കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; അമ്മ മകളുടെ ഭാവി വരനൊപ്പം ഒളിച്ചോടി
Mother Runs Away with Daughter Fiance: വിവാഹ ഒരുക്കങ്ങൾക്കിടെ വരൻ ഇടയ്ക്കിടെ ഇവരുടെ വീട്ടിലേക്ക് വരുന്നത് പതിവായിരുന്നു. എന്നാൽ, ഇതിൽ ബന്ധുക്കൾക്ക് വലിയ അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ല.

അലിഗഡ് (ഉത്തർപ്രദേശ്): വിവാഹത്തിന് ഒമ്പത് ദിവസം മാത്രം ബാക്കി നിൽക്കെ മകളുടെ ഭാവി വരനൊപ്പം ഒളിച്ചോടി അമ്മ. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. വിവാഹത്തിന് വെച്ചിരുന്ന സ്വർണവും പണവുമായാണ് വധുവിന്റെ അമ്മ ഭാവി മരുമകനൊപ്പം കടന്നുകളഞ്ഞത്.
മകളുടെ കല്യാണ ഒരുക്കങ്ങൾക്കിടെയാണ് അമ്മയും ഭാവി മരുമകനും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. ഏപ്രിൽ 16നാണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മകളുടെ വിവാഹത്തിനായി കുടുംബം വാങ്ങിവെച്ച സ്വർണവും, വീട്ടിൽ സൂക്ഷിച്ചിരുന്ന പണവുമായാണ് വധുവിന്റെ അമ്മ ഭാവി മരുമകനൊപ്പം ഒളിച്ചോടിയത്.
മകളുടെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിയിരുന്നത് അമ്മ തന്നെ ആയിരുന്നു. വിവാഹ ഒരുക്കങ്ങൾക്കിടെ വരൻ ഇടയ്ക്കിടെ ഇവരുടെ വീട്ടിലേക്ക് വരുന്നതും പതിവായിരുന്നു. എന്നാൽ ഇതിൽ ബന്ധുക്കൾക്ക് വലിയ അസ്വാഭാവികത ഒന്നും ആദ്യം തോന്നിയിരുന്നില്ല. എന്നാൽ, ഇതിനിടെ മരുമകൻ അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി നൽകിയതിൽ ചില കുടുംബാംഗങ്ങൾക്ക് അതൃപ്തി തോന്നിയെങ്കിലും അത് വലിയ കാര്യമാക്കിയിരുന്നില്ല.
വിവാഹത്തിനായി ക്ഷണക്കത്ത് നൽകുന്നത് അടക്കമുള്ള എല്ലാ തയ്യാറെടുപ്പുകളും ഇരുകുടുംബങ്ങളും ഇതിനകം പൂർത്തിയാക്കി കഴിഞ്ഞിരുന്നു. ബാക്കിയുള്ള ഷോപ്പിംഗ് കൂടി നടത്തണമെന്ന് പറഞ്ഞാണ് അമ്മായിയമ്മയും ഭാവി മരുമകനും വീട്ടിൽ നിന്നും പോയത്. എന്നാൽ, ഇരുവരും തിരിച്ചുവരാതായതോടെ ആണ് വീട്ടിലെ സ്വർണാഭരണങ്ങളും പണവും ഉൾപ്പടെയുള്ളവ ബന്ധുക്കൾ പരിശോധിക്കുന്നത്.
ALSO READ: ’വസ്ത്രം ഊരിവാങ്ങി, ശരീരം പരിശോധിച്ചത് പുരുഷ ഉദ്യോഗസ്ഥൻ’; വിമാനത്താവളത്തിലെ ദുരനുഭവം പറഞ്ഞ് സംരഭക
കാര്യം മനസിലായതോടെ ഇരുകുടുംബങ്ങളും പോലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത ഇരുവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം, അപ്രതീക്ഷിതമായ ഈ സംഭവത്തിന്റെ ഞെട്ടലിൽ ആണ് നാട്ടുകാർ. മകളുടെ ഭാവിയെ കുറിച്ച് ചിന്തിക്കാതെ ഭാവി വരനൊപ്പം ഒളിച്ചോടിയ അമ്മയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.