Rahul Gandhi Lok sabha Election 2024 : രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും? അന്തിമ തീരുമാനം?

wayanad lok sabha election 2024 Rahul's stand: പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്ന തീരുമാനത്തിലാണ്. രാഹുലിന് പകരക്കാരനായി കേരളത്തിലെ തന്നെ ഒരാള്‍ ജനവിധി തേടിയേക്കും എന്നും സൂചനയുണ്ട്.

Rahul Gandhi Lok sabha Election 2024 : രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും? അന്തിമ തീരുമാനം?

Rahul Gandhi (Image Courtesy :Facebook)

Updated On: 

08 Jun 2024 14:50 PM

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്ന് സൂചന. റായ്ബറേലിയിൽ തുടരും എന്നാണ് വിവരം. വയനാട് സന്ദര്‍ശിച്ചതിനു ശേഷമായിരിക്കും ഔദ്യോ​ഗികമായി പ്രഖ്യാപനം ഉണ്ടാവുക. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്നായിരുന്നു കേരളത്തിൻ്റെ ആവശ്യം.

എന്നാല്‍ റായ്ബറേലി നിലനിര്‍ത്തണമെന്ന ആവശ്യവും അവിടെ നിന്നുയർന്നു. ഈ ആവശ്യം ഉന്നയിച്ചത് ഉത്തര്‍പ്രദേശ് പിസിസി ആയിരുന്നു. മണ്ഡലത്തില്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന സൂചനകളും ഉയരുന്നുണ്ട്. എന്നാൽ ദേശീയ നേതൃത്വത്തിൻ്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് സൂചന.

പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്ന തീരുമാനത്തിലാണ്. രാഹുലിന് പകരക്കാരനായി കേരളത്തിലെ തന്നെ ഒരാള്‍ ജനവിധി തേടിയേക്കും എന്നും സൂചനയുണ്ട്. റിപ്പോർട്ടർ ടിവിയാണ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു. ഇരു മണ്ഡലങ്ങളിലും മിന്നും വിജയം കാഴ്ച വച്ചതോടെ എവിടെ തുടരും എന്ന വിഷയത്തിൽ ആശയക്കുഴപ്പവും ഉണ്ടായിരുന്നു.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ രാഹുല്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് നേതാക്കളുടെ ഭാ​ഗത്തു നിന്ന് ഉയർന്ന അഭിപ്രായം.

അന്തിമ തീരുമാനം കൈകൊള്ളേണ്ടത് പാര്‍ട്ടിയാണെന്നും നേതാക്കള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര വൻ വിജയമായിരുന്നു. ഇത് തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. യാത്ര കടന്ന് പോയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിലയിരുത്തല്‍.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം