Accident Death: മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ കാറിടിച്ച് രണ്ട് വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം

Two Female Cops Dies In Accident: പ്രതിയെ പിന്തുടരുന്നതിനിടെ അമിത വേഗത്തിൽ വന്ന കാർ പിന്നിൽ നിന്ന് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Accident Death: മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ കാറിടിച്ച് രണ്ട് വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം

എസ്ഐ ജയശ്രീ (33), കോൺസ്റ്റബിൾ നിത്യ (27) (image credits: social media)

Updated On: 

05 Nov 2024 09:16 AM

ചെന്നൈ: മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ കാറിടിച്ച് രണ്ട് വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം. മാധവാരം മിൽക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33), കോൺസ്റ്റബിൾ നിത്യ (27) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈ–തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മേൽമറുവത്തൂരിനു സമീപമായിരുന്നു അപകടം.

ഇരുചക്ര വാഹനത്തിൽ മോഷ്ണക്കേസ് പ്രതിയെ പിന്തുടരുന്നതിനിടെ അമിത വേഗത്തിൽ വന്ന കാർ പിന്നിൽ നിന്ന് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ചെങ്കൽപെട്ട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ അൻപഴകനെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read-Uttarakhand Bus Accident: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം; നിരവധി പേർക്ക് പരിക്ക്

ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് എസ്‌ഐ ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീൽസുകളാണ് ജയശ്രീ കൂടുതലായും പങ്കുവയ്ക്കാറുള്ളത്. ഒടുവിൽ മരണവും ബൈക്കപകടത്തിൽ തന്നെ.

അതേസമയം തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാൻ പോയ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗർ എൽ.എൻ. ആർ.എ. 51-ൽ ഷാനിദ എസ്.എൻ.(36) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11-ഓടെ പാറ്റൂർ-ജനറൽ ആശുപത്രി റോഡിലായിരുന്നു അപകടം. ഷാനിദ് ഓടിച്ചിരുന്ന സ്‌കൂട്ടർ, റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറുഭാഗത്തേക്കു തെറിച്ചുവീണപ്പോൾ എതിരേ വന്ന കാറിടിച്ചായിരുന്നു അപകടം. എക്‌സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു. വഞ്ചിയൂർ, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽനിന്നുള്ള രഹസ്യ പരാതികൾ അന്വേഷിക്കാനായി പോകുമ്പോഴായിരുന്നു അപകടം.

Related Stories
Train Ticket Name Change: ട്രെയിന്‍ ടിക്കറ്റില്‍ പേരുമാറ്റം സാധ്യമാണോ? മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ എന്ത് ചെയ്യണം?
Digital Scams in 2024: നഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ല; ഇന്ത്യയില്‍ 2024ല്‍ നടന്ന സൈബര്‍ തട്ടിപ്പുകള്‍ ഇവയാണ്‌
RJ Simran Sing: ആര്‍ജെ സിമ്രന്‍ സിങിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു
‘ചരിത്രം എന്നോട് കരുണകാണിക്കും’; പ്രധാനമന്ത്രിയായി അവസാന വാർത്താസമ്മേളനത്തിലെ മൻമോഹൻ സിംഗിൻ്റെ വാക്കുകൾ ചർച്ചയാവുന്നു
Dr Manmohan Singh Demise: ഉപദേശകനേയും വഴികാട്ടിയേയും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് രാഹുല്‍; അദ്ദേഹത്തോളം ബഹുമാനിക്കപ്പെടുന്നവര്‍ അപൂര്‍വമാണെന്ന് പ്രിയങ്ക
Dr Manmohan Singh : ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: 7 ദിവസം ദേശീയ ദുഃഖാചരണം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ
ദേഷ്യം കുറയ്ക്കാന്‍ ഈ പൂവുകള്‍ നിങ്ങളെ സഹായിക്കും
എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്