Government job: സർക്കാർ ജോലിയ്ക്ക് നിയമനം തുടങ്ങിയാൽ ഇനി നിബന്ധന മാറില്ല… നിർദ്ദേശിച്ചത് സുപ്രീം കോടതി

Supreme Court ruled against the changing of recruitment rules: നിയമനങ്ങൾ നടത്തുന്നതിനിടെ ഇത്തരത്തിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ അക്കാര്യം നേരത്തെ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടതോടെയാണ് വിഷയം ചർച്ചയായത്.

Government job: സർക്കാർ ജോലിയ്ക്ക് നിയമനം തുടങ്ങിയാൽ ഇനി നിബന്ധന മാറില്ല... നിർദ്ദേശിച്ചത് സുപ്രീം കോടതി

സുപ്രീം കോടതി (Image Courtesy: Ramesh Lalwani/Moment Open/Getty Images)

Published: 

07 Nov 2024 13:14 PM

ന്യൂഡൽഹി: സർക്കാർ ജോലികളിലേക്കുള്ള നിയമന നടപടികൾ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതായി ചിലപ്പോൾ നാം കാണാറുണ്ട്. ഇത്തരം നടപടികൾ അരുതെന്ന് വിലക്കി രം​ഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സുപ്രീം കോടതി. നിയമനങ്ങൾ നടത്തുന്നതിനിടെ ഇത്തരത്തിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ അക്കാര്യം നേരത്തെ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടതോടെയാണ് വിഷയം ചർച്ചയായത്.

മാനദണ്ഡങ്ങൾ നിയമന പ്രക്രിയ തുടങ്ങും മുമ്പ് നിശ്ചയിച്ചതു തന്നെയാവണം എന്നും സുപ്രിം കോടതി നിഷ്കർഷിച്ചു. കളിക്കു മുമ്പാവണം നിയമങ്ങൾ നിശ്ചയിക്കേണ്ടതെന്നാണ് ഈ വിഷയത്തിൽ കോടതി പറഞ്ഞത്. ഇടയ്ക്കു വച്ച് അതു മാറ്റുന്നത് ശരിയല്ലെന്നും നിയമന ചട്ടങ്ങൾ ഏകപക്ഷീയമാവരുത് എന്നും അത് ഭരണഘടനയുടെ അനുച്ഛേദം 14 അനുസരിച്ചാവണമെന്ന് കോടതി നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

ALSO READ – ശബരിമലയിലെത്തുന്ന സ്വാമിമാരുടെ ശ്രദ്ധയ്ക്ക്… തട്ടിപ്പുകാർ ഓൺലൈനിലും ഓഫ്‍ലൈനിലും സജീവമാണ്, നിർദ്ദേശവുമായി പോലീസ്

സുതാര്യതയും വിവേചനമില്ലായ്മയും സർക്കാർ നിയമനങ്ങളുടെ മകുടങ്ങളാവണം എന്ന് ഊന്നിപ്പറഞ്ഞ കോടതി നിയമനത്തിന്റെ ഇടയ്ക്കു വച്ച് മാനദണ്ഡം മാറ്റി ഉദ്യോഗാർഥികളെ അമ്പരപ്പിക്കരുതെന്ന് എടുത്തു പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ഋഷികേശ് റോയി, പിഎസ് നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലുണ്ടായിരുന്ന മറ്റ് അം​ഗങ്ങൾ.

കഴിഞ്ഞ ദിവസം സമാന വിഷയത്തിൽ കേരള പി എസ് സിയും സുപ്രീം കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. നിയമനത്തിന് യോഗ്യതനിശ്ചയിക്കുന്നതിൽ പല നിലപാടുകൾ സ്വീകരിച്ച് മലക്കം മറിഞ്ഞതിനാണ് കേരളാ പി.എസ്.സി.ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നത്.

മാനദണ്ഡങ്ങളിൽ സ്ഥിരത പാലിക്കാത്ത പി.എസ്.സി.യുടെ നടപടിയാണ് എല്ലാ ആശയക്കുഴപ്പത്തിനും തുടർന്നുണ്ടായ പ്രശ്നങ്ങൾക്കും കാരണമായതെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പി.എസ്.സി. ഉയർന്ന നിലവാരവും സുതാര്യതയും പാലിക്കണമെന്നും സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾ തകിടം മറിക്കുന്ന നടപടികൾ ഭാവിയിലെങ്കിലും പി.എസ്.സി.യിൽ നിന്നുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

 

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം