5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Swiggy : ഓൺലൈനായി പട്ടിക്കുട്ടികളെ വില്പന; സ്വിഗ്ഗിക്കെതിരെ കടുത്ത വിമർശനം

Swiggy Criticism Sale Of Dog Breeds : സിഗ്ഗി മിനിസ് പ്ലാറ്റ്ഫോമിലൂടെ പട്ടിക്കുട്ടികളെ വിൽക്കാൻ സൗകര്യമൊരുക്കിയ കമ്പനിക്കെതിരെ വിമർശനം. വിമർശനത്തെ തുടർന്ന് സ്വിഗ്ഗി ഇതിൽ നടപടിയെടുത്തു.

Swiggy : ഓൺലൈനായി പട്ടിക്കുട്ടികളെ വില്പന; സ്വിഗ്ഗിക്കെതിരെ കടുത്ത വിമർശനം
സ്വിഗ്ഗി (Image Credits -NurPhoto/Getty Images)
abdul-basith
Abdul Basith | Published: 01 Nov 2024 22:37 PM

ഓൺലൈനായി പട്ടിക്കുട്ടികളെ വിൽക്കാൻ സൗകര്യമൊരുക്കിയ ഭക്ഷണവിതരണ ആപ്പ് സ്വിഗ്ഗിക്കെതിരെ കടുത്ത വിമർശനം. തങ്ങളുടെ മിനിസ് പ്ലാറ്റ്ഫോമിലൂടെയാണ് ബ്രീഡർമാർക്ക് പട്ടിക്കുട്ടികളെ വിൽക്കാൻ സ്വിഗ്ഗി സൗകര്യമൊരുക്കിയത്. സമൂഹമാധ്യമമായ ലിങ്ക്ഡ്ഇനിലാണ് ആദ്യം ഇതേപ്പറ്റിയുള്ള വിമർശനം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ മറ്റ് സമൂഹമാധ്യമങ്ങളിലും സ്വിഗ്ഗിക്കെതിരെ കടുത്ത വിമർശനങ്ങളുയർന്നു.

ലിങ്ക്ഡ്ഇനിൽ ശ്രേയ എന്ന യൂസറാണ് ആദ്യം സ്വിഗ്ഗിക്കെതിരെ പോസ്റ്റിട്ടത്. #AdoptDontShop എന്ന മുന്നേറ്റത്തിൻ്റെ ഭാഗമായാണ് ശ്രേയ ലിങ്ക്ഡ്ഇനിൽ പോസ്റ്റിട്ടത്. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കണമെന്ന് ശ്രേയ സ്വിഗ്ഗിയോട് ആവശ്യപ്പെട്ടു. പിന്നാലെ ലിങ്ക്ഡ്ഇനിലെ മറ്റ് യൂസർമാർ ഇതേ അഭിപ്രായം പങ്കുവച്ചു. ബ്രീഡർമാർക്ക് ഇത്തരം ലിസ്റ്റിംഗുകൾ പോസ്റ്റ് ചെയ്യാൻ അവസരമൊരുക്കുന്ന സ്വിഗ്ഗി ഇക്കാര്യത്തിൽ പരിശോധന കർശനമാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Also Read : Madras High Court : പങ്കാളിയുടെ സ്വകാര്യതയിൽ ഒളിഞ്ഞുനോക്കരുത്; ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമെന്ന് ഹൈക്കോടതി

മിനിസിൽ ബ്രീഡർമാർക്ക് പോസ്റ്റിടാൻ അനുവാദം നൽകിയത് വളരെ മോശവും അസാന്മാർഗികവുമാണ് എന്ന് ശ്രേയ തൻ്റെ പ്രൊഫൈലിൽ കുറിച്ചു. അമ്മ നായ്ക്കളെ ചൂഷണം ചെയ്ത് പ്രജനനം നടത്തുന്നത് ശരിയല്ല. ഇത്തരം ബ്രീഡർമാർ ഉപേക്ഷിച്ച പട്ടികൾ കാരണം ഇപ്പോൾ തന്നെ അഭയകേന്ദ്രങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഇത് വളരെ മോശം. ഉടൻ ഇതിൽ ഇടപെടണമെന്നും ശ്രേയ ആവശ്യപ്പെട്ടു.

പോസ്റ്റിൽ സ്വിഗ്ഗി പ്രതികരിക്കുകയും ചെയ്തു. സ്വിഗ്ഗി മിനിസിൽ മൃഗങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും വില്പന അനുവദിക്കുന്നില്ല എന്ന് സ്വിഗ്ഗി പ്രതികരിച്ചു. ഈ ലിസ്റ്റിങ് പോസ്റ്റ് ചെയ്ത സെല്ലറെ മിനിസ് പ്ലാറ്റ്ഫോമിൽ നിന്ന് വിലക്കി വെബ്സൈറ്റ് നീക്കം ചെയ്തു. സെല്ലറെ ഏതെങ്കിലും തരത്തിൽ സ്വിഗ്ഗി പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അവർ പ്രതികരിച്ചു.

No alternative text description for this image

പിന്നാലെ മറ്റ് ചില യൂസർമാരും ഇതേ കാര്യം ചൂണ്ടിക്കാട്ടി. വളരെ പെട്ടെന്ന് ഇക്കാര്യത്തിൽ തീരുമാനമെടുത്ത സ്വിഗ്ഗിയെ അഭിനന്ദിക്കുന്നതിനൊപ്പം ഈ ലിസ്റ്റിംഗുകളുടെ കാര്യത്തിൽ സ്വിഗ്ഗി നേരത്തെ തന്നെ മുന്നൊരുക്കങ്ങളെടുക്കേണ്ടിയിരുന്നു എന്നും ആളുകൾ ചൂണ്ടിക്കാട്ടി. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള നടപടിക്രമങ്ങൾ സ്വിഗ്ഗി സ്വീകരിക്കണമെന്നും യൂസർമാർ ആവശ്യപ്പെട്ടു.

ഡയറക്റ്റ് ടു കസ്റ്റമർ സർവീസ് സേവനമാണ് സ്വിഗ്ഗി മിനിസ്. സ്വയംതൊഴിൽ ചെയ്യുന്നവർക്കും വിവിധ സേവനങ്ങൾ നൽകുന്നവർക്കും സൗജന്യമായി, കമ്മീഷനില്ലാതെ വെബ്സൈറ്റുകൾ ഉണ്ടാക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമാണ് മിനിസ്. 2022ലാണ് മിനിസ് ആരംഭിച്ചത്. ഷോപിഫൈയുടെ നോ കോഡ് പകരക്കാരനാണ് മിനിസ്. സ്വിഗ്ഗിയിലൂടെ വിവിധ സാധനങ്ങൾ വിൽക്കാൻ മിനിസിൽ രജിസ്റ്റർ ചെയ്യുന്നത് വഴി സാധിക്കും.

Latest News