാന്നിദ്ധ്യം. ആർഎസ്സ്എസ്സ് പ്രവർത്തനകാലഘട്ടത്തിലാണ് അമിത് ഷാ ആദ്യമായി നരേന്ദ്ര മോദിയെ കണ്ടുമുട്ടുന്നത്. 1986 ൽ ഭാരതീയ ജനതാ പാർട്ടിയുടെ അംഗമായി മാറിയ ഷാ പാർട്ടിയിലെ നേതൃത്വപടവുകൾ അതിവേഗം കീഴടക്കി.

1990 കളിൽ നരേന്ദ്ര മോദി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായതോടെ, ഷായുടെ രാഷ്ട്രീയ ജീവിതത്തിൽ വച്ചടിവച്ചടി കയറ്റമാണ് ഉണ്ടായത്. അങ്ങനെ മോദിയുടെ പൂർണ പിന്തുണയോടെ, ഷാ ഗുജറാത്ത് സ്റ്റേറ്റ് ഫൈനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനമേറ്റെടുത്തു. 1997 ലെ ഉപതിരഞ്ഞെടുപ്പിൽ ഷാ സാർകേജ് മണ്ഡലത്തിൽ നിന്നും ജയിച്ച് ഗുജറാത്ത് നിയമസഭയിലെത്തി. പിന്നീട് 1997 (ഉപതിരഞ്ഞെടുപ്പ്), 1998, 2002, 2007 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ സാകേജ് നിയോജകമണ്ഡലത്തിൽ നിന്നും ജയിച്ച് നിയമസഭാംഗമായി.

ഗുജറാത്ത് നിയമസഭയിൽ ഷാ അവതരിപ്പിച്ച, മതപരിവർത്തന നിരോധന ബിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുവെങ്കിലും ബിജെപിയിലും അനുബന്ധ സംഘടനകളിലും വലിയ മതിപ്പുളവാക്കി. ഇന്ത്യൻ ഭരണഘടന ഒരു പൗരനു ഉറപ്പു നൽകിയിരിക്കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഈ ബില്ലെന്നാണ് കോൺഗ്രസ്സ് ആരോപിച്ചത്. എന്നാൽ ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യത്തെ ഷാ പ്രതിരോധിക്കുകയും, ബിൽ സഭയിൽ പാസ്സാക്കിയെടുക്കുകയും ചെയ്തു.

2019 ഓഗസ്റ്റ് അഞ്ചിന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിലെത്തുന്നതു വരെ, എന്താണു കശ്മീരിൽ സംഭവിക്കുക എന്നതിനു കാതോർത്ത് രാജ്യം കാത്തിരുന്നു. ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കി. ഭരണഘടനയുടെ 370 ാം വകുപ്പിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ റദ്ദാക്കുകയായിരുന്നു.

ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി ഒഴിവാക്കി, പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി അവയെ വിഭജിച്ചു. രാഷ്ട്രപതിയുടെ ഉത്തരവ് സംബന്ധിച്ച പ്രമേയവും കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചുള്ള സംസ്ഥാന പുനഃസംഘടനാ ബില്ലും രാജ്യസഭ ഓഗസ്റ്റ് അഞ്ചിന് പാസാക്കി. പിന്നാലെ ലോക്സഭയിലും ബിൽ പാസായി.

മുത്തലാഖ് ക്രിമിനൽക്കുറ്റമാക്കുന്ന ബിൽ പാസാക്കിയെടുത്ത് ഒരാഴ്ച പിന്നിടുന്നതിനു മുൻപാണ് കശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളയുന്നത്. മുത്തലാഖ് നിർത്തലാക്കിയതിന് പിന്നിലും ബിജെപിയാണ്. എന്നാൽ ഏറെ വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തു. ഏകീകൃത സിവിൽ കോഡിനുവേണ്ടിയുള്ള ബിജെപിയുടെ തന്ത്രമാണെന്ന് പലരും ആരോപിച്ചു. എന്നാൽ ഇതിൻ്റെയെല്ലാം പിന്നിലെ കരങ്ങൾ അമിത് ഷായുടെന്നതിൽ ആർക്കും തെല്ല് സംശയമുണ്ടായിരുന്നില്ല.

Latest News