5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diwali 2024: ദീപാവലിക്ക് തിരക്കില്ലാതെ നാട്ടിൽ പോയി വരാം; ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ

Special Trains from Bengaluru to Kerala :ദീപാവലിയുടെ തിരക്ക് പരി​ഗണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കുമാണ് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

Diwali 2024: ദീപാവലിക്ക് തിരക്കില്ലാതെ നാട്ടിൽ പോയി വരാം; ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ
Represetal Image (Credits: PTI)
sarika-kp
Sarika KP | Published: 24 Oct 2024 08:26 AM

തിരുവനന്തപുരം: ദീപാവലിയുടെ തിരക്ക് പരി​ഗണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കുമാണ് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഹുബ്ബള്ളി – ബെംഗളൂരു–കൊല്ലം സ്പെഷൽ ട്രെയിൻ (07313), യശ്വന്തപുര– കോട്ടയം സ്പെഷൽ (06215) എന്നീ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.

ഹുബ്ബള്ളി – ബെംഗളൂരു–കൊല്ലം സ്പെഷൽ ട്രെയിൻ (07313) 26ന് ഉച്ചയ്ക്കു 3.15ന് ഹുബ്ബള്ളിയിൽ നിന്നു പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരു എസ്എംവിടിയിലും പിറ്റേന്നു വൈകിട്ട് 5.10ന് കൊല്ലത്തും എത്തും. തിരിച്ച് ട്രെയിൻ (07314) ഞായറാഴ്ച രാത്രി 8.30ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11.30ന് ബെംഗളൂരു എസ്എംവിടിയിലും രാത്രി 8.45ന് ഹുബ്ബള്ളിയിലും എത്തും. പ്രധാന സ്റ്റോപ്പുകൾ : കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, വിരുദനഗർ, മധുര, ഡിണ്ടിഗൽ, കരൂർ, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, ബെംഗളൂരു എസ്എംവിടി, തുംകൂർ, റാണി ബന്നൂർ, ഹവേരി.

Also read-Diwali 2024: ഇത് ദീപാവലി സമ്മാനം… താംബാരത്ത് നിന്ന് കന്യാകുമാരിയിലേക്കും തിരിച്ചും ട്രെയിൻ സർവീസ്

യശ്വന്തപുര– കോട്ടയം സ്പെഷൽ (06215) യശ്വന്തപുരയിൽ നിന്ന് 29ന് വൈകിട്ട് 6.30നു പുറപ്പെട്ട് 30നു രാവിലെ 8.10നു കോട്ടയത്തെത്തും. കെആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്. കോട്ടയം–യശ്വന്തപുര സ്പെഷൽ (06216) 30നു രാവിലെ 11.10നു കോട്ടയത്തു നിന്ന് പുറപ്പെട്ട് 31നു പുലർച്ചെ 1.15നു യശ്വന്തപുരയിലെത്തും.

യശ്വന്തപുര– കോട്ടയം സ്പെഷൽ (06215) സ്റ്റോപ്പുകളും സമയക്രമവും

കെആർ പുരം: 7:30
വൈറ്റ്ഫീൽഡ്: 7:40
ബംഗാർപേട്ട്: 8:14
സേലം:12:05
ഈറോഡ്:01:05
തിരുപ്പൂർ: 01:47
കോയമ്പത്തൂർ:02:40
പാലക്കാട്: 04:05
തൃശൂർ:04:43
ആലുവ: 6:15
എറണാകുളം ടൗൺ :06:40

കോട്ടയം–യശ്വന്തപുര സ്പെഷൽ (06216) സ്റ്റോപ്പുകളും സമയക്രമവും

കോട്ടയം: 11.10Aam
എറണാകുളം ടൗൺ :12: 15pm
ആലുവ:12: 37pm
തൃശൂർ: 01:27pm
പാലക്കാട്: 03:00 pm

കോയമ്പത്തൂർ:05:00pm
തിരുപ്പൂർ: 5:45pm
ഈറോഡ്:06: 40pm

സേലം:07:40pm
ബംഗാർപേട്ട്:09:45pm

വൈറ്റ്ഫീൽഡ്:10:15pm
കെആർ പുരം: 10:27pm

Latest News