5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Special Train: ഇനി ടിക്കറ്റില്ലെന്ന് പരാതി വേണ്ട; പൂജാ അവധിക്ക് തിരക്കില്ലാതെ പോയി വരാം; ഈ ട്രെയിനുകളിൽ ബുക്ക് ചെയ്തോളൂ

Special Train for Pooja Holiday: പൂജ അവധിയുടെ തിരക്ക് പരിഗണിച്ച് മം​ഗളൂരുവിലേക്ക് മലയാളി യാത്രക്കാർക്ക് രണ്ട് പ്രത്യേക ട്രെയിൻ സർവീസുകള് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ.

Special Train: ഇനി ടിക്കറ്റില്ലെന്ന് പരാതി വേണ്ട; പൂജാ അവധിക്ക് തിരക്കില്ലാതെ പോയി വരാം; ഈ ട്രെയിനുകളിൽ ബുക്ക് ചെയ്തോളൂ
ട്രെയിൻ
sarika-kp
Sarika KP | Published: 11 Oct 2024 21:50 PM

പൂജാ അവധിക്കാലത്തെ യാത്രാ തിരക്ക് ഒഴുവാക്കാൻ മം​ഗളൂരുവിലേക്ക് മലയാളി യാത്രക്കാർക്ക് രണ്ട് പ്രത്യേക ട്രെയിൻ സർവീസ്. കൊല്ലം–മംഗളൂരു, കൊച്ചുവേളി- മം​ഗളൂരു എന്നിങ്ങനെ രണ്ട് പ്രത്യേക ട്രെയിൻ സർവീസുകളാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബർ 14 ന് മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കും (06047) 15 ന് കൊല്ലത്ത് നിന്ന് മംഗളൂരുവിലേക്കുമാണ് സർവീസ് (06048). 14 ന് രാത്രി 11 മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.20 തിന് കൊല്ലത്തെത്തും. കൊല്ലത്ത് നിന്നും മംഗളൂരു ജംഗ്ഷനിലേക്കുള്ള സർവീസ് 15 ന് വൈകീട്ട് 6.55 ആരംഭിക്കും. പിറ്റേദിവസം രാവിലെ 7.30 -ന് മംഗളൂരുവിലെത്തും.

മംഗളൂരു ജംങ്ഷൻ- കൊല്ലം സ്പെഷ്യൽ ട്രെയിന്‍
ട്രെയിൻ നമ്പർ 06047 മംഗളൂരു ജംങ്ഷൻ- കൊല്ലം സ്പെഷ്യൽ ട്രെയിന്‍ ഓൺ ഡിമാൻഡ് ഒക്ടോബർ 14 തിങ്കളാഴ്ച രാത്രി 11.00 മണിക്ക് മംഗളൂരു ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.20 ന് കൊല്ലത്ത് എത്തും. മൂന്ന് എസി ത്രീ ടയർ, 14 സ്ലീപ്പർ ക്ലാസ്, 3 ജനറല് സെക്കന്‍ഡ് ക്ലാസ്, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുള്ളത്. സ്ലീപ്പറിന് 430 രൂപയും തേഡ് എസിക്ക് 1170 രൂപയുമാണ് നിരക്ക്.

മംഗളൂരു ജംങ്ഷൻ – 23:00
കാസർകോഡ് -23:40
കാഞ്ഞങ്ങാട് -00:01
പയ്യന്നൂർ- 00:24
കണ്ണൂർ- 00:57
തലശ്ശേരി -01:18
വടകര – 01:38
കോഴിക്കോട്- 02:20
തിരൂർ – 02:58
ഷൊർണൂർ – 03:35
തൃശൂർ – 04:33
ആലുവ – 05:52
എറണാകുളം ടൗൺ – 06:38
കോട്ടയം – 07:50
ചങ്ങനാശേരി – 08:13
തിരുവല്ല- 08:25
ചെങ്ങന്നൂർ – 08:38
മാവേലിക്കര – 08:52
കായംകുളം – 09:02
കൊല്ലം – 10:20.

Also read-Pooja-Diwali Holidays: പൂജ – ദീപാവലി അവധി: താംബരത്ത് നിന്ന് പുനലൂർ – കൊല്ലം വഴി കൊച്ചുവേളിയിലേക്ക് സ്പെഷൽ ട്രെയിൻ 11 മുതൽ

കൊല്ലം- മംഗളൂരു ജംങ്ഷൻ സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06048 കൊല്ലം- മംഗളൂരു ജംങ്ഷൻ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 15 ചൊവ്വാഴ്ച കൊല്ലത്ത് നിന്ന് വൈകിട്ട് 18:55ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 07:30 ന് മംഗലാപുരം ജംങ്ഷനിൽ എത്തും,

കൊല്ലം – 18:55
കായംകുളം – 19:28
മാവേലിക്കര – 19:39
ചെങ്ങന്നൂർ – 19:52
തിരുവല്ല – 20:03
ചങ്ങനാശേരി – 20:12
കോട്ടയം – 20:29
എറണാകുളം ടൗൺ – 21:50
ആലുവ – 22:16
തൃശൂർ – 23:28
ഷൊർണൂർ – 00:20
തിരൂർ – 01:18
കോഴിക്കോട് – 02:10
വടകര – 02:48
തലശ്ശേരി – 03:14
കണ്ണൂർ – 03:37
പയ്യന്നൂർ – 04:04
കാഞ്ഞങ്ങാട് – 04:40
കാസർകോഡ് – 05:02
മംഗളൂരു ജംങ്ഷൻ – 07:30

കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06157/ 06158 കൊച്ചുവേളി- മംഗളൂരു ജംങ്ഷൻ- കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 14 ന് കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തിനും തിരികെ ഒക്ടോബർ 15 ന് മംഗലാപുരത്ത് നിന്ന് കൊച്ചുവേളിക്കും സർവീസ് നടത്തും. 14 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളാണ് ഇതിലുണ്ടാവുക.

കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06157 കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 14 തിങ്കളാഴ്ച രാത്രി 9.25 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 9.15 ന് മംഗളൂരു ജംങ്ഷനിൽ എത്തും.

കൊച്ചുവേളി -21:25
കൊല്ലം -22:15
കായംകുളം -23:04
ആലപ്പുഴ -23:48
എറണാകുളം ജംങ്ഷൻ -00:42
തൃശൂർ -02:03
ഷൊർണൂർ -02:55
തിരൂര്‍ -03:43
കോഴിക്കോട് -04:27
കണ്ണൂർ -06:05
കാസർകോഡ് -07:28
മംഗലാപുരം ജംങ്ഷൻ – 9.15

മംഗലാപുരം ജംങ്ഷൻ- കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06158 മംഗലാപുരം ജംങ്ഷൻ- കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ ഒക്ടോബര് 15ന് രാത്രി 8.10ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.00 മണിക്ക് കൊച്ചുവേളിയിൽ എത്തും.

മംഗലാപുരം ജംങ്ഷൻ – 20:10
കാസർകോഡ് – 20:47
കണ്ണൂർ – 21:55
കോഴിക്കോട് – 23:15
തിരൂര്‍ – 00:03
ഷൊർണൂർ – 01:15
തൃശൂർ – 01:55
എറണാകുളം ജംങ്ഷൻ – 03: 25
ആലപ്പുഴ – 04:32
കായംകുളം – 05:23
കൊല്ലം – 06:10
കൊച്ചുവേളി – 8.00

Latest News