5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ratan Tata : എന്നെക്കുറിച്ച് ചിന്തിച്ചതിനു നന്ദി – എന്ന് സ്വന്തം രത്തൻ ടാറ്റ

Ratan tatas last social media post: തൻ്റെ പ്രായവും അനുബന്ധ രോഗാവസ്ഥകളും കാരണം വൈദ്യപരിശോധനയ്ക്ക് വിധേയനായെന്നാണ് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നത്.

Ratan Tata : എന്നെക്കുറിച്ച് ചിന്തിച്ചതിനു നന്ദി – എന്ന് സ്വന്തം രത്തൻ ടാറ്റ
രത്തൻ ടാറ്റ
aswathy-balachandran
Aswathy Balachandran | Updated On: 10 Oct 2024 10:44 AM

മുംബെെ: എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി’ എന്നു തുടങ്ങുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല രത്തൻ ടാറ്റ അവസാനമായി പോസ്റ്റ് ചെയ്ത കുറിപ്പാണിത്.
മരിക്കുന്നതിന് രണ്ടുദിവസം മുൻപാണ് രത്തൻ ടാറ്റ ഈ കുറിപ്പ് പങ്കുവെച്ചത് കുറിപ്പാണിത്. എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി’എന്ന തലക്കെട്ടോടെയായിരുന്നു ഇത് തുടങ്ങുന്നത്.

തൻ്റെ ആരോ​ഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ഈ പോസ്റ്റ് പുറത്തുവന്നത്. തൻ്റെ ആരോ​ഗ്യത്തെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം താൻ അറിഞ്ഞുവെന്നും അതിൽ അടിസ്ഥാനം ഇല്ലെന്നും കുറിപ്പിൽ പറയുന്നു. തൻ്റെ പ്രായവും അനുബന്ധ രോഗാവസ്ഥകളും കാരണം വൈദ്യപരിശോധനയ്ക്ക് വിധേയനായെന്നാണ് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നത്. നല്ല മാനസികാവസ്ഥയിലാണ് ഇപ്പോൾ താനുള്ളതെന്നും ടാറ്റ എക്സിൽ പങ്കുവെച്ച ഈ കുറിപ്പിൽ വ്യക്തമാക്കുന്നു.

ALSO READ – ‘അപൂര്‍വ രത്‌നം നഷ്ടപ്പെട്ടു’; രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഇന്ന്

‘എൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഞാൻ ബോധവാനാണ്. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് എല്ലാവർക്കും ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും എൻ്റെ പ്രായവും അനുബന്ധ രോഗാവസ്ഥകളും കാരണം ഞാൻ ഇപ്പോൾ വൈദ്യപരിശോധനയ്ക്ക് വിധേയനാണ്. ആശങ്കപ്പെടേണ്ട കാര്യമില്ല. ഞാൻ നല്ല മാനസികാവസ്ഥയിലാണ് ഇപ്പോൾ തുടരുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മാറിനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’, എന്നാണ് കുറിപ്പിലുള്ളത്.

ബുധനാഴ്ച രാത്രിയാണ് രത്തൻ ടാറ്റ വിടപറഞ്ഞത്. 1937 ഡിസംബർ 28-ന് ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായാണ് രത്തൻ ടാറ്റ ജനിച്ചത്. 150 വർഷത്തോളം നീണ്ട പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പിനെ വിജയകരമായി നയിച്ച, ജീവിച്ചിരിക്കുന്ന ഇതിഹാസമായിരുന്നു രത്തൻ ടാറ്റ എന്ന കാര്യത്തിൽ സംശയമില്ല. ടാറ്റ ഗ്രൂപ്പിനെ വ്യത്യസ്തമായ വ്യാവസായിക ഉയരങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

രത്തൻ ടാറ്റയുടെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു രം​ഗത്തെത്തി. കോപറേറ്റ് രംഗത്തെ വളർച്ച രാഷ്ട്ര നിർമാണവുമായി കൂട്ടിച്ചേർക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകയെ ആണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.

Latest News