5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ”കുട്ടിക്കളി’ കുറച്ചുകൂടി പോയി; അച്ഛനെ പിടിച്ച് അകത്തിടണം’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്കൂട്ടര്‍ ഓടിക്കുന്നു; അലക്ഷ്യമായി പിന്നിലിരുന്നു അച്ഛൻ

Viral Video: അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരു പെണ്‍കുട്ടി ഓടിക്കുന്ന സ്കൂട്ടറിന്‍റെ പിന്നിലാണ് കുട്ടിയുടെ അച്ഛന്‍ ഇരുന്നിരുന്നത്. രണ്ട് പേര്‍ക്കും ഹെല്‍മറ്റുമില്ല,

Viral Video: ”കുട്ടിക്കളി’ കുറച്ചുകൂടി പോയി; അച്ഛനെ പിടിച്ച് അകത്തിടണം’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്കൂട്ടര്‍ ഓടിക്കുന്നു; അലക്ഷ്യമായി പിന്നിലിരുന്നു അച്ഛൻ
പെണ്‍കുട്ടി ഓടിക്കുന്ന സ്കൂട്ടറിന്‍റെ പിന്നിലിരിക്കുന്ന അച്ഛന്‍ (image credits: screengrab)
sarika-kp
Sarika KP | Published: 24 Oct 2024 15:14 PM

എല്ലാ രാജ്യത്തും വാഹനം ഓടിക്കുന്നതിനു പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ്. ഇന്ത്യയിലും ഈ നിയമങ്ങൾ ബാധകമാണ്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള നിയമങ്ങളെ കാറ്റിൽ പറത്തുന്ന കാഴ്ചയാണ് കാണാറുള്ളത്. വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ എടുത്ത് റോഡിലേക്ക് ഇറങ്ങുന്നതും ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതും നിത്യസംഭവമായി മാറികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇത്തരമൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

പത്തോ പതിനൊന്നോ വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി സ്കൂട്ടർ ഓടിക്കുന്നു. ഇതിന്റെ പുറകിൽ കുട്ടിയുടെ അച്ഛന്‍ ഇരിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും ഹെല്‍മറ്റുമില്ല. ഔറംഗബാദ് ഇന്‍സൈഡർ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്കൂള്‍ യൂണിഫോമില്‍ ഒരു പെണ്‍കുട്ടി സ്കൂട്ടര്‍ ഓടിക്കുന്നത് . കുട്ടിയുടെ അച്ഛന്‍ അലക്ഷ്യമായി പിന്നിലിരിക്കുന്നു. തങ്ങളുടെ വീഡിയോ എടുക്കുന്നുണ്ടെന്ന് കണ്ട പിതാവ്, അഭിമാനപൂര്‍വ്വം തന്‍റെ മുഷ്ടി ചുരുട്ടി ലൈക്ക് എന്ന് ചിഹ്നം കാണിക്കുന്നത് വീഡിയോയില്‍ കാണാം. ‘ഛത്രപതി സാംബാജിനഗറില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയത്.

 

Also read-Viral news: ഇതൊരു സ്വകാര്യസ്ഥലമല്ല, ഒയോയുമല്ല, ഇവിടെ പ്രണയം പാടില്ല, വൈറലായി ക്യാബ് ഡ്രൈവറുടെ മുന്നറിയിപ്പ്

നിരവധി പേരാണ് അച്ഛനെ വിമർശിച്ച് എത്തുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് മാതാപിതാക്കൾ ആണെന്നും ഹെൽമെറ്റ് എവിടെ, സർ? അദ്ദേഹം അത് ധരിക്കുകയോ മകളെ അത് ധരിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല.” എന്നാണ് ഒരാഴളുടെ കമന്റ്. “പിതാവിനെ അറസ്റ്റ് ചെയ്യുക” എന്നായിരുന്ന മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. മാതാപിതാക്കളാണ് ഇത് ശ്രദ്ധിക്കേണ്ടത്. വളരെ അപകടകരമാണ്,” മറ്റൊരാൾ കമന്റിട്ടു. വീഡിയോ ഇതിനകം നാല്പത്തിരണ്ട് ലക്ഷം പേരാണ് കണ്ടത്.

Latest News