5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rahul Gandhi : രാഹുൽ വീണ്ടും മണിപ്പൂരിലേക്ക്… കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും

Rahul Gandhi to Manipur: കഴിഞ്ഞ ദിവസം ഇംഫാലിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെ മേഘചന്ദ്ര രാഹുലിന്റെ സന്ദർശന വിവരം പുറത്തു വിട്ടത്.

Rahul Gandhi : രാഹുൽ വീണ്ടും മണിപ്പൂരിലേക്ക്… കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും
Rahul Gandhi (Image Courtesy :Facebook)
aswathy-balachandran
Aswathy Balachandran | Published: 07 Jul 2024 13:39 PM

ഇംഫാൽ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ മണിപ്പൂർ സന്ദർശിക്കും. മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളാണ് ഇദ്ദേഹം പ്രധാനമായും സന്ദർശിക്കുക. കഴിഞ്ഞ വർഷം മേയിൽ മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രാഹുൽ സന്ദർശനം നടത്തിയിട്ടുണ്ട്. ഇവിടേക്കുള്ള മൂന്നാമത്തെ സന്ദർശനമാണ് ഇത്.

കഴിഞ്ഞ ദിവസം ഇംഫാലിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെ മേഘചന്ദ്ര രാഹുലിന്റെ സന്ദർശന വിവരം പുറത്തു വിട്ടത്. രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് സിൽച്ചാറിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുമെന്നും അവിടെ നിന്ന് ജൂൺ 6 ന് പുതിയതായി അക്രമം നടന്ന ജിരിബാം ജില്ലയിലേക്ക് പോകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

“ഗാന്ധി ജില്ലയിലെ ചില ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാനും പദ്ധതിയുണ്ട്. തുടർന്ന് അദ്ദേഹം സിൽചാർ വിമാനത്താവളത്തിലേക്ക് മടങ്ങുകയും അവിടെ നിന്ന് വിമാനത്തിൽ ഇംഫാലിലേക്ക് പോകുകയും ചെയ്യുമെന്ന് മേഘചന്ദ്ര പറഞ്ഞു. ഇംഫാലിൽ ഇറങ്ങിയ ശേഷം അദ്ദേഹം ചുരാചന്ദ്പൂർ ജില്ലയിലേക്ക് പോകും.

ALSO READ : ഹഥ്റസ് ദുരന്തത്തിൽ ഭോലെ ബാബയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ

തുടർന്ന് അവിടെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുകയും അന്തേവാസികളോട് സംസാരിക്കുകയും ചെയ്യും. ചുരാചന്ദ്പൂരിൽ നിന്ന്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് റോഡ് മാർഗം ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാങ്ങിലേക്ക് പോകുകയും ചില ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്യും. പിന്നീട് ഡൽഹിയിലേക്ക് മടങ്ങും.

ജനങ്ങളുടെ വേദനകളും സങ്കടങ്ങളും നേരിട്ടു കണ്ട് മനസ്സിലാക്കാനാണ് ഈ യാത്ര. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ  മണിപ്പൂരിനെ “ആഭ്യന്തര യുദ്ധത്തിലേക്ക്” തള്ളിവിടുകയാണെന്ന് ലോക്‌സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതു കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷമാണ് സന്ദർശനവിവരം പ്രഖ്യാപിച്ചത്.

ഇവിടെ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി മോദി ഇവിടേക്ക് എത്താത്തതിനേയും അദ്ദേഹം വിമർശിച്ചിരുന്നു. 2023 ജൂണിലാണ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിച്ചത്. കൂടാതെ ഈ വർഷം ആദ്യം ‘ഭാരത് ജോഡോ ന്യായ് യാത്ര’ ആരംഭിക്കാനും അവിടെ എത്തിയിരുന്നു.

Latest News