PSI Got Attacked: അമ്മയുടെ വാക്ക് കേട്ട് വനിതാ പോലീസിനെ തല്ലി മകൻ; ഒടുവിൽ രണ്ടുപേരും അറസ്റ്റിൽ

Woman PSI Attacked in Bengaluru: ബെംഗളൂരു റൂറലിൽ നീലമംഗല മുക്തിനാഥേശ്വര ബാരങ്കെയിൽ താമസിക്കുന്ന മധുസൂധനനെതിരെയാണ് പോലീസ് കേസെടുത്തത്.

PSI Got Attacked: അമ്മയുടെ വാക്ക് കേട്ട് വനിതാ പോലീസിനെ തല്ലി മകൻ; ഒടുവിൽ രണ്ടുപേരും അറസ്റ്റിൽ

പിഎസ്ഐ ജയന്തി, മധുസൂദനൻ (Image Credits: TV9 Kannada)

Updated On: 

08 Nov 2024 14:16 PM

ബെംഗളൂരു: അമ്മയുടെ വാക്കുകളിൽ പ്രകോപിതനായ മകൻ, വനിതാ എസ്ഐയെ മർദിച്ചു. നെലമംഗലം ടൗൺ പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ബെംഗളൂരു റൂറലിൽ നീലമംഗല മുക്തിനാഥേശ്വര ബാരങ്കെയിൽ താമസിക്കുന്ന മധുസൂധനനാണ് എസ്ഐ ജയന്തിയെ മർദിച്ചത്.

ബിഇ പഠനം പാതി വഴിക്ക് ഉപേക്ഷിച്ച് ജോലിക്കു പോകാതെ വീട്ടിലിരിക്കുന്നതിന്റെ പേരിൽ മധുസൂദനനും അമ്മ സുശീലയും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. തുടർന്ന്, സുശീല നെലമംഗലം ടൗൺ പോലീസ് സ്റ്റേഷനിൽ മകനെതിരെ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് ഇരുവരെയും ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു വരുത്തി. സ്റ്റേഷനിൽ എത്തിയതിന് ശേഷവും ഇരുവരും വഴക്ക് തുടർന്ന്.

ALSO READ: സംഗീതപരിപാടിക്കിടെ കോഴിയുടെ കഴുത്തറുത്ത് ചോരകുടിച്ചു; ഗായകനെതിരെ കേസ്

അതോടെ, വനിതാ എസ്ഐ ജയന്തി മധുസൂധനനെ ശകാരിക്കുകയും മർദിക്കുകയും ചെയ്തു. ഇതോടെയാണ് സുശീല “ഒരു പരാതി നൽകിയതിന്റെ പേരിൽ പോലീസ് നിന്നെ മർദിക്കുമ്പോൾ, അവരെ തിരിച്ചടിക്കുമെന്ന് നീ പറയുന്നില്ല. നീ ഒരു പുരുഷനാണെങ്കിൽ, അവരെ തിരിച്ചടിക്കൂ. അപ്പോൾ അറിയാൻ സാധിക്കും” എന്ന് മധുസൂധനനോട് പറയുന്നത്. അമ്മയുടെ വാക്കുകളിൽ പ്രകോപിതനായ ഇയാൾ എസ്ഐ ജയന്തിയെ മർദിക്കുകയായിരുന്നു. എസ്ഐയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ, മധുസൂധനനെതിരെ നെലമംഗല ടൗൺ പോലീസ് കേസെടുത്തു. ഇയാൾക്കെതിരെ സെക്ഷൻ 132, 121 (1), 121 (2), 352, 54, 3(5) ബിഎൻഎസ്എസ് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Related Stories
RJ Simran Sing: ആര്‍ജെ സിമ്രന്‍ സിങിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു
‘ചരിത്രം എന്നോട് കരുണകാണിക്കും’; പ്രധാനമന്ത്രിയായി അവസാന വാർത്താസമ്മേളനത്തിലെ മൻമോഹൻ സിംഗിൻ്റെ വാക്കുകൾ ചർച്ചയാവുന്നു
Dr Manmohan Singh Demise: ഉപദേശകനേയും വഴികാട്ടിയേയും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് രാഹുല്‍; അദ്ദേഹത്തോളം ബഹുമാനിക്കപ്പെടുന്നവര്‍ അപൂര്‍വമാണെന്ന് പ്രിയങ്ക
Dr Manmohan Singh : ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: 7 ദിവസം ദേശീയ ദുഃഖാചരണം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
Dr Manmohan Singh : കാലാതിവര്‍ത്തിയായ വാക്കുകളുടെ ഉടമ, ദീര്‍ഘദര്‍ശി; മന്‍മോഹന്‍ സിങ് സമ്മാനിച്ചത്‌
Manmohan Singh: ‘മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പ്പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം