Viral Video: പണത്തിൻ്റെ അഹങ്കാരം; ലിപ്സ്റ്റിക്ക് വെക്കാൻ 27 ലക്ഷത്തിൻ്റെ ബാഗ്, വീഡിയോ വൈറൽ
Expensive Bag For Carrying Lipstick: ഈ വീഡിയോ പൊതുജനങ്ങളിൽ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങൾക്ക് കാരണമായി. ഒരു കെല്ലി ബാഗ് സ്വന്തമാക്കാൻ എപ്പോഴും സ്വപ്നം കണ്ടിരുന്നതായി ചിലർ പറയുന്നു. എന്നാൽ മറ്റുള്ളവർ ഒരു ബാഗിന് വേണ്ടി ഇത്രയധികം ചെലവഴിക്കേണ്ട ആവശ്യമെന്താണെന്നും ചോദിക്കുന്നുണ്ട്. മറ്റുചിലരാകട്ടെ സാധാരണക്കാരന് ഒരു കല്ല്യാണം നടത്താനുള്ള പണമാണ് ഇതെന്നും പറയുന്നു. വിമർശിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും വീഡിയോയ്ക്ക് താഴെ കമൻ്റുകൾ വരുന്നുണ്ട്.
ആഡംബര ജീവിതമാകാം എന്നാൽ അനാവശ്യമായാൽ അതിനെ നിങ്ങൾ എങ്ങനെ കാണും. വിലകൂടിയ പല വസ്തുക്കളും ലഭ്യമാണ്. എന്നാൽ എല്ലാമൊന്നും നമുക്ക് വാങ്ങാൻ കഴിഞ്ഞെന്നുവരില്ല. ചിലത് നമ്മൾ കൊടുക്കുന്ന പണത്തിന് തുല്യമായവയാവാം. മറ്റ് ചിലതോ അനാവശ്യമായി പണം കളയാനുള്ള ചില വഴികളായും മാത്രമാണ് കാണുന്നത്. അത്തരത്തിലൊരു വൈറൽ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മുംബൈയ് സ്വദേശികളായ ഒരു അമ്മയും മകളും ചേർന്ന് ഒരു ചെറിയ ഹാൻഡ് ബാഗ് വാങ്ങുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
മകളുടെ കല്ല്യാണത്തിന് ശേഷമുള്ള ഹണിമൂണിന് സമ്മാനമായി നൽകാനാണ് ഇവർ ആഡംബര ബാഗ് വാങ്ങുന്നത്. ഹണിമൂൺ വേളയിൽ മകൾക്ക് കൊണ്ടുപോകാൻ ഒരു ആഡംബര ബാഗ് സമ്മാനമായി നൽകണമെന്ന് അമ്മ വീഡിയോയിൽ പറയുന്നുണ്ട്. വലിയ ബാഗ് വാങ്ങാൻ അമ്മ ആവശ്യപ്പെടുന്നുണ്ടെങ്കിലും മകൾ തിരഞ്ഞെടുക്കുന്ന ചെറിയ ബാഗാണ്. തൻ്റെ ലിപ്സ്റ്റിക്ക് വയ്ക്കാൻ പാകത്തിനുള്ള ചെറുതും സ്റ്റൈലിഷുമായ ബാഗാണ് തനിക്ക് വേണ്ടതെന്ന് മകൾ പറയുന്നുണ്ട്.
കടയുടമ വെള്ളയും കറുപ്പും നീലയും ഉൾപ്പെടെ നിരവധി ബാഗുകൾ ഇരുവർക്കും കാണിച്ചു നൽകുന്നു. ഓരോന്നിനെയും കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ശേഷം അതിൽ വെളുത്ത ബാഗ് എടുക്കാമെന്ന നിഗമനത്തിൽ മകൾ എത്തുന്നു. അതിന് ഏകദേശം 27 ലക്ഷം രൂപയോളമാണ് വില വരുന്നത്. വീഡിയോ വൈറലായത്തോടെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ലവ് ലക്ഷ്വറി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഈ വീഡിയോ പൊതുജനങ്ങളിൽ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങൾക്ക് കാരണമായി. ഒരു കെല്ലി ബാഗ് സ്വന്തമാക്കാൻ എപ്പോഴും സ്വപ്നം കണ്ടിരുന്നതായി ചിലർ പറയുന്നു. എന്നാൽ മറ്റുള്ളവർ ഒരു ബാഗിന് വേണ്ടി ഇത്രയധികം ചെലവഴിക്കേണ്ട ആവശ്യമെന്താണെന്നും ചോദിക്കുന്നുണ്ട്. മറ്റുചിലരാകട്ടെ സാധാരണക്കാരന് ഒരു കല്ല്യാണം നടത്താനുള്ള പണമാണ് ഇതെന്നും പറയുന്നു. വിമർശിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും വീഡിയോയ്ക്ക് താഴെ കമൻ്റുകൾ വരുന്നുണ്ട്.
ഈ വിലയേറിയ ബാഗിന് അമേരിക്കൻ നടി ഗ്രേസ് കെല്ലിയുടെ പേരാണ് നൽകിയിരിക്കുന്നത്. ഗർഭം മറയ്ക്കുന്നതിനായി ഹെർമിസ് ബാഗ് ഉപയോഗിച്ച് ഫോട്ടോ എടുത്തതിന് ശേഷമാണ് ഇത് ജനപ്രിയമായി.
ഈ ഭക്ഷണം കഴിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂ
ഈയിടെയായി ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിനിടെ എടുക്കുന്ന ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. നമ്മൾ വളരെ ഇഷ്ടത്തോടെ കഴിക്കുന്ന പല പലഹാരങ്ങളും ഉണ്ടാക്കുന്ന സ്ഥലങ്ങൾ കണ്ടതോടെ പലരും അവ ഇനി കഴിക്കില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒട്ടും ശുചിത്വമില്ലാതെ തയാറാക്കുന്ന ഭക്ഷണത്തിന്റെ വീഡിയോകൾക്കെതിരെ വ്യാപക വിമർശനമാണ് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഉയരാറുള്ളത്. അതിന് സമാനമായൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
റെവ്രി എന്ന പലഹാരം നിർമിക്കുന്നതാണ് വീഡിയോ. പലഹാരമല്ല അത് ഉണ്ടാക്കുന്ന സ്ഥലമാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. ശുചിത്വമോ ശ്രദ്ധയോ ഇല്ലാതെയാണ് പലഹാരം തയാറാക്കുന്നത്. ഖാന ഇ സിന്ദഗി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്‌ക്രാച്ചിൽ നിന്നും റെവ്രി ഉണ്ടാക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവന്നത്. ആഗ്രയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.