PM Kissan Samman Nidhi: അടിച്ചു മോനെ ലോട്ടറി, പിഎം കിസാൻ സമ്മാൻ നിധി അക്കൗണ്ടിൽ! എങ്ങനെ പരിശോധിക്കാം
PM Kisan Samman Nidhi: 20,000 കോടി രൂപയാണ് പ്രധാനമന്ത്രി കിസാൻ നിധി പദ്ധതിയുടെ ഗുണഭോക്താക്കൾക്കായി നൽകുന്നത്. ഇതുവരെ 17 ഗഡുകൾ വിതരണം ചെയ്തിട്ടുണ്ട്.
ന്യൂഡൽഹി: കർഷകർക്ക് ആശ്വാസമായി പിഎം കിസാൻ നിധിയുടെ പണം ഉടൻ അക്കൗണ്ടിൽ എത്തും. മഹാരാഷ്ട്രയിലെ വാഷിമിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു വിതരണം ചെയ്തു. 9.26 കോടി കർഷകരുടെ അക്കൗണ്ടിലേക്കാണ് പണം എത്തുക. 20,000 കോടി രൂപയാണ് പ്രധാനമന്ത്രി കിസാൻ നിധി പദ്ധതിയുടെ ഗുണഭോക്താക്കൾക്കായി നൽകുന്നത്. ഇതുവരെ 17 ഗഡുകൾ വിതരണം ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ 1.20 കോടി കർഷകർക്ക് ഏകദേശം 32,000 കോടി രൂപയാണ് പിഎം കിസാൻ നിധിയിലൂടെ ലഭിച്ചിട്ടുള്ളത്. നമോ ഷേത്കാരി മഹാസൻമാൻ നിധി യോജനയുടെ ഭാഗമായി മഹാരാഷ്ട്രയിലെ കർഷകർക്കായി പ്രധാനമന്ത്രി 2,000 കോടി രൂപ അനുവദിക്കും. രാജ്യത്തെ കർഷകരെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന പിഎം കിസാൻ നിധിയ്ക്ക് 2019 ഫെബ്രുവരി 24-നാണ് ക്ക് തുടക്കമായത്. 2000 രൂപയുടെ 3 ഗഡുകളായി 6000 രൂപയാണ് കർഷകരുടെ അക്കൗണ്ടിലെത്തുക. 11 കോടിയിലധികം കർഷകർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
കർഷകർക്ക് pmkisan-ict@gov.in എന്ന ഇമെയിലിലൂടെ പിഎം കിസാൻ സമ്മാൻ നിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താം. കർഷകരെ സഹായിക്കുന്നതിനായി ഹെൽപ്പ് ലൈൻ നമ്പറുകളും കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. നമ്പറുകൾ: 155261, 1800115526 (ടോൾ ഫ്രീ), അല്ലെങ്കിൽ 011-23381092.
പിഎം കിസാൻ സമ്മാൻ നിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് അവരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയും. പിഎം കിസാൻ നിധിയുടെ ഗഡു അക്കൗണ്ടിലെത്തണമെങ്കിൽ ഇകെവെെസി നിർബന്ധമാണ്. പിഎം കിസാൻ പോർട്ടലിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവെെസി ലഭ്യമാണ്. ബയോമെട്രിക് രീതിയിലുള്ള ഇകെവെെസിയ്ക്കായി അടുത്തുള്ള
പിഎം കിസാൻ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കാം
* പിഎം കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in സന്ദർശിക്കുക.
*ഹോംപേജിൽ ‘Farmer Corner’ തിരഞ്ഞെടുത്തതിന് ശേഷം ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക.
*ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങൾക്ക് സംസ്ഥാനം, ജില്ല, ബ്ലോക്ക്, ഗ്രാമം എന്നിവ തിരഞ്ഞെടുക്കാം.
*രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് സ്റ്റാറ്റസ് അറിയാൻ ‘Get Report’ ക്ലിക്ക് ചെയ്യുക.