5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Railway Bonus 2024: 78 ദിവസത്തെ ശമ്പളം ബോണസായി കിട്ടും; റെയിൽവേ ജീവനക്കാർക്ക് നേട്ടം

Railway Bonus 2024: യോഗ്യരായ റെയിൽവേ ജീവനക്കാർക്കുള്ള ബോണസ് ഓരോ വർഷവും ദുർഗാ പൂജ-ദസറ അവധിക്ക് മുമ്പാണ് നൽകാറുള്ളത്.

Railway Bonus 2024: 78 ദിവസത്തെ ശമ്പളം ബോണസായി കിട്ടും; റെയിൽവേ ജീവനക്കാർക്ക് നേട്ടം
പ്രതീകാത്മക ചിത്രം (Image courtesy : Arvind Yadav/HT via Getty Images
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 04 Oct 2024 11:04 AM

ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് സന്തോഷ വാർത്ത. ഇത്തവണ  മികച്ച ബോണസാണ് ലഭിക്കുക. ഉത്സവ കാലം മുൻ നിർത്തി എല്ലാ വർഷത്തെയും പോലും റെയിൽവേ ജീവനക്കാർക്ക് 2209 കോടി ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.   11.72 ലക്ഷം റെയിൽവേ ജീവനക്കാർക്കാണ് ബോണസ് ലഭിക്കുകയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജീവനക്കാരുടെ 78 ദിവസത്തെ വേതനത്തിന് തുല്യമായ സംഖ്യയാണ് ബോണാസായി നൽകുന്നത്.  ട്രാക്ക് മെയിന്റനേഴ്സ്, ലോക്കോ പൈലറ്റുമാർ, ​ഗാർഡുമാർ, സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, സാങ്കേതിക പ്രവർത്തകർ, സാങ്കേതിക സഹായികൾ, പോയിന്റ്സ്മാൻ, മന്ത്രിതല ഉദ്യോ​ഗസ്ഥർ തുടങ്ങി റെയിൽവേയിലെ വിവിധ വിഭാ​ഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക്  ഉത്സവബത്ത ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ – പൂജ അവധിക്ക് നാട്ടിലെത്താൻ മലയാളികൾ ബുദ്ധിമുട്ടും, സ്പെഷൽ ട്രെയിൻ ഇല്ല

ഓരോ വർഷവും ദുർഗാ പൂജ-ദസറ അവധിക്ക് മുമ്പാണ് റെയിൽവേ ജീവനക്കാർക്കുള്ള ബോണസ് നൽകാറുള്ളത്. 12 ലക്ഷം നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ലഭിക്കും. ഈ തുക തന്നെയാണ ഈ വർഷത്തെ പ്രത്യേകതയും.

17,951 രൂപയാണ് ഒരു റെയിൽവേ ജീവനക്കാരന് 78 ദിവസത്തേക്ക് നൽകാവുന്ന പരമാവധി തുക എന്ന് കണക്കാക്കാം. 2023-2024 വർഷത്തിൽ റെയിൽവേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.  അതിനാൽ തന്നെ ബോണസ് തുകയിലും കുറവില്ലെന്നാണ് വിലയിരുത്തൽ. ഏകദേശം 6.7 ബില്യൺ യാത്രക്കാരാണ് യാത്രകൾക്ക് ഇന്ത്യൻ റെയിൽവേയെ ആശ്രയിച്ചത്.

ഈ വർഷം 1588 ദശലക്ഷം ടൺ റെക്കോർഡ് ചരക്ക് നീക്കവും റെയിൽവേ നടത്തി. അതേസമയം  റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും റെയിൽവേ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനും വേണ്ടിയാണ് ബോണസുകൾ. , 2022 ൽ, സർക്കാർ ഒരു ദീപാവലി ബോണസ് തുകയായി 1832 കോടിയാണ് അനുവദിച്ചത്.  17,951 രൂപ വീതമായിരുന്നു ഇത്.

Latest News