5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Udhayanidhi Stalin: ജീൻസ് വേണ്ട മുണ്ട് മതി, ഉദയനിധി സ്റ്റാലിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

Udhayanidhi Stalin's appearance in a T-shirt and jeans: ടി ഷർട്ടും ജീൻസും ധരിച്ച് ഉദയനിധി സ്റ്റാലിൻ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരേ പ്രതിപക്ഷത്തുനിന്ന് വിമർശനം ഉയർന്നിരുന്നു.

Udhayanidhi Stalin: ജീൻസ് വേണ്ട മുണ്ട് മതി, ഉദയനിധി സ്റ്റാലിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ ഹർജി
എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും (IMAGE – Facebook)
aswathy-balachandran
Aswathy Balachandran | Published: 19 Oct 2024 11:18 AM

ചെന്നൈ: തമിഴ്നാടിന് ഒരു ഔപചാരിക വേഷമുണ്ട്. അത് ലംഘിച്ചു എന്ന പേരിൽ ഇപ്പോൾ വെട്ടിലായിരിക്കുന്നത് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനാണ്. സ്റ്റാലിനെ പെടുത്തിയിരിക്കുന്നത് ടി ഷർട്ടും ജീൻസുമാണ്. ഔദ്യോഗിക ചടങ്ങുകളിൽ ടി ഷർട്ടും ജീൻസും ധരിച്ച് എത്തിയതാണ് പ്രശ്നമായത്. ഇത് ശ്രദ്ധപ്പെട്ടതോടെ ഇതിനെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തി. ഷർട്ടും പാന്റ്‌സും അല്ലെങ്കിൽ മുണ്ടും ധരിക്കാൻ മന്ത്രിക്ക് നിർദേശം നൽകണമെന്നാണ് ഹർജിക്കാരനായ എം. സത്യകുമാർ ഹർജ്ജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ടി ഷർട്ടും ജീൻസും ധരിച്ച് ഉദയനിധി സ്റ്റാലിൻ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരേ പ്രതിപക്ഷത്തുനിന്ന് വിമർശനം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകനായ സത്യകുമാർ ഹർജി നൽകിയത്. ഔപചാരികവേഷം എന്തായിരിക്കണമെന്ന് തമിഴ്‌നാട് സെക്രട്ടേറിയറ്റ് മാന്വലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉദയനിധിയുടെ വസ്ത്രം അതിന് വിരുദ്ധമാണെന്നും വാദമുണ്ട്.

ALSO READ – സിദ്ധ വൈദ്യൻമാർ അലോപ്പതി ചികിത്സ ചെയ്യുന്നതിൽ തെറ്റില്ല; മദ്രാസ് ഹൈക്കോടതി

ഡി.എം.കെ.യുടെ ചിഹ്നമായ ഉദയസൂര്യൻ മുദ്രണം ചെയ്ത ടി ഷർട്ടാണ് ഉദയനിധി പൊതുവേ ധരിക്കുന്നത്. സർക്കാർ ചടങ്ങിൽ പാർട്ടി ചിഹ്നം പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ പറയുന്നുണ്ട്. ഇതിന് പുറമേ അദ്ദേഹം കറുച്ച ക്യാഷ്വൽ ചെരിപ്പും സ്റ്റാലിൻ ധരിക്കാറുണ്ട്. പൊതുവേദികളിലും യോഗങ്ങളിലും ഇതാണ് അദ്ദേഹം പാലിക്കുന്ന വസ്ത്രധാരണ രീതി.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ചെന്നൈ ചെപ്പോക്ക്- തിരുവല്ലിക്കേനി എം.എൽ.എയുമായ ഉദയനിധി സ്റ്റാലിൻ പ്രശസ്തനായത് തമിഴ് ചലച്ചിത്ര നിർമ്മാതാവും നടനുമെന്ന നിലയിലായിരുന്നു. പാർട്ടി വൃത്തങ്ങളിൽ ‘ചിന്നവർ” എന്നാണ് ഉദയനിധി അറിയപ്പെടുന്നത്. 2019 ജൂലൈയിൽ ഡി എം കെ യൂത്ത് വിങ് സെക്രട്ടറിയായതോടെയാണ് സജീവ രാഷ്ട്രീയ ജീവിതം ഉദയനിധി ആരംഭിച്ചത്. 2021ൽ തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനു മുമ്പും പാർട്ടിയുടെ താര പ്രചാരകരിൽ ഒരാളായിരുന്നു അദ്ദേഹം.

Latest News