5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Traffic jam on Mount Everest: എവറസ്റ്റ് കൊടുമുടിയിൽ ട്രാഫിക്ക് ജാം; വീഡിയോ വൈറലാകുന്നു

29,000 അടി ഉയരത്തിൽ നിന്നുള്ള കാഴ്ചയാണ് ഈ വീഡിയോയിൽ എന്നാണ് കരുതുന്നത്. വീഡിയോയിൽ പർവതാരോഹകരുടെ ഒരു നീണ്ട നിര തന്നെയാണ് കാണാൻ സാധിക്കുക.

Traffic jam on Mount Everest: എവറസ്റ്റ് കൊടുമുടിയിൽ ട്രാഫിക്ക് ജാം; വീഡിയോ വൈറലാകുന്നു
neethu-vijayan
Neethu Vijayan | Published: 28 May 2024 14:55 PM

എവറസ്റ്റ് കീഴടക്കണം എന്ന് സ്വപ്നം കാണാത്തവരായി ആരുണ്ട്. ഒരുപാട് ബുദ്ധിമുട്ടി ഒരു കാര്യം സാധിച്ചാൽ തമാശയ്ക്ക് ആണേലും നമ്മൾ പറയാറുണ്ട് എവറസ്റ്റ് കീഴടക്കിയ സന്തോഷം എന്ന്. എന്നാൽ എവറസ്റ്റ് കീഴടക്കുക എന്നത് അത്ര എളുപ്പമല്ല. അത് കഠിനമാണ്. അതേപോലെ തന്നെ വളരെ പരിമിതമായ ആളുകൾക്ക് മാത്രമാണ് എവറസ്റ്റ് യാത്ര നടത്താൻ സാധിക്കുക.

എന്നാൽ, എവറസ്റ്റിലേക്കുള്ള യാത്രയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ​വൈറലായിക്കൊണ്ടിരിക്കുന്നത്. എവറസ്റ്റിലെ ട്രാഫിക് ജാം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. എവറസ്റ്റ് കീഴടക്കാൻ പോകുന്നവരുടെ ഒരു നീണ്ട നിരയാണ് വീഡിയോയിൽ കാണുന്നത്. കൊടുമുടിയിലേക്ക് ഇത്രയും വലിയ നിരയോ എന്നൊരു അത്ഭുതം തോന്നിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങൾ.

 

 

View this post on Instagram

 

A post shared by Rajan Dwivedi (@everester.raj)

29,000 അടി ഉയരത്തിൽ നിന്നുള്ള കാഴ്ചയാണ് ഈ വീഡിയോയിൽ എന്നാണ് കരുതുന്നത്. പുതുതായി വൈറലായിരിക്കുന്ന ഈ വീഡിയോ, ഇത്തരത്തിലുള്ള ആദ്യത്തെ പുറത്തുവരുന്ന ഒന്നല്ല. എന്നാൽ, എവറസ്റ്റ് കീഴടക്കാനെത്തിയവർ നേരിടുന്ന ചില ഭയാനകമായ അവസ്ഥ തിരിച്ചറിയാനുതകുന്ന ഒന്നാണ്.

മെയ് 20 ന് ഷെയർ ചെയ്ത വീഡിയോ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ നിന്നും ഇറങ്ങവെ പർവതാരോഹകനായ രാജൻ ദ്വിവേദി പകർത്തിയതാണ്. കൊടുമുടി കീഴടക്കാൻ പോകുന്ന മറ്റ് പർവതാരോഹകരെയാണ് വീഡിയോയിൽ കാണാനാവുന്നത്. എവറസ്റ്റിലേക്കുള്ള യാത്ര തമാശയല്ല വളരെ ​ഗൗരവപൂർണമായ യാത്രയാണെന്നാണ് ദ്വിവേദി പറയുന്നത്.

ഒപ്പം അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും മറ്റും അദ്ദേഹം വീഡിയോയ്ക്ക് താഴെ വിശദീകരിക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായതിനാലാവാം ഇത്രയും പേർ ഒരുമിച്ച് എവറസ്റ്റിലേക്ക് കയറിയത്. എന്നാൽ, മഞ്ഞുവീഴ്ചയും ചില ജീവികളുടെ ആക്രമണവും അടക്കം മറ്റ് പ്രതിസന്ധികൾ അപ്പോഴും അവിടെയുണ്ട് എന്നും ദ്വിവേദി ചൂണ്ടിക്കാട്ടുന്നു. തന്നെ സംബന്ധിച്ച് ഇത്രയധികം പേർ മുകളിലേക്ക് വരുമ്പോൾ താഴേക്കിറങ്ങുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.

വീഡിയോയിൽ പർവതാരോഹകരുടെ ഒരു നീണ്ട നിര തന്നെയാണ് കാണാൻ സാധിക്കുക. ഇത്ര കഠിനമായ യാത്രയിൽ ഇത്രയധികം തിരക്കുണ്ടാകുന്നത് ശരിക്കും നമ്മെ അമ്പരപ്പിക്കുന്നതാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇപ്പോൾ ഇത് കാണുമ്പോൾ പണക്കാരുടെ തമാശയാണ് എവറസ്റ്റ് കീഴടക്കൽ എന്ന് തോന്നുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ആളുകളുടെ എണ്ണത്തെ പറ്റിയാണ് മിക്കവരും പറഞ്ഞത്.

ചൊവ്വാഴ്ച ബ്രിട്ടീഷ് പർവതാരോഹകനായ ഡാനിയൽ പാറ്റേഴ്സണിനും നേപ്പാളി ഷെർപ്പ പാസ്റ്റെൻജിയ്ക്കും കൊടുമുടിയിൽ നിന്ന് ഇറങ്ങുന്നതിനിടെ മഞ്ഞുവീഴ്ചയിൽ പരിക്കേറ്റിരുന്നു. ഇതുംകൂടി സൂചിപ്പിച്ചുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.