Flipkart : ക്യാഷ് ഓൺ ഡെലിവറിയിൽ രണ്ട് ഫോണുകൾ ഓർഡർ ചെയ്തു; ഡെലിവറി ബോയിയെ കൊന്ന് കനാലിൽ തള്ളി: പ്രതി പിടിയിൽ
Man Killed Flipkart Delivery Agent : ഫ്ലിപ്കാർട്ട് ഡെലിവറി ഏജൻ്റിനെ കൊന്ന് കനാലിൽ തള്ളി. ഹോം ഡെലിവറിയിൽ ഫോൺ ഓർഡർ ചെയ്ത് അത് നൽകാനെത്തിയപ്പോഴാണ് ഡെലിവറി ഏജൻ്റിനെ രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തിയത്.
ക്യാഷ് ഓൺ ഡെലിവറിയിൽ ഓർഡർ ചെയ്ത ഫോണുകളുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലിൽ തെള്ളി. ഉത്തർ പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ഫ്ലിപ്കാട്ടിൽ നിന്ന് ഓർഡർ ചെയ്ത ഒന്നര ലക്ഷം രൂപയുടെ ഫോണുകളുമായെത്തിയ ഡെലിവറി ബോയിയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതികളിലൊരാൾ പിടിയിലായി. ഫോൺ ഓർഡർ ചെയ്തയാൾ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഫ്ലിപ്കാർട്ടിൽ നിന്നാണ് ചിൻഹാട്ട് സ്വദേശി ഗജാനൻ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഫോണുകളുമായെത്തിയ ഓർഡർ ചെയ്തത്. വിവോ. ഗൂഗിൾ പിക്സൽ എന്നീ ഫോണുകളാണ് ഇയാൾ വാങ്ങിയത്. ക്യാഷ് ഓൺ ഡെലിവറി പേയ്മൻ്റ് ഓപ്ഷൻ വഴിയായിരുന്നു ഓർഡർ. സെപ്തംബർ 23ന് ഫോണുകളുമായി ഡെലിവറി ബോയ് ഗജാനന്റെ വീട്ടിലെത്തി. നിഷാത്ഗഞ്ച് സ്വദേശിയായ ഭരത് സാഹു എന്നയാളാണ് ഫോണുകളുമായി എത്തിയത്. ഇയാളിൽ നിന്ന് ഫോൺ സ്വീകരിച്ച ഗജാനൻ ഹിമാൻഷു കനൗജിയ എന്നയാളുടെ സഹായത്തോടെ ഡെലിവറി ബോയിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി സമീപത്തെ ഇന്ദിരാ കനാലിൽ തള്ളി.
Also Read : Snake Bite Cases: പാമ്പ് കാരണം പട്ടിണിയിലായ ഒരു നാട്; കടിയേറ്റ് ആശുപത്രിയിൽ കഴിയുന്നത് 34 പേർ
രണ്ട് ദിവസമായിട്ടും ഭരത് സാഹുവിനെ കാണാതിരുന്നതോടെ വീട്ടുകാർ പോലീസിൽ പരാതിനൽകി. ഭാരത് സാഹുവിൻ്റെ കോൾ വിവരങ്ങൾ പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. പരിശോധനയ്ക്കിടെ പോലീസ് ഗജാനൻ്റെ നമ്പർ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹിമാൻഷു കനൗജിയയെ പോലീസ് കസ്റ്റഡിയിലെടുത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിഞ്ഞത്. ഭരത് സാഹുവിൻ്റെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കനാലിൽ നിന്ന് മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേനയുടേതക്കം സഹായങ്ങൾ തേടിയിട്ടുണ്ട്. കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്താൻ ദുരന്തനിവാരണ സേന ശ്രമിക്കുകയാണ് എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഓഫ് പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി ഗജാനൻ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഉടൻ കണ്ടെത്തുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ശശാങ്ക് സിംഗ് അറിയിച്ചു.