PM Modi’s Pak Sister: പാകിസ്ഥാനിൽ നിന്ന് പ്രധാനമന്ത്രിക്കൊരു സഹോദരി; മുപ്പതാം തവണയും മുടങ്ങാതെ രാഖിയുമായെത്തി ക്വാമര്‍ ഷേഖ്

PM Modi with Rakshabandhan greetings: മുപ്പതാം തവണയാണ് ക്വാമർ മോദിക്ക് രക്ഷാബന്ധൻ കെട്ടുന്നത് എന്ന സവിശേഷതയും ഇതിനൊപ്പമുണ്ട്. മറ്റൊരു പ്രത്യേകത അവർ സ്വന്തമായി നിർമ്മിച്ച രാഖിയാണ് മോദിയ്ക്കായി കൊണ്ടുവരുന്നത് എന്നതാണ്.

PM Modis Pak Sister: പാകിസ്ഥാനിൽ നിന്ന് പ്രധാനമന്ത്രിക്കൊരു സഹോദരി; മുപ്പതാം തവണയും മുടങ്ങാതെ രാഖിയുമായെത്തി ക്വാമര്‍ ഷേഖ്

മോദിക്ക് രാഖി കെട്ടുന്ന ക്വാമര്‍ - ഫയല്‍ ചിത്രം - ANI

Published: 

19 Aug 2024 13:40 PM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പാക്കിസ്ഥാനിൽ നിന്ന് ഒരു സഹോദരി. വിരുദ്ധ സംസ്ഥാരത്തിൽ ജനിക്കുന്നവർക്കിടയിൽ സഹോദരബന്ധമുണ്ടാകുന്നതും അത് രാഖിയിലൂടെ ഊട്ടി ഉറപ്പിക്കുന്നതും പുതിയ കഥയല്ല. എന്നാലും കഴിഞ്ഞ 30 വർഷമായി പതിവു തെറ്റിക്കാതെ ഈ സഹോദരി രാഖിയുമായി എത്തുന്നത് കൗതുകം ഉണ്ടാക്കുന്നു. രക്ഷാ ബന്ധൻ ദിനമായ ഇന്നാണ് പാകിസ്ഥാൻ സഹോദരി ക്വാമർ ഷേഖ് ആണ് രാഖി കെട്ടുന്നത്.

മുപ്പതാം തവണയാണ് ക്വാമർ മോദിക്ക് രക്ഷാബന്ധൻ കെട്ടുന്നത് എന്ന സവിശേഷതയും ഇതിനൊപ്പമുണ്ട്. മറ്റൊരു പ്രത്യേകത അവർ സ്വന്തമായി നിർമ്മിച്ച രാഖിയാണ് മോദിയ്ക്കായി കൊണ്ടുവരുന്നത് എന്നതാണ്. ഉണ്ടാക്കിയ രാഖികളിൽ നിന്ന് ഏറ്റവും ഇഷ്ടമായതിൽ ഒന്ന് മോദിക്ക് സമ്മാനിക്കും എന്നാണ് വിവരം. ഇത്തവണ വെൽവറ്റ് കൊണ്ടുള്ള രാഖിയാണ് തയ്യാറാക്കിയിരിക്കുന്നത്. അതിൽ മുത്തുകളും കല്ലുകളും ചേർത്തു മനോഹരമാക്കിയിട്ടുണ്ട്.

ALSO READ – കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു; ചൊവ്വാഴ്ച വാദം കേൾക്കു

കോവിഡ് മഹാമാരിക്കു മുൻപ് എല്ലാക്കൊല്ലവും മോദിയെ നേരിൽ കണ്ടാണ് രാഖി കെട്ടിയിരുന്നത്. എന്നാൽ 2020 മുതൽ 2022 വരെ മൂന്നുവർഷം അത് നടന്നില്ല. യാത്രാ നിയന്ത്രണങ്ങളും കോവിഡ് മാർഗരേഖകളും കാരണമായിരുന്നു അത്. എന്നാൽ കഴിഞ്ഞ വർഷം ഭർത്താവിനൊപ്പം ഡൽഹിയിലെത്തി മോദിക്ക് രാഖി കെട്ടിക്കൊടുത്തു. ഇതിൽ

ആരാണ് ക്വാമർ ഷേഖ്

കറാച്ചിയിലെ മുസ്ലിം കുടുംബത്തിലാണ് ക്വാമർ ഷേഖ് ജനിച്ചത്. 1981ൽ മൊഹ്‌സിൻ ഷേഖ് എന്നയാളെ ഇവർ വിവാഹം കഴിച്ചു. ഇതിനു ശേഷം ഇന്ത്യയിലേക്ക് താമസിക്കാനായി എത്തുകയായിരുന്നു. 1990ൽ അന്നത്തെ ഗുജറാത്ത് ഗവർണർ ആയിരുന്ന ഡോ. സ്വരൂപ് സിങ് വഴിയാണ് ക്വാമർ മോദിയുമായി പരിചയപ്പെടുന്നത്.

അന്നു തുടങ്ങിയ സഹോദര ബന്ധമാണ് ഇന്നും തുടരുന്നത് എന്നു ക്വാമർ വ്യക്തമാക്കുന്നു. അദ്ദേഹം മുഖ്യമന്ത്രി ആകാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു എന്നും ഇപ്പോൾ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ടെന്നും ക്വാമർ വ്യക്തമാക്കി.

Related Stories
Maharashtra Jharkhand Assembly Election: മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ജനവിധി ഇന്ന്; പ്രതീക്ഷയോടെ മുന്നണികൾ
Maharashtra Election Result 2024 LIVE: മഹാരാഷ്ട്രയിൽ മഹായുതിയുടെ ഭരണത്തുടർച്ച തന്നെ; മഹാവികാസ് ആഘാഡിക്ക് അട്ടിപതറുന്നു
News9 Global Summit Day 2: ‘ഇന്ത്യൻ-ജർമ്മൻ ബന്ധത്തിന്റെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമായി’; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
News9 Global Summit Day 2: ‘നരേന്ദ്രമോദി ബന്ധം, ബഹുമാനം, ഉത്തരവാദിത്തം എന്നിവയുടെ പ്രതീകം’; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ ടിവി9 നെറ്റ്‌വർക്ക് എംഡി ബരുൺ ദാസ്
News9 Global Summit Day 2: ന്യൂസ് 9 ഗ്ലോബല്‍ സമ്മിറ്റ്; ഇന്ത്യൻ-ജർമ്മൻ ബന്ധത്തെ എടുത്തുകാട്ടി ടിവി9 നെറ്റ്‌വർക്ക് എംഡി ബരുൺ ദാസ്
News9 Global Summit Day 2: എഐ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമോ? ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ പ്രമുഖ വ്യവസായികൾ നൽകിയ മറുപടി ഇങ്ങനെ
ചായ ഒരുപാട് തിളപ്പിച്ച് ക്യാന്‍സറിനെ ക്ഷണിച്ച് വരുത്തണോ?
ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാൻ ഇതാ പ്രതിവിധി
ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദ ഡേറ്റ് ചിത്രം വൈറൽ
ശ്വാസകോശം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ