ടി പി ജി നമ്പ്യാർ, രാജ്യത്ത് ടെലികമ്മ്യൂണിക്കേഷൻ വിപ്ലവത്തിനു കാരണക്കാരനായ മലയാളി | tpg-nambiar-the-malayali-who-led-the-telecommunications-revolution-in-the-country-by-founded-bpl-company-check-the-life-journey Malayalam news - Malayalam Tv9

TPG Nambiar: ടി പി ജി നമ്പ്യാർ, രാജ്യത്ത് ടെലികമ്മ്യൂണിക്കേഷൻ വിപ്ലവത്തിനു കാരണക്കാരനായ മലയാളി

TPG Nambiar, the Malayali who led the telecommunications revolution: നിലവാരമുള്ള ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളുടെ നിർമ്മാണത്തിനു തുടക്കം കുറിക്കുക എന്നതായിരുന്നു 1963-ൽ ആരംഭിക്കുന്ന കാലത്ത് പ്രഥമ ലക്ഷ്യമെങ്കിലും പിന്നീട് ഇത് ആ രംഗത്തെ വിപ്ലവത്തിനു കാരണമായി.

TPG Nambiar: ടി പി ജി നമ്പ്യാർ, രാജ്യത്ത് ടെലികമ്മ്യൂണിക്കേഷൻ വിപ്ലവത്തിനു കാരണക്കാരനായ മലയാളി

ടിപിജി നമ്പ്യാർ ( IMAGE - SOCIAL MEDIA/ FACEBOOK)

Updated On: 

31 Oct 2024 14:03 PM

ബംഗളുരു: ഇന്ത്യയിൽ പല വിപ്ലവങ്ങളുടെ ചരിത്രം പരിശോധിച്ചാലും ഒരു മലയാളി കൈ അതിനു പിന്നിലുണ്ടാകും. ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്‌സ് രംഗത്ത് ഒരുകാലത്ത് സർവ്വാധികാരി ആയിരുന്ന ബ്രാൻഡ് ആയിരുന്നു ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അധവാ ബി പി എൽ. കേരളത്തിലെ മലബാറിൽ നിന്ന് ഒരു മലയാളിപ്പയ്യൻ ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറിയിടത്താണ് ചരിത്രം ആരംഭിക്കുന്നത്.

വിടവാങ്ങിയ ടിപിജി നമ്പ്യാർ കേവലം ഒരു കമ്പനി സ്ഥാപകൻ മാത്രമല്ല ഒരു ചരിത്രപുരുഷൻ കൂടിയാണെന്ന് അങ്ങനെ നോക്കിയാൽ പറയാം. ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറിയിൽ ജോലി ചെയ്ത ശേഷം എയർ കണ്ടീഷനിങ്ങിലും റഫ്രിജറേഷനിലും ബിരുദാനന്തര ബിരുദം നേടിയ നമ്പ്യാർ പിന്നീട് നാട്ടിൽ മടങ്ങിയെത്തി. പിന്നീട് അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ച ആശയമാണ് രാജ്യത്തെ വലിയ മാറ്റങ്ങൾക്ക് കാരണമായ ബി പി എല്ലിന്റെ തുടക്കത്തിലേക്ക് നയിച്ചത്.

നിലവാരമുള്ള ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളുടെ നിർമ്മാണത്തിനു തുടക്കം കുറിക്കുക എന്നതായിരുന്നു 1963-ൽ ആരംഭിക്കുന്ന കാലത്ത് പ്രഥമ ലക്ഷ്യമെങ്കിലും പിന്നീട് ഇത് ആ രംഗത്തെ വിപ്ലവത്തിനു കാരണമായി. ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ച്, ഇന്ത്യൻ പ്രതിരോധസേനകൾക്ക് വേണ്ടിയുള്ള ചെറു ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചായിരുന്നു കമ്പനി കാലുറപ്പിച്ചത്.

1980 മുതൽ, വ്യാവസായിക ലൈസൻസിംഗിൽ ഇളവ് വരുത്തിയപ്പോൾ, ബി പി എൽ ടെലിവിഷനുകളും ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും നിർമ്മിക്കാൻ തുടങ്ങിയത് വലിയ മാറ്റങ്ങൾക്കാണ് കാരണമായത്. 1991-ൽ ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണം പ്രാവർത്തികമായതു വരെ കമ്പനി ശുക്രദശയിൽ തന്നെ ആയിരുന്നു. ഉദാരവൽക്കരണം എത്തിയ ശേഷം ദക്ഷിണ കൊറിയൻ കമ്പനികളായ എൽജി , സാംസങ് എന്നിവ രാജ്യത്ത് പിടിമുറുക്കിയത് ബി പി എല്ലിന് തിരിച്ചടിയായി.

ഈ കമ്പനികളുമായി കടുത്ത മത്സരത്തിൽ ഏർപ്പെട്ട ബി പി എല്ലിന് തുടർന്ന് പ്രതാപ കാലം നഷ്ടമായി തുടങ്ങി. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളും ഇതിനു കാരണമായെന്നും ഒരു വിലയിരുത്തലുണ്ട്. ആ സമയത്ത് കടുത്ത വെല്ലുവിളി നേരിടുന്ന മറ്റൊരു കമ്പനിയായ സാനിയോയുമായി സഹകരിക്കാൻ ഈ ഘട്ടത്തിലാണ് കമ്പനി തീരുമാനിക്കുന്നത്. 2005-ൽ, കമ്പനികൾ ഒരു സംയുക്ത സംരംഭം പ്രഖ്യാപിച്ചു.

ഊർജം, ആരോഗ്യ സംരക്ഷണം, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഗാർഹിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബിപിഎൽ പിന്നീട് പ്രവർത്തിച്ചത്. 2015-ൽ, ഫ്ലിപ്കാർട്ടുമായി സഹകരിക്കാനും ബി പി എൽ ശ്രമിച്ചു. പിന്നീട് എൽ ഇ ഡി ടിവികൾ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ വളരെ ലാഭകരമായ വിലയ്ക്ക് പുറത്തിറക്കിയതും ശ്രദ്ധേയമായിരുന്നു.

അയോധ്യയിൽ തെളിഞ്ഞ 25 ലക്ഷം ചെരാതുകൾ; ചിത്രങ്ങൾ കാണാം
തിളപ്പിക്കാതെ പാൽ കുടിക്കാറുണ്ടോ? സൂക്ഷിക്കുക...
വെറും വയറ്റിൽ ഏലയ്ക്ക വെള്ളം ശീലമാക്കൂ...
ഉച്ച ഭക്ഷണം ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്