Viral Video: നദിക്ക് കുറുകെ കുഞ്ഞുങ്ങളുമായി പോകുന്ന സിംഹത്തിന്റെ വീഡിയോ വൈറല്‍
Video of Lion and Cubs: ഒരു അമ്മ തന്റെ രണ്ട് മക്കളുമൊത്ത് നദിക്ക് കുറുകെ കടക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. മാതൃത്വത്തിന് വളരെ മികച്ചൊരു മാതൃകയാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഗുജറാത്തിലെ ഒരു വനം വന്യജീവി സങ്കേതമാണ് ഗിര്‍ നാഷണല്‍ പാര്‍ക്കും ഗിര്‍ സാങ്ച്വറിയും. ഏഷ്യാറ്റിക് സിംഹങ്ങളുടെ ഏക ആവാസ കേന്ദ്രമായ ഗിര്‍ വനം ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംരക്ഷിത പ്രദേശങ്ങളിലൊന്ന് കൂടിയാണ്. ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ കൂട്ടത്തോടെ ഉലാത്തുന്ന വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു സിംഹം തന്റെ രണ്ട് കുഞ്ഞുങ്ങളുമായി നടക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സിംഹവും കുഞ്ഞുങ്ങളും നടന്നുപോകുന്ന വീഡിയോ
Also Read: Kuno National Park: ‘വീര ഗർഭിണിയാണ്’; കുനോയിൽ നിന്ന് സന്തോഷവാര്‍ത്ത
ഒരു അമ്മ തന്റെ രണ്ട് മക്കളുമൊത്ത് നദിക്ക് കുറുകെ കടക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. മാതൃത്വത്തിന് വളരെ മികച്ചൊരു മാതൃകയാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എംപി പരിമള്‍ നത്വാനിയാണ് സിംഹങ്ങള്‍ വെള്ളത്തിലൂടെ നടക്കുന്ന സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഗിര്‍ വെള്ളച്ചാട്ടം മുതല്‍ നിബിഡ വനപ്രദേശം വരെ സിംഹം തന്റെ കുഞ്ഞുങ്ങള്‍ക്ക് വഴികാട്ടിയാകുന്നു.