5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CJI WhatsApp Message Frauding : 500 രൂപ തരുമോ? ചീഫ് ജസ്റ്റിസിൻ്റെ മെസ്സേജ്; തട്ടിപ്പുകാരെ കണ്ടെത്താൻ കോടതിയും ഇറങ്ങി

Cyber Fraud using the Name of Chief Justice DY Chandrachud : വ്യാജ ഡിജിറ്റൽ അറസ്റ്റുകൾ മുതൽ കൊറിയർ തട്ടിപ്പ് വരെ സൈബർ കുറ്റവാളികളുടെ ശൈലി തന്നെ മാറിയിരിക്കുന്നു. ചില തട്ടിപ്പുകാർ പോലീസുകാരായി വേഷം മാറി ആളുകൾക്ക് മെസ്സേജ് അയച്ച് പണം തട്ടുന്നു

CJI WhatsApp Message Frauding : 500 രൂപ തരുമോ? ചീഫ് ജസ്റ്റിസിൻ്റെ മെസ്സേജ്; തട്ടിപ്പുകാരെ കണ്ടെത്താൻ കോടതിയും ഇറങ്ങി
Chief Justice of India DY Chandrachud | PTI
arun-nair
Arun Nair | Published: 28 Aug 2024 13:22 PM

ന്യൂഡൽഹി: പെട്ടെന്നൊരു ദിവസം നിങ്ങളുടെ ഫോണിലേക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിൻ്റെ വാട്സാപ്പ് മെസ്സേജ് വരുന്നു. പണം ആവശ്യമുണ്ടെന്നും അത്യാവശ്യമാണെന്നും പറയുന്നു. നിങ്ങൾ ഇത് തിരികെ നൽകുമോ ഇല്ലയോ? ഇന്നത്തെ കാലത്ത് ഇത്തരം തട്ടിപ്പുകൾ നിത്യ സംഭവമായി മാറുന്നതിനാൽ ഒരു പക്ഷെ നിങ്ങളൊന്ന് സംശയിച്ചേക്കും അല്ലേ? അങ്ങനെയൊരു സംഭവം ഉണ്ടായി.  ഒരു എക്സ് (ട്വിറ്റർ ) ഉപഭോക്താവാണ് ഇത്തരമൊരു തട്ടിപ്പിനെ പറ്റിയുള്ള വിവരം ആദ്യം പുറത്ത് വിട്ടത്.

ഞാൻ ചീഫ് ജസ്റ്റിസാണ്, ഞങ്ങൾക്ക് കൊളീജിയത്തിൻ്റെ ഒരു അടിയന്തര മീറ്റിംഗ് ഉണ്ട്, ഞാൻ കൊണാട്ട് പ്ലേസിൽ കുടുങ്ങിക്കിടക്കുകയാണ്, ക്യാബിനായി (കാർ) ഒരു 500 രൂപ അയയ്ക്കാമോ? ഞാൻ കോടതിയിൽ എത്തിയാൽ പണം തിരികെ നൽകാം എന്നായിരുന്നു മെസ്സേജ്. ഐപാഡിൽ നിന്നാണ് അക്കുന്നതെന്ന മെസ്സേജും ഏറ്റവും അവസാനമായി ഉണ്ടായിരുന്നു. സംഭവം എന്തായാലും മെസ്സേജ് കിട്ടിയ ആൾക്ക് തട്ടിപ്പ് പിടി കിട്ടിയതോടെ കാര്യത്തിന് തീരുമാനവുമായി.

 


വിഷയത്തിൽ സുപ്രീംകോടതി തന്നെ നേരിട്ട് ഇടപെടുകയും പോലീസിൽ പരാതി നൽകുകയും ചെയ്ത് കഴിഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിൻ്റെ ഫോട്ടോ വെച്ചുള്ള വാട്സാപ്പ് മെസ്സേജായിരുന്നു അത്. ഒരു പക്ഷെ മറ്റൊരു സാധാരാണക്കാരനാണ് മെസ്സേജ് ലഭിച്ചിരുന്നതെങ്കിൽ ഒരു പക്ഷെ അദ്ദേഹം പൈസ അയച്ച് തട്ടിപ്പിന് ഇരയാകാനും സാധ്യതയുണ്ട്. ഇത്തരത്തിൽ നിരവധി സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയാണ് ഡൽഹി.

വ്യാജ ഡിജിറ്റൽ അറസ്റ്റുകൾ മുതൽ കൊറിയർ തട്ടിപ്പ് വരെ സൈബർ കുറ്റവാളികളുടെ ശൈലി തന്നെ മാറിയിരിക്കുന്നു. ചില തട്ടിപ്പുകാർ പോലീസുകാരായി വേഷം മാറി ആളുകൾക്ക് മെസ്സേജ് അയച്ച് പണം തട്ടുന്നു.  ചിലർ റെയിൽവേ ടിക്കറ്റ് കളക്ടർമാരായി വേഷം മാറി ട്രെയിനുകളിൽ തട്ടിപ്പ് നടത്തുന്നു. ഇത്തരത്തിൽ തട്ടിപ്പിൻ്റെ രൂപവും ഭാവവും വരെ മാറുകയാണ്.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ കണക്ക് പ്രകാരം 2024 മെയ് വരെ  രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 7000 സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതിയാണ്. 2021 മുതൽ 2023 വരെയുള്ള കണക്കുകളിൽ നോക്കിയാൽ ഏതാണ്ട് 100 ശതമാനത്തിന് മുകളിലാണ് പരാതികളുടെ എണ്ണത്തിലെ വർധന.

 

Latest News