MK Stalin: ഇവിടെ ഹിന്ദിയൊന്നും വേണ്ട! ഹിന്ദി ഭാഷ സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി പരിപാടികൾ വേണ്ടെന്ന് എംകെ സ്റ്റാലിൻ
MK Stalin Condemns Celebrating Hindi Month in Tamilnadu: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി മാസാചരണം നടത്തുന്നത് മറ്റ് ഭാഷകളെ ചെറുതാക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിൻ പറഞ്ഞു.
ചെന്നൈ ദൂരദർശൻ ഗോൾഡൻ ജൂബിലിയും, ഹിന്ദി മാസാചരണ പരിപാടിയും ഒരുമിച്ചാക്കിയതിൽ അതൃപ്തി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വിഷയം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയച്ചു. ഹിന്ദി ഭാഷ സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികൾക്ക് പകരം പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരിപാടികളാണ് നടത്തേണ്ടതെന്ന് സ്റ്റാലിൻ കത്തിൽ വ്യക്തമാക്കി. ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയ പദവി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി മാസാചരണം നടത്തുന്നത് മറ്റ് ഭാഷകളെ ചെറുതാക്കുന്നതിന് തുല്യമാണെന്നും സ്റ്റാലിൻ പറഞ്ഞു.
ദ്രാവിഡം എന്ന വാക്ക് ഒഴിവാക്കിയത് തമിഴ്നാട് നിയമത്തിന് എതിരാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തിന്റെ പകർപ്പ് തന്റെ ഔദ്യോഗിക എക്സ് അകൗണ്ട് വഴി അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തമിഴ് ഭാഷയുടെ പ്രചാരണത്തിന് ഏറ്റവുമധികം അധ്വാനിച്ചത് നരേന്ദ്രമോദിയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തമിഴ്നാടിനെയും അവിടുത്തെ ജനങ്ങളുടെ വികാരത്തെയും വ്രണപ്പെടുത്തിയ ഗവർണറെ തിരിച്ചുവിളിക്കാനും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ജനങ്ങൾക്കിടയിൽ ഹിന്ദി ഭാഷയ്ക്ക് സ്വീകാര്യത ഉണ്ടെന്നായിരുന്നു ഗവർണറുടെ വാദം.
I strongly condemn the celebration of Hindi Month valedictory function along with the Golden Jubilee celebrations of Chennai Doordarshan.
Hon’ble @PMOIndia,
The Constitution of India does not grant national language status to any language. In a multilingual nation, celebrating…
— M.K.Stalin (@mkstalin) October 18, 2024
ALSO READ: യമുന നദിയില്‍ വീണ്ടും വിഷപ്പത നുരഞ്ഞുപൊന്തി; വലഞ്ഞ് ഡല്‍ഹി നിവാസകൾ
കൂടാതെ, വാഴ്ത്തുപാട്ട് വിവാദത്തിലും സ്റ്റാലിൻ പ്രതികരിച്ചു. വിഷയത്തിൽ ദൂരദർശൻ മാപ്പും പറഞ്ഞു. പത്രക്കുറിപ്പിലൂടെയായിരുന്നു ദൂരദർശന്റെ ക്ഷമാപേക്ഷ. വാഴ്ത്തുപാട്ടിനോട് അറിഞ്ഞുകൊണ്ട് അനാദരവ് കാട്ടിയിട്ടില്ലെന്നും, അബദ്ധത്തിലാണ് സംസ്ഥാന ഗാനത്തിലെ ഒരു വരി വിട്ടുപോയതെന്നും പത്രക്കുറിപ്പിലൂടെ ഡിഡി തമിഴ് വ്യക്തമാക്കി. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ വെച്ചായിരുന്നു ഗാനത്തിന്റെ ഒരു വരി വിട്ടുപോയത്. കൂടാതെ, അവർ ഗവർണർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.