Ratan Tata: നിന്റെ വിയോഗം താങ്ങാനാവുന്നില്ല – രത്തൻ ടാറ്റയുടെ മരണത്തിൽ വേദനിച്ച് മുൻ കാമുകി സിമി
Simi Grewal's post: വർഷങ്ങൾക്ക് മുമ്പ്, താൻ ബോളിവുഡിൽ സജീവമായിരുന്നപ്പോൾ രത്തൻ ടാറ്റയുമായി കുറച്ചുകാലം ഡേറ്റ് ചെയ്തതിനെക്കുറിച്ച് സിമി പറഞ്ഞിരുന്നു.
മുംബൈ: പ്രമുഖ നടി സിമി ഗർവാൾ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. പക്ഷെ കഴിഞ്ഞ ദിവസം അവർ പുറത്തുവിട്ട പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രത്തൻ ടാറ്റയുടെ വേർപാടിൽ അനുശോചിച്ചുകൊണ്ടുള്ള ആ പോസ്റ്റ് മറ്റ് അനുശോചനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. അവിവാഹിതനായി തുടർന്ന രത്തൻ ടാറ്റയുടെ മുൻ കാമുകിയാണ് സിമി.
പക്ഷേ സിമിയും രത്തൻ ടാറ്റയും പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രണയത്തിലായിരുന്നു, പിന്നീട് സുഹൃത്തുക്കളായി തുടർന്നു. വ്യാഴാഴ്ച രാവിലെയാണ് സിമി എക്സിൽ അനുശോചനം രേഖപ്പെടുത്തി പോസ്റ്റിട്ടത്. രത്തൻ ടാറ്റയുടെയും തൻറെയും ചിത്രങ്ങളുടെ ഒരു കൊളാഷ് പോസ്റ്റിനൊപ്പം ചേർത്തിരുന്നു. “നിങ്ങൾ പോയി എന്ന് അവർ പറയുന്നു. നിങ്ങളുടെ നഷ്ടം താങ്ങാൻ വളരെ ബുദ്ധിമുട്ടാണ്.. താങ്ങാൻ ബുദ്ധിമൂട്ടാണ് ഈ വിടവാങ്ങൽ സുഹൃത്തേ.. എന്നായിരുന്നു പോസ്റ്റിലെ വാചകം.
ALSO READ – രത്തൻ ടാറ്റയും സാമ്രാജ്യത്തിന്റെ മൂല്യം അറിയുമോ? ശമ്പളവും വാർഷിക വരുമാനവും ഇങ്ങനെ
വർഷങ്ങൾക്ക് മുമ്പ്, താൻ ബോളിവുഡിൽ സജീവമായിരുന്നപ്പോൾ രത്തൻ ടാറ്റയുമായി കുറച്ചുകാലം ഡേറ്റ് ചെയ്തതിനെക്കുറിച്ച് സിമി പറഞ്ഞിരുന്നു. തങ്ങൾ വേർപിരിഞ്ഞെങ്കിലും വളരെ അടുത്ത സുഹൃത്തുക്കളായി തുടർന്നുവെന്നും താരം കൂട്ടിച്ചേർത്തു. 2011-ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിമി ഇക്കാര്യങ്ഹൾ തുറന്നു പറഞ്ഞത്. ഞാനും രത്തനും ഒരുപാട് ദൂരം പിന്നോട്ട് പോകുന്നു. അവൻ എല്ലാം തികഞ്ഞവനാണ്, നർമ്മബോധം ഉള്ളവനാണ്, എളിമയുള്ളവനാണ്, തികഞ്ഞ മാന്യനാണ്. പണം ഒരിക്കലും അവൻ്റെ പ്രേരകശക്തിയായിരുന്നില്ല.
They say you have gone ..
It's too hard to bear your loss..too hard.. Farewell my friend..#RatanTata pic.twitter.com/FTC4wzkFoV— Simi_Garewal (@Simi_Garewal) October 9, 2024
അവൻ അദ്ദേഹം വിദേശത്തുള്ളതുപോലെ ഇന്ത്യയിൽ വിശ്രമിക്കുന്നില്ല എന്നും സിമി അന്ന് കൂട്ടിച്ചേർത്തിരുന്നു.
ഒരു സൈനിക ഉദ്യോഗസ്ഥൻ്റെ മകനായി ലുധിയാനയിൽ ജനിച്ച സിമി ഗർവാൾ 1962-ൽ ഒരു ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് അഭിനയിക്കാൻ തുടങ്ങിയത്. ദോ ബദൻ, മേരാ നാം ജോക്കർ, ആരണ്യേർ ദിൻ രാത്രി, സിദ്ധാർത്ഥ, കർസ് തുടങ്ങിയ പ്രധാന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അവർ പിന്നീട് ബോളിവുഡ്, ബംഗാളി സിനിമകളിലേക്ക് കടന്നു. 90 കളിലും 2000 കളുടെ തുടക്കത്തിലും സിമി അന്നത്തെ ടോക്ക് ഷോയായ റെൻഡെസ്വസിൻ്റെ അവതാരകയായിരുന്നു.