മുഖ്യമന്ത്രിക്ക് വാങ്ങിയ സമൂസ കാണാനില്ല; പരിഹസിച്ച് പ്രതിപക്ഷം; അന്വേഷണമില്ലെന്ന് സിഐഡി | Samosas meant for Himachal Pradesh Chief Minister Sukhvinder Sukhu go missing, CID says no probe amid row Malayalam news - Malayalam Tv9

Samosa Scandal In Himachal Pradesh: മുഖ്യമന്ത്രിക്ക് വാങ്ങിയ സമൂസ കാണാനില്ല; പരിഹസിച്ച് പ്രതിപക്ഷം; അന്വേഷണമില്ലെന്ന് സിഐഡി

Samosa Scandal In Himachal Pradesh: മുഖ്യമന്ത്രിയുടെ സമൂസയില്‍ മാത്രമാണ് കോണ്‍ഗ്രസിനു താല്‍പര്യം, അല്ലാതെ സംസ്ഥാനത്തിന്റെ വികസനത്തില്‍ അല്ല എന്നാണു ബിജെപിയുടെ പരിഹാസം.

Samosa Scandal In Himachal Pradesh: മുഖ്യമന്ത്രിക്ക് വാങ്ങിയ സമൂസ കാണാനില്ല; പരിഹസിച്ച് പ്രതിപക്ഷം; അന്വേഷണമില്ലെന്ന് സിഐഡി

സുഖ്‌വിന്ദർ സിങ് സുഖു (image credits: social media)

Updated On: 

08 Nov 2024 16:09 PM

ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന് കരുതിയ സമൂസ കാണാതായ സംഭവത്തിൽ വിവാദങ്ങൾ കടുക്കുമ്പോൾ അന്വേഷണമില്ലെന്ന് പ്രഖ്യാപിച്ച്
സിഐഡി. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന് കരുതിയിരുന്ന സമൂസകളും കേക്കുകളുമാണ് കാണാതായത്. സംഭവം ചർച്ചയായതോടെ സർക്കാർ വിരുദ്ധ നീക്കമാണെന്നു വ്യക്തമാക്കിക്കൊണ്ടാണു വിഷയത്തില്‍ അന്വേഷണം സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിരുന്നു. അതേസമയം വിഷയത്തിൽ പരിഹസിച്ച് പ്രതിപക്ഷം രം​ഗത്ത് എത്തി. മുഖ്യമന്ത്രിയുടെ സമൂസയില്‍ മാത്രമാണ് കോണ്‍ഗ്രസിനു താല്‍പര്യം, അല്ലാതെ സംസ്ഥാനത്തിന്റെ വികസനത്തില്‍ അല്ല എന്നാണു ബിജെപിയുടെ പരിഹാസം.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും സമൂസ എവിടെ പോയി എന്ന് കണ്ടെത്താനുള്ള പ്രാഥമിക അന്വേഷണം മാത്രമേ നടന്നുള്ളുവെന്നും മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഇത് പൂർണ്ണമായും സിഐഡിയുടെ ആഭ്യന്തര കാര്യമാണ്, ഇത് ഊതിവീർപ്പിച്ച് രാഷ്ട്രീയവൽക്കരിക്കപ്പെട്ടത് ഖേദകരമാണെന്നും സിഐഡി ഡയറക്ടർ ജനറൽ സഞ്ജീവ് രഞ്ജൻ ഓജ പറഞ്ഞു. അതേസമയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും നിഷേധിച്ചു. ബിജെപി അനാവശ്യമായി വിഷയം ഉണ്ടാക്കുകയാണെന്നും ബി.ജെ.പിക്ക് പ്രശ്‌നങ്ങളില്ലാത്തതിനാൽ ഈ വിഷയത്തിലൂടെ കോൺഗ്രസ് സർക്കാരിനെതിരെ തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും മുഖ്യ മാധ്യമ ഉപദേഷ്ടാവ് നരേഷ് ചൗഹാൻ പറഞ്ഞു. കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം 21നാണ് സംഭവം. ഹിമാചല്‍ പ്രദേശ് പൊലീസ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ ഒരു യോഗത്തില്‍ എത്തിയ മുഖ്യമന്ത്രിക്കായി വാങ്ങിവച്ചിരുന്ന സമൂസയാണ് കാണാതായത്. ലക്കാര്‍ ബസാറിലെ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍നിന്നു മൂന്ന് ബോക്‌സ് സമൂസകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കു നല്‍കാനായി എടുത്തപ്പോൾ ബോക്സിനുള്ളിൽ ഒരെണ്ണം പോലും കാണാനില്ല. ഇതോടെ ഉദ്യോഗസ്ഥരും പെട്ടു. ഇതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണു സമൂസ വിതരണം ചെയ്തതായി കണ്ടെത്തി. എന്നാല്‍ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ വിരുദ്ധ നീക്കമാണിതെന്നും ചൂണ്ടിക്കാട്ടി സിഐഡി വിഭാഗം രംഗത്തെത്തിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

Also read-PSI Got Attacked: അമ്മയുടെ വാക്ക് കേട്ട് വനിതാ പോലീസിനെ തല്ലി മകൻ; ഒടുവിൽ രണ്ടുപേരും അറസ്റ്റിൽ

മുഖ്യമന്ത്രിക്കു കഴിക്കാനായി എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാന്‍ ഐജി റാങ്കിലുള്ള ഒരുദ്യോഗസ്ഥന്‍ സബ് ഇന്‍സ്പെക്ടറോടു ആവശ്യപ്പെടുകയായിരുന്നു. എസ്ഐ ആ ജോലി ഒരു എഎസ്ഐയെയും ഹെഡ് കോണ്‍സ്റ്റബിളിനെയും ഏല്‍പ്പിച്ചു. ഇതോടെ പായ്ക് ചെയ്ത മൂന്ന് ബോക്സ് സമൂസ ഇവര്‍ കൊണ്ടുവരികയും എസ്ഐയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.ഡ്യൂട്ടിയിലുള്ള ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോടു മുഖ്യമന്ത്രിക്കു സമൂസ കൊടുക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അതു മെനുവില്‍ ഇല്ലെന്ന് അവര്‍ പറഞ്ഞുവെന്നാണ് അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന മറുപടി. എഎസ്ഐയും ഹെഡ് കോണ്‍സ്റ്റബിളും മുഖ്യമന്ത്രിക്കുള്ള സമൂസ ഒരു വനിത പൊലീസ് ഇന്‍സ്പെക്ടറെയാണ് ഏല്‍പ്പിച്ചത്. ഇവര്‍ ഇത് മെക്കാനിക്കല്‍ ട്രാസ്പോര്‍ട്ട് വിഭാഗത്തിലുള്ളവര്‍ക്കു വിതരണം ചെയ്യുകയായിരുന്നു എന്നാണു വിവരം. ഇതോടെ പല കൈ മാറിമറിഞ്ഞ് സമൂസ പോയി. മുഖ്യമന്ത്രിക്കുള്ളതായിരുന്നുവെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഇത് ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമാണ് എന്നാണ് ഒരു സിഐഡി ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

Related Stories
DY Chandrachud: ‘സംതൃപ്തനായാണ് പടിയിറങ്ങുന്നത്’; ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് പടിയിറങ്ങി ഡി.വൈ.ചന്ദ്രചൂഡ്
PSI Got Attacked: അമ്മയുടെ വാക്ക് കേട്ട് വനിതാ പോലീസിനെ തല്ലി മകൻ; ഒടുവിൽ രണ്ടുപേരും അറസ്റ്റിൽ
The Satanic verses: ദ സാത്താനിക് വേഴ്‌സസിന് 36 വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് പ്രവേശനം, മാറ്റിയത് രാജീവ് ​ഗാന്ധിയുടെ കാലത്തെ വിലക്ക്
Viral video : കാർമേഘമില്ലാതെ ആകാശത്തു നിന്നല്ലാത്ത ഒരു ആർട്ടിഫിഷ്യൽ മഴ… നിമിഷ നേരംകൊണ്ട് വീഡിയോ വൈറൽ
Lord Ram: ഭരണം ശ്രീരാമന് കീഴില്‍; ഔദ്യോഗിക കസേര രാമന് സമര്‍പ്പിച്ച് യുപിയിലെ ജനപ്രതിനിധികള്‍
Indian Railway : ട്രെയിൻ വൈകി… യാത്ര മുടങ്ങിയാൽ മുഴുവൻ ടിക്കറ്റ് തുകയും തിരികെ കിട്ടും, ചെയ്യേണ്ടത് ഇത്രമാത്രം
ട്രോളി ബാഗ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കല്ലേ
സുരേഷ് ഗോപിയുടെ പ്രിയതമ ഇനി പിന്നണി ഗായിക
പനിയുള്ളപ്പോൾ പഴം വേണ്ട... നാട്ടറിവിൽ സത്യമുണ്ടോ?
വൃക്കയിലെ കല്ലുകള്‍ തടയാൻ ഇവ ചെയ്യാം