കശ്മീരിൽ ഭീകരവാദികളുടെ ആക്രമണം; രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്ക് | Terror Attack ​In Jammu Kashmir Budgam, two migrant workers were injured Malayalam news - Malayalam Tv9

Jammu Kashmir Terror Attack: കശ്മീരിൽ ഭീകരവാദികളുടെ ആക്രമണം; രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്ക്

Jammu Kashmir Budgam Terror Attack: കശ്മീർ താഴ്വരയിൽ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികൾക്ക് നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. ഒക്ടോബർ 20-ന് ഭീകരവാദികൾ ഒരു ഡോക്ടർ ഉൾപ്പെടെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അവരിൽ കൊല്ലപ്പെട്ട തൊഴിലാളികളിൽ രണ്ടുപേർ ബിഹാറിൽനിന്നുള്ളവരായിരുന്നു.

Jammu Kashmir Terror Attack: കശ്മീരിൽ ഭീകരവാദികളുടെ ആക്രമണം; രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്ക്

Represental Image (Credits: PTI)

Updated On: 

01 Nov 2024 22:26 PM

ശ്രീനഗർ: ജമ്മു കശ്മീരിലെ ബഡ്ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് അതിഥിത്തൊഴിലാളികൾക്ക് പരിക്ക്. അതിഥിത്തൊഴിലാളികൾക്കു നേരെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. ഉത്തർ പ്രദേശിൽനിന്നുള്ള രണ്ട് തൊഴിലാളികൾക്കാണ് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു. സഹരൺപുർ സ്വദേശികളായ സോഫിയാൻ (25), ഉസ്മാൻ മാലിക് (20) എന്നിവർക്കാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്.

വെടിയേറ്റ ഇരുവരെയും ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ജൽ ശക്തി വകുപ്പിലെ ദിവസവേതനക്കാരായിരുന്നു ഇരുവരും. ആക്രമണം നടന്നതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഭീകരവാദികൾക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കശ്മീർ താഴ്വരയിൽ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികൾക്ക് നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. ഒക്ടോബർ 20-ന് ഭീകരവാദികൾ ഒരു ഡോക്ടർ ഉൾപ്പെടെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അവരിൽ കൊല്ലപ്പെട്ട തൊഴിലാളികളിൽ രണ്ടുപേർ ബിഹാറിൽനിന്നുള്ളവരായിരുന്നു. ഗന്ദേർബാൽ ജില്ലയിൽ ടണൽ നിർമാണസ്ഥലത്തായിരുന്നു ആക്രമണം നടന്നത്.

റെയിൽവേ നെറ്റ്‌വർക്ക് ഇല്ലാത്ത രാജ്യങ്ങൾ
മുടികൊഴിച്ചിൽ മാറ്റാൻ രാവിലെ ഒരു സ്പൂൺ നെയ്യ് ശീലമാക്കൂ
റണ്ണൗട്ടിൽ മോശം റെക്കോർഡിട്ട് വിരാട് കോലി
റെഡ് സാരിയിൽ ഹോട്ട് ലുക്കിൽ പ്രിയങ്ക; ചിത്രങ്ങൾ വൈറൽ