Ratan Tata: ‘അപൂര്‍വ രത്‌നം നഷ്ടപ്പെട്ടു’; രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഇന്ന്
Ratan Tata Cremation: മുംബൈയിലെ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രത്തന്‍ ടാറ്റയുടെ അന്ത്യം. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
മുംബൈ: അന്തരിച്ച വ്യവസായി രത്തന്‍ ടാറ്റയുടെ (Ratan Tata) ശവസംസ്‌കാരം പൂര്‍ണ ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. രത്തന്‍ ടാറ്റ ഇന്ത്യയുടെ അഭിമാനമായിരുന്നുവെന്നും വരും തലമുറയിലെ സംരംഭകര്‍ക്ക് എന്നും മാതൃകയായിരിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. വിശ്വാസ്യത കാത്തുസൂക്ഷിച്ചുകൊണ്ടാണ് രത്തന്‍ ടാറ്റ അദ്ദേഹത്തിന്റെ സാമ്രാജ്യം വിപുലൂകരിച്ചതെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഇന്ന് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
“ഇന്ത്യയുടെ അപൂര്‍വ രത്‌നം നഷ്ടപ്പെട്ടു, 150 വര്‍ഷത്തോളം നീളുന്ന മികവിന്റെയും സമഗ്രതയുടെയും പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പിനെ വിജയകരമായി നയിച്ച, ജീവിച്ചിരിക്കുന്ന ഇതിഹാസമായിരുന്നു രത്തന്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിനെ വ്യത്യസ്തമായ വ്യാവസായിക ഉയരങ്ങളിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു, രത്തന്‍ ടാറ്റയുടെ മൃതദേഹം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കും,” ഷിന്‍ഡെ പറഞ്ഞു.
രത്തന്‍ ടാറ്റ എന്നും ഇന്ത്യയുടെ അഭിമാനമായിരുന്നു. വരും തലമുറയിലെ സംരംഭകര്‍ക്ക് അദ്ദേഹം എന്നും നല്ലൊരു മാതൃകയായിരിക്കും. നിരവധി അന്താരാഷ്ട്ര കമ്പനികളെയാണ് ടാറ്റ ഏറ്റെടുത്ത് ബിസിനസ് നടത്തി വിജയിപ്പിച്ചത്. കൂടാതെ വിവര സാങ്കേതികവിദ്യയുടെ പുതിയ മേഖലയിലും അദ്ദേഹം നേതൃത്വം നല്‍കി. എന്നും വിശ്വാസ്യത കാത്തുസൂക്ഷിച്ചുകൊണ്ടാണ് രത്തന്‍ ടാറ്റ ബിസിനസ് വിപുലീകരിച്ചതെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
ഷിന്‍ഡെയുടെ എക്‌സ് പോസ്റ്റ്
दुर्मिळ रत्न हरपले
नैतिकता आणि उद्यमशीलता यांचा अपूर्व आणि आदर्श संगम रतनजी टाटा यांच्या ठायी होता. सुमारे १५० वर्षांची श्रेष्ठत्व आणि सचोटीची परंपरा असलेल्या टाटा ग्रुपची जबाबदारी यशस्वीरित्या पेलणारे रतनजी टाटा हे एक जिवंत आख्यायिका होते. त्यांनी वेळोवेळी दाखविलेला निर्णायक… pic.twitter.com/6O1KmyJkyj
— Eknath Shinde – एकनाथ शिंदे (@mieknathshinde) October 9, 2024
അതേസമയം, രത്തന്‍ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ ഇന്ന് രാവിലെ 10.30 മുതല്‍ വികീട്ട് 4 വരെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന്, സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം വര്‍ളി ശ്മശാനത്തിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
മുംബൈയിലെ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രത്തന്‍ ടാറ്റയുടെ അന്ത്യം. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.
അതേസമയം, രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടെയുള്ളവര്‍ രത്തന്‍ അനുശോചനം അറിയിച്ചു. കോപററേറ്റ് രംഗത്തെ വളര്‍ച്ച രാഷ്ട്ര നിര്‍മാണവുമായി കൂട്ടിച്ചേര്‍ക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകയെ ആണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.
പത്മവിഭൂഷനും പത്മഭൂഷനും കരസ്ഥമാക്കിയ രത്തന്‍ ടാറ്റ, അദ്ദേഹത്തിന്റെ ബിസിനസ് പാരമ്പര്യം ഏറെ ആകര്‍ഷണീയമാക്കി മാറ്റി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ പ്രചോദിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകളും വിലമതിക്കാനാവാത്തതാണെന്ന് അനുശോചന സന്ദേശത്തില്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Also Read: Ratan Tata death: ഇന്ത്യൻ വ്യവസായത്തിലെ അതികായൻ; രത്തൻ ടാറ്റയ്ക്ക് വിട
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയവയും ഏറ്റവും അഭിമാനകരവുമായ വ്യവസായ സംരംഭങ്ങള്‍ക്ക് സുസ്ഥിരമായ നേതൃത്വമൊരുക്കിയ ടാറ്റ, ദീര്‍ഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ ആ സ്ഥാപനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഒരുപാട് അകലങ്ങളിലേക്ക് എത്തിയിരുന്നുവെന്നും ്പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആധുനിക ഇന്ത്യയുടെ വഴി പുനര്‍നിര്‍വചിച്ച വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്നാണ് രാഹുല്‍ ഗാന്ധി അനുസ്മരണ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടത്.
രത്തന്‍ ടാറ്റ
1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു രത്തന്‍ ടാറ്റ 2016 മുതല്‍ ഇടക്കാല ചെയര്‍മാനായിരുന്നു. ഈ കാലയളവില്‍ ബിസിനസ് രംഗത്ത് ടാറ്റ ഗ്രൂപ്പ് വളര്‍ച്ച കൈവരിച്ചു. 1991-ല്‍ 10,000 കോടി രൂപയായിരുന്ന ടാറ്റയുടെ വിറ്റുവരവ് 2011-12 ആയപ്പോഴേക്ക് 100.09 ബില്യന്‍ ഡോളറായി ഉയര്‍ന്നു. 2016-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിന് പിന്നാലെ ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ വീണ്ടും കമ്പനിയുടെ തലപ്പത്തേയ്ക്ക് എത്തി. 2017 വരെ ഇടക്കാല ചെയര്‍മാനായി തുടര്‍ന്നു. നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28നാണ് രത്തന്‍ ടാറ്റ ജനിച്ചത്. അവിവാഹിതനാണ്.