5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Bank: കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസര്‍വ് ബാങ്ക്‌; വായ്പയിലടക്കം നിയന്ത്രണം

Kerala Bank Demoted to C Class: പുതിയ വായ്പകള്‍ മാത്രമല്ല 25 ലക്ഷത്തിന് മുകളില്‍ ഇതുവരെ നല്‍കിയ എല്ലാ വായ്പകളും തിരിച്ചുപിടിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ബാങ്കില്‍ 80 ശതമാനത്തിലധികവും വ്യക്തിഗത വായ്പകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Kerala Bank: കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസര്‍വ് ബാങ്ക്‌; വായ്പയിലടക്കം നിയന്ത്രണം
Kerala Bank
shiji-mk
SHIJI M K | Updated On: 25 Jun 2024 20:48 PM

തിരുവനന്തപുരം: കേരള ബാങ്കിനെ (Kerala Bank) റിസര്‍വ് ബാങ്ക് സി ക്ലാസ് (Reserve Bank C Class) പട്ടികയിലേക്ക് തരംതാഴ്ത്തി. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് നടപടിയെടുത്തത്. ഇതോടെ വായ്പ നല്‍കുന്നതിലടക്കം കേരള ബാങ്കിന് നിയന്ത്രണമുണ്ട്. ഇനി 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാന്‍ കേരള ബാങ്കിന് സാധിക്കില്ല. ഇതുവരെ നല്‍കിയ വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കാനും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായ്പ നിയന്ത്രണം ചൂണ്ടിക്കാട്ടി വിവിധ ശാഖകള്‍ക്ക് കേരള ബാങ്ക് കത്തയച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് സി ക്ലാസ് പട്ടികയിലേക്ക് ബാങ്കിനെ മാറ്റിയെന്നും അതനുസരിച്ച് ഇനി വ്യക്തിഗത വായ്പകള്‍ 25 ലക്ഷത്തിന് മുകളില്‍ കൂടരുതെന്നും കാണിച്ചാണ് ബാങ്ക് ശാഖകള്‍ക്ക് കത്തയച്ചത്.

Also Read: Pension Mustering: മസ്റ്ററിങ് ഇല്ലാതെ 1600 രൂപ പെൻഷൻ കിട്ടില്ലേ? വാർഷിക മസ്റ്ററിങ്ങിൽ അറിഞ്ഞിരിക്കാൻ ചിലത്

പുതിയ വായ്പകള്‍ മാത്രമല്ല 25 ലക്ഷത്തിന് മുകളില്‍ ഇതുവരെ നല്‍കിയ എല്ലാ വായ്പകളും തിരിച്ചുപിടിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ബാങ്കില്‍ 80 ശതമാനത്തിലധികവും വ്യക്തിഗത വായ്പകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന തുകയുടേതായി നിലവിലുള്ളത് ഭവന, കാര്‍ഷിക വായ്പകളാണെന്നാണ് ബാങ്ക് പറയുന്നത്. അതുകൊണ്ട് 25 ലക്ഷം വ്യക്തിഗത വായ്പാ പരിധി ബാധിക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

Also Read: Kerala Pension Mustering: വീണ്ടും നിർബന്ധ പെൻഷൻ മസ്റ്ററിംഗ്, ആരൊക്കെ ചെയ്യണം?

കേരള ബാങ്കിന്റെ റാങ്കിങ് മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കണ്‍ട്രോളിങ് അതോറിറ്റിയാണ് നബാര്‍ഡ്. മൂലധന പര്യാപ്തതയും നിഷ്‌ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പരിശോധിച്ചും മാര്‍ക്കിട്ടുമാണ് പട്ടിക തയാറാക്കിയത്. ഭരണ സിമിതിയില്‍ രാഷ്ട്രീയ നോമിനികള്‍ക്ക് പുറമേ ആവശ്യത്തിന് പ്രൊഫഷണലുകള്‍ ഇല്ലാത്തതും 7 ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്‌ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതുമാണ് കേരള ബാങ്കിനെ വലച്ചത്. മാത്രമല്ല സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച കിട്ടാക്കടവും ബാങ്കിന് ബാധ്യതയായി.

Latest News