5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

chennai’s phd food vendor: ആനന്ദ് മഹീന്ദ്രയേയും അമേരിക്കൻ ഫുഡ് വ്ലോ​ഗറേയും ഞെട്ടിച്ച തട്ടുകടക്കാരൻ, ഈ പിഎച്ച്ഡിക്കാരന്റെ കഥ ഇങ്ങനെ

തരുൾ രായൻ എന്ന വ്യക്തിയുടെ കഥ ആരെയും പിടിച്ചിരുത്തുന്നതാണ്. അത് പുറംലോകമറിയാൻ ഒരു അമേരിക്കൻ വ്ലോ​ഗർ വേണ്ടിവന്നെന്നു മാത്രം

chennai’s phd food vendor: ആനന്ദ് മഹീന്ദ്രയേയും അമേരിക്കൻ ഫുഡ് വ്ലോ​ഗറേയും ഞെട്ടിച്ച തട്ടുകടക്കാരൻ, ഈ പിഎച്ച്ഡിക്കാരന്റെ കഥ ഇങ്ങനെ
തരുൾ രായൻ, ആനന്ദ് മഹീന്ദ്ര ( ​IMAGE – Social media)
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 04 Oct 2024 17:49 PM

ന്യൂഡൽഹി: വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിലൂടെയും അമേരിക്കൽ വ്ലോ​ഗറുടെ വീഡിയോയിലൂടെയും വൈറലായ ഒരു തട്ടുകടക്കാരനുണ്ട് ചെന്നൈയിലെ തെരുവിൽ. രായൻ എന്ന പിഎച്ച്ഡി വിദ്യാർത്ഥിയാണ് ആ വൈറൽ മനുഷ്യൻ. തരുൾ രായൻ എന്ന വ്യക്തിയുടെ കഥ ആരെയും പിടിച്ചിരുത്തുന്നതാണ്. അത് പുറംലോകമറിയാൻ ഒരു അമേരിക്കൻ വ്ലോ​ഗർ വേണ്ടിവന്നെന്നു മാത്രം

 

കഥ ഇങ്ങനെ…

ക്രിസ്റ്റഫർ ലൂയിസ് എന്ന അമേരിക്കൻ വ്ലോ​ഗർ ചെന്നൈയിലൂടെ കറങ്ങുമ്പോൾ അവിചാരിതമായി തരുൾ രായൻ്റെ ഭക്ഷണ വണ്ടി കാണുന്നിടത്ത് കഥ തുടങ്ങുന്നു. അവർ സംസാരിക്കുന്നത് ലൂയിസിന്റെ വ്ലോഗിൽ കാണാം. ഈ വീഡിയോ അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

റായന്റെ ചിക്കൻ 65, ചിക്കൻ കട്ലറ്റുകൾ എല്ലാം ലൂയിസിന് വല്ലാതെ ഇഷ്ടമായി. എന്നാൽ അതിലുപരിയായി, അദ്ദേഹത്തിൻ്റെ ജോലിയിലുള്ള സമർപ്പണമാണ് ലൂയിസിനെ വിസ്മയിപ്പിച്ചത്. ബയോടെക്‌നോളജിയിൽ ഡോക്ടറേറ്റ് നേടിയ രായൻ, തൻ്റെ അക്കാദമിക് ലക്ഷ്യങ്ങൾ വിട്ടുകളയാതെ തന്നെയാണ് ഭക്ഷണം വിളമ്പുന്നത്. തൻ്റെ അക്കാദമിക് ഗവേഷണം സംബന്ധിച്ച പേപ്പർ ഓൺലൈനിൽ പരിശോധിക്കാൻ ലൂയിസിനോട് റായൻ ആവശ്യപ്പെടുകയും ചെയ്തു.

“എൻ്റെ പേര് ഗൂഗിൾ ചെയ്യുക,” തൻ്റെ സ്റ്റാളിനെക്കുറിച്ചുള്ള വാർത്താ ലേഖനങ്ങൾ കാണാമെന്ന് ലൂയിസ് ആവശ്യപ്പെട്ടപ്പോഴാണ് എന്നാൽ പകരം “എൻ്റെ ഗവേഷണ ലേഖനങ്ങൾ ഓൺലൈനിൽ നിങ്ങൾ കണ്ടെത്തൂ.”എന്ന് രായൻ പ്രതികരിച്ചത്. ഈ സമർപ്പണമാണ് ആനന്ദ് മഹീന്ദ്രയെ ആകർഷിച്ചത്.

രായനെപ്പറ്റിയും വ്ലോ​ഗിനെപ്പറ്റിയുമെല്ലാം ആനന്ദ് മഹീന്ദ്ര തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഒപ്പം രായനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നിട്ടില്ല. ലൂയിസ് പങ്കിട്ട വൈറൽ വീഡിയോയും അദ്ദേഹത്തിൻ്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Latest News