PET Teacher : വിദ്യാർത്ഥിനികൾക്ക് മദ്യം നൽകി ലൈംഗികമായി ഉപദ്രവിച്ചു; പിഇടി അധ്യാപകൻ പിടിയിൽ

PET Teacher Arrested For Harassing Students : വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പിഇടി അധ്യാപകൻ പിടിയിൽ. ജില്ലാ കായികമേളയിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികളെ കൊണ്ടുപോയപ്പോഴായിരുന്നു ചൂഷണം. അധ്യാപകനെതിരെയും സ്കൂളിനെതിരെയും പോലീസ് കേസെടുത്തു.

PET Teacher : വിദ്യാർത്ഥിനികൾക്ക് മദ്യം നൽകി ലൈംഗികമായി ഉപദ്രവിച്ചു; പിഇടി അധ്യാപകൻ പിടിയിൽ

അറസ്റ്റ് (Image Credits - Bill Oxford / Getty Images)

Updated On: 

12 Nov 2024 07:45 AM

വിദ്യാർത്ഥിനികൾക്ക് മദ്യം നൽകി ലൈംഗികമായി ഉപദ്രവിച്ച ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ പിടിയിൽ. ജില്ലാ കായിക മേളയിൽ പങ്കെടുക്കാൻ കുട്ടികളെ കൊണ്ടുപോയപ്പോഴായിരുന്നു അധ്യാപകൻ്റെ ചൂഷണം. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വിവരം അറിയിക്കാതിരുന്നതിന് സ്കൂളിനെതിരെയും കേസെടുത്തു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

തമിഴ്നാട്ടിലാണ് സംഭവം. തൂത്തുക്കുടിയിലെ ഒരു സ്വകാര്യ സ്കൂൾ അധ്യാപകനാണ് കുടുങ്ങിയത്. ഒക്ടോബർ 22നും 23നുമാണ് അറസ്റ്റിനിടയാക്കിയ സംഭവം നടന്നത്. തൂത്തുക്കുടിയിലെ ജില്ലാ കായിക മേളയിൽ പങ്കെടുക്കാൻ ഇയാൾ സ്കൂളിൽ നിന്ന് കുട്ടികളെ കൊണ്ടുപോയിരുന്നു. അധ്യാപകനും വിദ്യാർത്ഥിനികൾക്കുമുള്ള താമസ, ഭക്ഷണ സൗകര്യങ്ങളൊക്കെ സ്കൂൾ മാനേജ്മെൻ്റ് ഒരുക്കിനൽകി. ഇവിടെ വച്ചാണ് അധ്യാപകൻ കുട്ടികളെ ചൂഷണം ചെയ്തത്.

രണ്ട് വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ പോലീസിൽ പരാതിപ്പെട്ടത്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥിനികൾക്കൊപ്പം ഒരു വനിതാ ജീവനക്കാരിയെ സ്കൂൾ അധികൃതർ അയച്ചില്ല. വിവരം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതിരുന്നതിന് സ്കൂൾ മാനേജ്മെൻ്റിനെയും കേസെടുത്തു എന്നും പോലീസ് അധികൃതർ സ്ഥിരീകരിച്ചു.

Also Read : Minahil Malik: എവിടെയാണ് മിനാഹിൽ മാലിക്ക്? ടിക് ടോക് താരത്തെ തിരഞ്ഞ് ഇന്ത്യക്കാർ; വിവാദമായി സ്വകാര്യവീഡിയോ

ചൂഷണത്തിനിരയായ കുട്ടികളിൽ ചിലർ വിവരം മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ സ്കൂളിൽ ഇക്കാര്യം അറിയിച്ചിട്ടും നടപടിയെടുക്കുകയോ പോലീസിനെ അറിയിക്കുകയോ ഉണ്ടായില്ല എന്നാണ് വിവരം. പിന്നാലെ, കുട്ടികളുടെ മാതാപിതാക്കൾ സ്കൂളിൽ പ്രതിഷേധ പ്രകടനം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. 13 പെൺകുട്ടികളാണ് അന്ന് ലൈംഗിക ചൂഷണങ്ങൾക്കിരയായത്. കൃഷ്ണഗിരിയിലെ ഒരു സ്വകാര്യ സ്കൂളിൽ വ്യാജ എൻസിസി ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു അന്ന് ചൂഷണം. സംഭവത്തിൽ 11 പേരാണ് പിടിയിലായത്. ക്യാമ്പ് നടത്തിപ്പുകാരെയും സ്കൂൾ പ്രിൻസിപ്പലെയും രണ്ട് അധ്യാപകരെയും ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 17 വിദ്യാർത്ഥിനികൾ ഉൾപ്പെടെ 41 പേരാണ് ത്രിദിന ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പ് നടത്തിയാൽ സ്കൂളിൽ എൻസിസി യൂണിറ്റ് അനുവദിച്ച് കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു സംഘം ആളുകൾ സ്കൂൾ മാനേജ്മെൻ്റിൽ നിന്ന് അനുവാദം വാങ്ങിയാണ് ചൂഷണം നടത്തിയത്.

Related Stories
New Delhi : അനധികൃത കുടിയേറ്റക്കാരെ തടയാനെന്ന് വിശദീകരണം; പച്ചക്കറിച്ചന്തയിൽ കച്ചവടക്കാർ പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം
Pregnancy Message : ‘നിങ്ങൾ ഗർഭിണിയാണ്’ 35 ഓളം അവിവാഹിതരായ യുവതികൾക്ക് മെസേജ് വന്നു; ഒരു ഗ്രാമം ഒന്നടങ്കം ആശങ്കയിലായി
Children’s Day 2024: എങ്ങനെ നവംബര്‍ 14 ശിശുദിനമായി ? ആ കഥ ഇങ്ങനെ…
Bulldozer Justice : ‘ബുൾഡോസർ നീതിയ്ക്കുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും’; ഭരണകർത്താക്കൾ ജഡ്ജിമാരാവരുതെന്ന് സുപ്രീം കോടതി
Jharkhand Election: ഝാര്‍ഖണ്ഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്; മൊത്തം 43 മണ്ഡലങ്ങൾ, 683 സ്ഥാനാർഥികൾ
Manipur Violence: മണിപ്പുരിൽ രണ്ടുപേർ വെന്തുമരിച്ച നിലയിൽ; പ്രദേശത്ത് നിരോധനാജ്ഞ
ചായ ചൂടാക്കി കുടിക്കേണ്ടാ, ആരോഗ്യത്തിന് ദോഷം ചെയ്യും
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര