National Legal Services Day 2024: നവംബര്‍ 9 ദേശീയ നിയമ സേവന ദിനം: ഇന്ത്യയുടെ നിയമസഹായ സംവിധാനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

National Legal Services Day 2024 : 1987 ലെ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്റ്റ് 1987 ഒക്ടോബര്‍ 11-ന് പാസാക്കി. 1995 നവംബര്‍ 9-ന് ആക്ട് പ്രാബല്യത്തില്‍ വന്നു. സമൂഹത്തിലെ ദരിദ്രരായ ആളുകളെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി 1995-ല്‍ സുപ്രീം കോടതി ദേശീയ നിയമ സേവന ദിനം ആചരിക്കാന്‍ ആരംഭിച്ചു.

National Legal Services Day 2024: നവംബര്‍ 9 ദേശീയ നിയമ സേവന ദിനം: ഇന്ത്യയുടെ നിയമസഹായ സംവിധാനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

ദേശീയ നിയമ സേവന ദിനം (image credits: social media)

Published: 

08 Nov 2024 21:23 PM

എല്ലാ വർഷവും നവംബർ ഒമ്പതിന് ദേശീയ നിയമ സേവന ദിനം (National Legal Services Day 2024) ആഘോഷിക്കുന്നു. 1987 ലെ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്ട് പാസാക്കിയതിന്റെ സ്മരണാര്‍ത്ഥമാണ് ദേശീയ നിയമ സേവന ദിനം ആചരിക്കുന്നത്. ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്ടിലെ വിവിധ വ്യവസ്ഥകളെക്കുറിച്ചും വ്യവഹാരക്കാരുടെ അവകാശങ്ങളെക്കുറിച്ചും പൊതുവിജ്ഞാനം വളര്‍ത്തുന്നതില്‍ ദേശീയ നിയമ സേവന ദിനം നിര്‍ണായകമാണ്. ഒരു പൗരനെ സംബന്ധിച്ചെടുത്തോളം വളരെയധികം പ്രാധാന്യമാണ് ഈ ദിവസത്തിനുള്ളത്. ഈ ദിനം നിയമസഹായത്തിൻ്റെ മൂല്യവും ഓരോ പൗരനും, പ്രത്യേകിച്ച് അധഃസ്ഥിതരോ പാർശ്വവൽക്കരിക്കപ്പെട്ടവരോ ആയവർക്ക് നീതിയിലേക്കുള്ള ശരിയായ പ്രവേശനവും എടുത്തുകാണിക്കുന്നു. ദേശീയ നിയമസേവന ദിനം നിയമപരമായ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിന് ലക്ഷ്യമിടുന്നു. ഇതിലൂടെ ന്യായമായും മാന്യമായും നീതി തേടാൻ ഓരോ പൗരനെയും പ്രാപ്തരാക്കുന്നു.

നിയമം ഉണ്ടായതുകൊണ്ടോ, കോടതിയും നീതിന്യായ സംവിധാനങ്ങളും ഉള്ളതുകൊണ്ടോ കാര്യമില്ല. നിയമങ്ങളെ കുറിച്ച് സാധാരണക്കാര്‍ക്ക് അറിവുണ്ടാകണം. സ്വന്തം കടമകളെയും കര്‍ത്തവ്യങ്ങളേയും അറിയുന്നതുപോലെ നിയമാവകാശങ്ങളെയും നിയമ സംരക്ഷണങ്ങളേയും കുറിച്ച് നല്ല ധാരണയുണ്ടാകണം. നിയമ സേവന ദിനം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യവും മുന്തിയതുമായ നിയമസഹായം പ്രോത്സാഹിപ്പിക്കുന്നു. ദേശീയ നിയമ സേവന ദിനം ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള മികച്ച അവസരമാണ് നല്‍കുന്നത്. സാമ്പത്തിക പശ്ചാത്തലം, ജാതി, സമുദായം, പദവി എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന അവകാശമാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു. ഈ ദിവസം, സർക്കാർ നൽകുന്ന സൗജന്യ നിയമ സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി വിവിധ നിയമസഹായ ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾ, ശിൽപശാലകൾ എന്നിവ രാജ്യത്തുടനീളം നടത്തപ്പെടുന്നു.

Also Read-DY Chandrachud: ‘സംതൃപ്തനായാണ് പടിയിറങ്ങുന്നത്’; ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് പടിയിറങ്ങി ഡി.വൈ.ചന്ദ്രചൂഡ്

ദേശീയ നിയമ സേവന ദിനത്തിന്റെ ചരിത്രം

1987 ലെ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്റ്റ് 1987 ഒക്ടോബര്‍ 11-ന് പാസാക്കി. 1995 നവംബര്‍ 9-ന് ആക്ട് പ്രാബല്യത്തില്‍ വന്നു. സമൂഹത്തിലെ ദരിദ്രരായ ആളുകളെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി 1995-ല്‍ സുപ്രീം കോടതി ദേശീയ നിയമ സേവന ദിനം ആചരിക്കാന്‍ ആരംഭിച്ചു. സ്ത്രീകള്‍, പട്ടികവര്‍ഗക്കാര്‍, വികലാംഗര്‍, പട്ടികജാതിക്കാര്‍, പ്രകൃതിദുരന്തബാധിതര്‍, മനുഷ്യക്കടത്ത് ഇരകള്‍ എന്നിവരുള്‍പ്പെടെയുള്ള ദുര്‍ബലരും ദരിദ്രരുമായ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമാണ് ദേശീയ നിയമ സേവന ദിനം ആചരിക്കാന്‍ തുടങ്ങിയത്.

Related Stories
BJP Donations 2023-24: സംഭാവനകളിലും ബിജെപി തന്നെ മുന്നിൽ! ലഭിച്ചത് 2,244 കോടി; കോൺ​ഗ്രസിന് 288.9 കോടി
Lamborghini Fire Accident : കോടികൾ മുടക്കിട്ടും സുരക്ഷ എവിടെ? നടുറോഡിൽ വെച്ച് ലംബോർഗിനിക്ക് തീപിടിച്ചു, വീഡിയോ
Punjab Serial Killer: 11 കൊല, ‘ചതിയൻ’ എന്ന കുറിപ്പ്, കൊലപ്പെടുത്തിയ ശേഷം കാലിൽ തൊട്ട് മാപ്പപേക്ഷ; ഒടുവിൽ സീരിയൽ കില്ലർ പിടിയിൽ
Marriage Fraud : വിവാഹം ചെയ്യും, പണം തട്ടും, മുങ്ങും; കബളിപ്പിച്ചത് ആറു പുരുഷന്മാരെ; ഒടുവില്‍ യുവതി കുടുങ്ങി
Viral News: സഹോദരിമാരെ വിവാഹം ചെയ്തയക്കണം; അര്‍ധരാത്രി മൂന്നുമണിക്കും ഓര്‍ഡറെടുത്ത് ഡെലിവറി ബോയ്‌
Chennai Anna University Assault Case: രാജ്യത്തെ നടുക്കി ക്രൂരബലാത്സം​ഗം; അണ്ണാ യൂണിവേഴ്സ്റ്റി ക്യാമ്പസിൽ വിദ്യാർത്ഥിനിയെ ബലാത്സം​ഗം ചെയ്തു
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ
വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം