5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Alan Walker : അലൻ വാക്കർ ഷോയ്ക്കിടെ കൊച്ചിയിൽ മൊബൈൽ മോഷണം; ഡൽഹിയിൽ മൂന്ന് പേർ പിടിയിൽ

Alan Walker Show Theft 3 People Held : കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന മൊബൈൽ മോഷണത്തിൽ മൂന്ന് പേർ ഡൽഹിയിൽ പിടിയിൽ. ഇവരിൽ നിന്ന് 21 മൊബൈൽ ഫോണുകളും പിടികൂടി. ഈ മാസം ആറിനാണ് കൊച്ചിയിൽ അലൻ വാക്കർ ഷോ നടന്നത്.

Alan Walker : അലൻ വാക്കർ ഷോയ്ക്കിടെ കൊച്ചിയിൽ മൊബൈൽ മോഷണം; ഡൽഹിയിൽ മൂന്ന് പേർ പിടിയിൽ
അലൻ വാക്കർ ഷോ (Image Credits - Social Media, Getty Images)
abdul-basith
Abdul Basith | Updated On: 18 Oct 2024 09:56 AM

കൊച്ചിയിൽ നടന്ന അലൻ വാക്കർ ഷോയിൽ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഡൽഹിയിൽ വച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 20 മൊബൈൽ ഫോണുകളും പിടികൂടി. കൊച്ചി ബോൾഗാട്ടി പാലസിൽ ഈ മാസം ആറിനാണ് അലൻ വാക്കർ ഷോ നടന്നത്. പരിപാടിക്കിടെ 39 ഫോണുകൾ മോഷണം പോയിരുന്നു. ഈ അന്വേഷണമാണ് ഒടുവിൽ ഡൽഹിയിലെത്തിയത്.

അലൻ വാക്കറുടെ ഡിജെ ഷോയ്ക്കിടെ ആസൂത്രിതമായിട്ടാണ് മോഷണം നടന്നത്. കാണികൾക്കിടയിലേക്ക് നുഴഞ്ഞുകയറിയ സംഘം ഷോയിൽ ലയിച്ച് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്ന സമയം നോക്കി മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയായിരുന്നു. 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് മുൻനിരയിൽ നിന്നവരുടെ മൊബൈൽ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. ആകെ മോഷ്ടിക്കപ്പെട്ട 36 ഫോണുകളിൽ 21 എണ്ണം ഐഫോണുകളായിരുന്നു. ഈ ഐഫോണുകളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Also Read : Vivek Gopan: ‘ഇൻസ്റ്റഗ്രാമിലെ ഫോട്ടോ കണ്ട് രാജമൗലിയുടെ ടീമിൽ നിന്നും വിളിച്ചു, ഞാൻ കട്ടപ്പയുടെ ഡയലോഗ് പറഞ്ഞു’: വിവേക് ഗോപൻ

കൊച്ചി സിറ്റി പോലീസ് വൻ സുരക്ഷയൊരുക്കിയിരുന്നെങ്കിലും മനപൂർവം തിക്കും തിരക്കുമുണ്ടാക്കിയ മോഷ്ടാക്കൾ ആസൂത്രിതമായി മോഷണം നടത്തുകയായിരുന്നു. ഇതോടെ കേരള പോലീസ് വ്യാപക അന്വേഷണമാരംഭിച്ചു. അന്വേഷണത്തിനിടെ മൊബൈൽ ഫോണുകൾ ഡൽഹി ചോർ ബസാറിൽ എത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. പിന്നാലെ കേരള പോലീസ് ഡൽഹിയിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

ബെംഗളൂരുവിൽ നടന്ന അലൻ വാക്കർ ഷോയ്ക്കിടെയും സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു. കൊച്ചിയിൽ മോഷണം നടത്തിയ സംഘം തന്നെയാണോ ഇവിടെയും മോഷണം നടത്തിയത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സമാനരീതിയിൽ മറ്റ് പലയിടങ്ങളിലും ഇവർ മോഷണം നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

നോർവീജിയൻ സംഗീതജ്ഞനാണ് അലൻ വാക്കർ. മ്യൂസിക് പ്രൊഡ്യൂസറും ഡിജെയുമായ വാക്കർ ലോകമെങ്ങും പ്രശസ്തനാണ്. 1997ൽ ജനിച്ച വാക്കർ 15ആം വയസിൽ തന്നെ സംഗീത ലോകത്തെത്തി. യൂട്യൂബ്, സൗണ്ട്ക്ലൗഡ് തുടങ്ങിയ മാധ്യമങ്ങൾ വഴിയാണ് ആദ്യ ഘട്ടത്തിൽ അലൻ വാക്കർ ശ്രദ്ധിക്കപ്പെട്ടത്. 17ആം വയസിൽ തൻ്റെ ആദ്യ സിംഗിൾ സോങ് റിലീസായി. പിന്നീട് തുടരെ ഹിറ്റുകളിറക്കിയ വാക്കർ ലോകത്തെ തന്നെ ഏറ്റവുമധികം മികച്ച സംഗീതജ്ഞരിൽ ഒരാളായി വളരുകയായിരുന്നു.