5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Right To Maintenance : ‘ഇസ്ലാമിക നിയമത്തിന് വിരുദ്ധം’; ജീവനാംശ വിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോർഡ്

Right To Maintenance Muslim Personal Law Board : വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോർഡ്. വിധിക്കെതിരെ നിയമപരമായി നീങ്ങും. നിയമം അസാധുവാക്കാൻ വേണ്ട നടപടികൾ ആരംഭിക്കാനും ബോർഡ് തീരുമാനിച്ചു.

Right To Maintenance : ‘ഇസ്ലാമിക നിയമത്തിന് വിരുദ്ധം’; ജീവനാംശ വിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോർഡ്
Right To Maintenance (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 15 Jul 2024 12:26 PM

സുപ്രീം കോടതിയുടെ ജീവനാംശ വിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോർഡ്. കോടതിവിധി ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്നും വിധിക്കെതിരെ (Right To Maintenance) നിയമപരമായി നീങ്ങുമെന്നും ബോർഡ് പറഞ്ഞു. വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്ന വളരെ സുപ്രധാന വിധിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ മുസ്ലിം വ്യക്തിനിയമ ബോർഡ് രംഗത്തുവന്നിരിക്കുന്നത്.

വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് വിധിക്കെതിരെ നിയമപരമായി നീങ്ങാൻ ബോർഡ് നിലപാടെടുത്തത്. ഇസ്ലാമിക നിയമപ്രകാരം സുപ്രീം കോടതി വിധി തെറ്റാണെന്ന പ്രമേയം യോഗം അംഗീകരിച്ചു. നിയമം അസാധുവാക്കാൻ വേണ്ട നടപടികൾ ആരംഭിക്കാൻ പ്രസിഡൻ്റ് ഖാലിദ് സൈഫുള്ള റഹ്മാനിയെ യോഗം ചുമതലപ്പെടുത്തി.

‘അനുവദനീയമായ എല്ലാ പ്രവൃത്തികളിൽ നിന്നും അള്ളാഹുവിന്റെ അടുക്കൽ ഏറ്റവും വെറുക്കപ്പെട്ടത് വിവാഹമോചനമാണെന്ന് മുഹമ്മദ് നബി സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവാഹബന്ധം തുടരുന്നതാണ് അഭികാമ്യം. തീരെ സാധിക്കാത്ത അവസരങ്ങളിലാണ് വിവാഹമോചനം ചെയ്യേണ്ടത്. വേദനാജനകമായ ബന്ധത്തിൽ നിന്ന് പുറത്തുകടന്ന സ്ത്രീകൾക്ക് ഈ വിധി കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. അവർ വീണ്ടും വേദനയിലേക്ക് തന്നെ പോകും.’- ബോർഡ് പറയുന്നു.

Also Read : Muslim Woman : വിവാഹമോചിതയായ മുസ്ലിം സ്ത്രീയ്ക്ക് ജീവനാംശം തേടാം; സുപ്രധാന വിധിയുമായി സുപ്രീം കോടതി കോടതി

ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ എല്ലാവർക്കും ബാധകമാണെന്നായിരുന്നു സുപ്രീം കോടതി കോടതി വിധി. വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്നും കോടതി നിരീക്ഷിച്ചു.

വിവാഹമോചിതയായ ഭാര്യക്ക് മാസം 10000 രൂപ ജീവനാംശം നൽകാണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തെലങ്കാന സ്വദേശി സമർപ്പിച്ച ഹർജി തള്ളിയാണ് പരമോന്നത കോടതിയുടെ വിധി. ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജീവനാംശം തേടുന്നതിനുള്ള നിയമം മതം പരിഗണിക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണ്. ഭാര്യയെ പരിപാലിക്കുക എന്നത് ജീവകാരുണ്യമല്ല. അത് വിവാഹിതരായ സ്ത്രീകളുടെ അവകാശമാണ്. ഇന്ത്യൻ പുരുഷൻ ഒരു വീട്ടമ്മയുടെ ത്യാ​ഗം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സുപ്രീം കോടതി കോടതി വിധിപ്രസ്താവത്തിൽ ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

“വീട് നോക്കുന്ന ഭാര്യ വൈകാരികമായും മറ്റ് തരത്തിലും തങ്ങളുടെ ആശ്രിതരാണെന്ന കാര്യം പല ഭർത്താക്കന്മാരും മനസിലാക്കുന്നില്ല. കുടുംബത്തിലെ സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന ത്യാഗവും അവരുടെ പകരംവെക്കാനാവാത്ത പങ്കും ആണുങ്ങൾ മനസിലാക്കേണ്ട സമയമായിരിക്കുന്നു.”- വിധി പ്രസ്താവത്തിൽ പറയുന്നു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ ഈ വിധിയെ സ്വാഗതം ചെയ്തു.

മുഹമ്മദ് അബ്ദുൽ സമദ് എന്നയാളായിരുന്നു പരാതിക്കാരൻ. 2017ലാണ് ഇയാളും ഭാര്യയും വിവാഹമോതരായത്. വിവാഹമോചിതയായ ഭാര്യക്ക് പ്രതിമാസം 20000 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ വിധിക്കെതിരെ തെലങ്കാന ഹൈക്കോടയിൽ ഇയാൾ പരാതിനൽകി. മുസ്ലിം വ്യക്തിനിയമപ്രകാരമാണ് താൻ ഭാര്യയെ വിവാഹമോചനം നൽകിയതെന്നും അതുകൊണ്ട് തന്നെ ജീവനാംശം നൽകേണ്ടതില്ലെന്നും ഇയാൾ വാദിച്ചു. ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി ജീവനാംശം 10,000 രൂപയാക്കി കുറച്ചു. തുടർന്നാണ് ഇയാൾ സുപ്രീം കോടതി കോടതിയെ സമീപിച്ചത്.

Latest News