വിവാഹിതയായ യുവതിയുമായി പ്രണയബന്ധമുണ്ടെന്ന് സംശയം; യുവാവിനെ തല്ലിക്കൊന്നു | Man Beaten To Death Over Suspicion Of Affair With Married Woman In Rajasthan Case Against 6 Malayalam news - Malayalam Tv9

Man Beaten To Death : വിവാഹിതയായ യുവതിയുമായി പ്രണയബന്ധമുണ്ടെന്ന് സംശയം; യുവാവിനെ തല്ലിക്കൊന്നു

Man Beaten To Death In Rajasthan : വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഒരു സംഘം ആളുകൾ 25 വയസുകാരനെ തല്ലിക്കൊന്നു. യുവതിയുടെ ബന്ധുക്കളടക്കം ഒരു സംഘമാണ് കൊലപാതകം നടത്തിയത്.

Man Beaten To Death : വിവാഹിതയായ യുവതിയുമായി പ്രണയബന്ധമുണ്ടെന്ന് സംശയം; യുവാവിനെ തല്ലിക്കൊന്നു

മരണം (Image Credits - D-Keine/E+/Getty Images)

Published: 

18 Oct 2024 07:23 AM

വിവാഹിതയായ യുവതിയുമായി പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിനെ തല്ലിക്കൊന്നു. 25 വയസുകാരനായ മുകേഷ് കുമാർ മീണ എന്ന യുവാവിനെയാണ് കുറച്ച് ആളുകൾ ചേർന്ന് തല്ലിക്കൊന്നത്. യുവതിയുടെ ഭർത്താവിൻ്റെ കുടുംബക്കാരടക്കം നാല് പേരെ പോലീസ് പിടികൂടി. ആർ പേർക്കെതിരെ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലും കൊലപാതകവും ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. രാജസ്ഥാനിലെ നീം കാ ധാന ജില്ലയിലാണ് സംഭവം.

രാജസ്ഥാനിലെ ബൻസുർ എന്ന സ്ഥലത്താണ് മീണ താമസിച്ചിരുന്നത്ന്നത്. ടെൻ്റുകൾ വിൽക്കുന്ന കച്ചവടമായിരുന്നു മീണയ്ക്ക്. ഇതിനായി അയാൾ പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാറുണ്ടായിരുന്നു. ഇങ്ങനെയാണ് ഒരു വർഷം മുൻപ് അയാൾ റാവത് മജ്റ ഗ്രാമത്തിലെത്തുന്നത്. ഇവിടെ വച്ച് ഇയാൾ ഒരു യുവതിയെ ഇയാൾ പരിചയപ്പെട്ടു. ബൻസുറിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് റാവത് മജ്റ. ജോലിയ്ക്കായി പോയപ്പോൾ പരിചയപ്പെട്ട യുവതിയെ കൊലപാതകം നടന്ന ദിവസം ഇയാൾ കാണാൻ എത്തിയതാണെന്നാണ് ആരോപണം. ഇതേ തുടർന്ന് യുവതിയുടെ ബന്ധുക്കൾ ഇയാളെ പിടികൂടി. പിന്നീടാണ് ബന്ധുക്കളടക്കം ചേർന്ന് ഒരു സംഘം ആളുകൾ ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തുന്നത്.

Also Read : Viral News : മാവിൽ മൂത്രമൊഴിച്ചത് വീട്ടുടമയുടെ ശകാരം സഹിക്കവയ്യാതെ; കുറ്റം സമ്മതിച്ച് ജോലിക്കാരി

റാവത് മജ്റ ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അനുജ് ദാൽ പറഞ്ഞു. മുകേഷ് കുമാർ മീണ എന്ന യുവാവിനെ ഒരു സംഘം ആളുകൾ മർദ്ദിക്കുന്നു എന്ന വിവരം ലഭിച്ചാണ് പോലീസ് സ്ഥലത്തെത്തുന്നത്. പോലീസെത്തുമ്പോൾ മീണ അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീണ നേരത്തെ മരിച്ചുകഴിഞ്ഞിരുന്നു എന്നാണ് ഡോക്ടർമാർ അറിയിച്ചത്.

പ്രതിചേർക്കപ്പെട്ട ആറ് പേർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. യുവാവിൻ്റെ സഹോദരി നൽകിയ പരാതിയിൽ ഈ ആറ് പേരെയും സൂചിപ്പിച്ചിരുന്നു. നാല് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ സംഘം ചേർന്നുള്ള മർദ്ദനം കാരണമാണ് മീണ മരണപ്പെട്ടത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൃത്യമായ കാരണം അറിയാനാവൂ എന്നും ഡിഎസ്പി അനുജ് ദാൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ