Manmohan Singh: ‘മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പ്പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
Narendra Modi Condoled the Demise of Manmohan Singh: പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ ഓരോ ഇടപെടലുകളും വളരെ ഉള്‍ക്കാഴ്ചയോടെ ഉള്ളതായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം വിപുലമായ ശ്രമങ്ങള്‍ നടത്തി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന നേതാക്കളില്‍ ഒരാളായ മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പ്പാടില്‍ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മോദി കുറിച്ചു.
‘ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളില്‍ ഒരാളായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പ്പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു. താഴേതട്ടില്‍ നിന്നും എല്ലാവരും ബഹുമാനിക്കുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി അദ്ദേഹം ഉയര്‍ന്നു. ധനമന്ത്രി ഉള്‍പ്പെടെയുള്ള വിവിധ പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. സാമ്പത്തിക നയത്തില്‍ ശക്തമായ തീരുമാനങ്ങള്‍ കൈകൊണ്ടു.
നരേന്ദ്ര മോദിയുടെ എക്‌സ് പോസ്റ്റ്
India mourns the loss of one of its most distinguished leaders, Dr. Manmohan Singh Ji. Rising from humble origins, he rose to become a respected economist. He served in various government positions as well, including as Finance Minister, leaving a strong imprint on our economic… pic.twitter.com/clW00Yv6oP
— Narendra Modi (@narendramodi) December 26, 2024
പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ ഓരോ ഇടപെടലുകളും വളരെ ഉള്‍ക്കാഴ്ചയോടെ ഉള്ളതായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം വിപുലമായ ശ്രമങ്ങള്‍ നടത്തി,’ മോദി കുറിച്ചു.
മന്‍മോഹന്‍ ജി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ഭരണവുമായി ബന്ധപ്പെട്ട ഒട്ടനവധി വിഷയങ്ങളില്‍ തങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. അദ്ദേഹത്തിന്റെ ജ്ഞാനവും വിനയവും എപ്പോഴും പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ശാന്തി നേരുന്നതായും പ്രധാനമന്ത്രി മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.
നരേന്ദ്ര മോദിയുടെ എക്‌സ് പോസ്റ്റ്
Dr. Manmohan Singh Ji and I interacted regularly when he was PM and I was the CM of Gujarat. We would have extensive deliberations on various subjects relating to governance. His wisdom and humility were always visible.
In this hour of grief, my thoughts are with the family of… pic.twitter.com/kAOlbtyGVs
— Narendra Modi (@narendramodi) December 26, 2024
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം 5 വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. രാജ്യത്തെ ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ് അദ്ദേഹം. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തുടങ്ങിയ പദവികളും അലങ്കരിച്ചു.