NEET Aspirant Sexually Assaulted: നീറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കോച്ചിംഗ് സെൻററിലെ അധ്യാപകർ അറസ്റ്റിൽ

NEET Aspirant Sexually Assaulted Case: കഴിഞ്ഞ വർഷം ജനുവരിയിലാണ് പാർട്ടിയെന്ന് പറഞ്ഞ് അധ്യാപകരിലൊരാളായ സഹിൽ സിദ്ദിഖി തന്നെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അപ്പാർട്ട്മെൻറിൽ എത്തിയപ്പോൾ മറ്റ് വിദ്യാർത്ഥികളാരും അവിടെ ഉണ്ടായിരുന്നില്ലെന്നും. എല്ലാ വിദ്യാർത്ഥികളെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.

NEET Aspirant Sexually Assaulted: നീറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കോച്ചിംഗ് സെൻററിലെ അധ്യാപകർ അറസ്റ്റിൽ

Represental Image (Credits: Freepik)

Published: 

10 Nov 2024 23:20 PM

കാൺപൂർ: നീറ്റ് പരീക്ഷാ പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം (NEET Aspirant Sexually Assaulted) ചെയ്ത സംഭവത്തിൽ അധ്യാപകർ അറസ്റ്റിൽ. 17 വയസ്സുകാരിയെ ആണ് ലഹരിമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചത്. കാൺപൂരിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം നടന്നത്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് പാർട്ടിയെന്ന് പറഞ്ഞ് അധ്യാപകരിലൊരാളായ സഹിൽ സിദ്ദിഖി തന്നെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അപ്പാർട്ട്മെൻറിൽ എത്തിയപ്പോൾ മറ്റ് വിദ്യാർത്ഥികളാരും അവിടെ ഉണ്ടായിരുന്നില്ലെന്നും. എല്ലാ വിദ്യാർത്ഥികളെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.

അധ്യാപകൻ മയക്കമരുന്ന് കലർത്തിയ പാനീയം തന്നുവെന്നും തുടർന്ന് തന്നെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ആറ് മാസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തെന്നും പെൺകുട്ടി വെളിപ്പെടുത്തി.

അപ്പാർട്ട്‌മെൻറിൽ നിന്ന് പുറത്തിറങ്ങാനോ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാനോ പെൺകുട്ടിയെ അവർ അനുവദിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പിന്നീട് ഇതേ അധ്യാപകൻ സംഘടിപ്പിച്ച പാർട്ടിക്കിടെ മറ്റൊരു അധ്യാപകനായ വികാസ് പർവാളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നുണ്ട്. ഒരു തവണ വീട്ടിലേക്ക് പോയപ്പോൾ തന്നെ പ്രതികളായ അധ്യാപകർ വിളിച്ച് തിരിച്ചെത്തിയില്ലെങ്കിൽ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു.

മറ്റൊരു വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തനിക്ക് എല്ലാം തുറന്നുപറയാൻ ധൈര്യം ലഭിച്ചതെന്നാണ് പെൺകുട്ടി പറയുന്നത്. എന്നാൽ ആ കേസിൽ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Stories
New Delhi : അനധികൃത കുടിയേറ്റക്കാരെ തടയാനെന്ന് വിശദീകരണം; പച്ചക്കറിച്ചന്തയിൽ കച്ചവടക്കാർ പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം
Pregnancy Message : ‘നിങ്ങൾ ഗർഭിണിയാണ്’ 35 ഓളം അവിവാഹിതരായ യുവതികൾക്ക് മെസേജ് വന്നു; ഒരു ഗ്രാമം ഒന്നടങ്കം ആശങ്കയിലായി
Children’s Day 2024: എങ്ങനെ നവംബര്‍ 14 ശിശുദിനമായി ? ആ കഥ ഇങ്ങനെ…
Bulldozer Justice : ‘ബുൾഡോസർ നീതിയ്ക്കുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും’; ഭരണകർത്താക്കൾ ജഡ്ജിമാരാവരുതെന്ന് സുപ്രീം കോടതി
Jharkhand Election: ഝാര്‍ഖണ്ഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്; മൊത്തം 43 മണ്ഡലങ്ങൾ, 683 സ്ഥാനാർഥികൾ
Manipur Violence: മണിപ്പുരിൽ രണ്ടുപേർ വെന്തുമരിച്ച നിലയിൽ; പ്രദേശത്ത് നിരോധനാജ്ഞ
2024ലെ സെക്സിയസ്റ്റ് മാൻ ആയി ജോൺ ക്രാസിൻസ്കി
എലി ശല്യം രൂക്ഷമാണോ ? ഇതൊന്ന് പരീക്ഷിക്കൂ
കയ്പ്പെന്ന് കരുതി മാറ്റി നിർത്തേണ്ട...പാവയ്ക്ക സൂപ്പറാ
പ്രതിരോധ ശേഷി കുറവാണോ, ലെമൺടീ ശീലമാക്കൂ