Lord Ram: ഭരണം ശ്രീരാമന് കീഴില്‍; ഔദ്യോഗിക കസേര രാമന് സമര്‍പ്പിച്ച് യുപിയിലെ ജനപ്രതിനിധികള്‍
Government Officials Seats to Lord Ram: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചത് ശ്രീരാമന്റെ അനുഗ്രഹം കൊണ്ടാണ്. അതിനാലാണ് തങ്ങളുടെ ഇരിപ്പിടത്തില്‍ ഇരിക്കാനുള്ള അവകാശം ശ്രീരാമന് നല്‍കിയതെന്ന് ഇരുവരും പറയുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ സീമാ സിങ് തന്റെ കസേരയില്‍ രാമന്റെ പ്രതിമ സ്ഥാപിക്കുകയായിരുന്നു.
ലഖ്‌നൗ: ഔദ്യോഗിക കസേര ശ്രീരാമന് സമര്‍പ്പിച്ച് ഉത്തര്‍പ്രദേശിലെ ജനപ്രതിനിധികള്‍. സീമ സിങ്, ശേഷ്‌ന ദേവി എന്നീ രണ്ട് വനിത ജനപ്രതിനിധികളാണ് തങ്ങളുടെ ഇരിപ്പിടം രാമന് സമര്‍പ്പിച്ചത്. രാമരാജ്യത്തിന്റെ പേരില്‍ ഭരണം മുന്നോട്ട് കൊണ്ടുമെന്ന് ഇരുവരും പറഞ്ഞു. ഗദ്വാര പഞ്ചായത്ത് പ്രസിഡന്റും സദര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ് ഇരുവരും. ശ്രീരാമന്റെ അനുഗ്രഹത്താലാണ് തങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചതെന്നാണ് ഇരുവരും അവകാശപ്പെടുന്നത്.
തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചത് ശ്രീരാമന്റെ അനുഗ്രഹം കൊണ്ടാണ്. അതിനാലാണ് തങ്ങളുടെ ഇരിപ്പിടത്തില്‍ ഇരിക്കാനുള്ള അവകാശം ശ്രീരാമന് നല്‍കിയതെന്ന് ഇരുവരും പറയുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ സീമാ സിങ് തന്റെ കസേരയില്‍ രാമന്റെ പ്രതിമ സ്ഥാപിക്കുകയായിരുന്നു. ഗദ്വാര പഞ്ചായത്ത് പ്രസിഡന്റാണ് സീമ. 2023 ജൂണില്‍ സീമ സിങ് തന്റെ ഔദ്യോഗിക കസേരയില്‍ പ്രതിമ സ്ഥാപിക്കുകയും ജൂണ്‍ 20ന് ശ്രീരാമന്റെ അധ്യക്ഷതയില്‍ ആദ്യം യോഗം ചേരുകയും ചെയ്തു. ഔദ്യോഗിക സീറ്റ് രാമന് നല്‍കി മറ്റൊരു സീറ്റിലിരുന്നാണ് സീമ തന്റെ ജോലികള്‍ ചെയ്യുന്നത്.
രാമന്റെ അനുഗ്രഹം കൊണ്ടാണ് 2023ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി നവീന്‍ സിങ്ങിനെ പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാര്‍ഥിയായ സീമയ്ക്ക് വിജയിക്കാന്‍ സാധിച്ചതെന്ന് അവരുടെ മകന്‍ സച്ചിന്‍ ഷോലു പിടിഐയോട് പറഞ്ഞു. പുതുതായി ഉണ്ടാക്കിയ പഞ്ചായത്താണ് ഗദ്വാര. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശ്രീരാമനെ കസേരയില്‍ ഇരുത്തി ഭരണം നടത്തുമെന്ന് അമ്മയുടെ മനസിലുണ്ടായിരുന്നുവെന്നും മകന്‍ പറഞ്ഞു.
രാമന്റെ കീഴിലാണ് ചെയര്‍പേഴ്‌സന്റെ ഭരണം നടക്കുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമ പ്രതിഷ്ഠ ചടങ്ങ് നടന്ന ജനുവരി 22ന് സീമ വലിയ രീതിയിലുള്ള ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. ഗദ്വാര നഗര്‍ പഞ്ചായത്തില്‍ രണ്ട് രാമവിഗ്രഹങ്ങള്‍ അവര്‍ സ്ഥാപിച്ചു.
Also Read: Viral News: പറന്നെത്തിയ തെളിവ്, കൊലപാതകം തെളിയിക്കാന്‍ പോലീസിന് വഴികാട്ടിയത് ഈച്ച
അതേസമയം, കഴിഞ്ഞ മൂന്ന് വര്‍ഷമായി ശേഷ്‌ന ദേവിയും തന്റെ ഇരിപ്പിടം ശ്രീരാമനായി നല്‍കിയിക്കുകയാണ്. രാമന്റെ അനുഗ്രത്താലാണ് ശേഷ്‌ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അതുകൊണ്ട് അവരുടെ ഔദ്യോഗിക കസേര ശ്രീരാമന് സമര്‍പ്പിക്കുന്നു. അവരുടെ ജോലികള്‍ ചെയ്യുന്നതിനായി അവര്‍ മറ്റൊരു കസേരയിലാണ് ഇരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ശേഷ്‌ന, വിജയിച്ചാല്‍ ആ സീറ്റ് രാമന് സമര്‍പ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. എല്ലാ ദിവസവും രാമ പൂജ ചെയ്തതിന് ശേഷം മാത്രമേ അവര്‍ ജോലികള്‍ ആരംഭിക്കാറുള്ളൂവെന്ന് ശേഷ്‌നയുടെ മകന്‍ ഗോള്‍സി സിങ് പിടിഐയോട് പറഞ്ഞു.