Land Dispute : നാല് പതിറ്റാണ്ട് നീണ്ട സ്ഥലത്തർക്കം; 17 വയസുകാരൻ്റെ തല വെട്ടി ഒരു സംഘം ആളുകൾ

Land Dispute 17 Year Old Boy Killed : സ്ഥലത്തർക്കത്തെ തുടർന്ന് 17 വയസുകാരന് ജീവൻ നഷ്ടമായി. ഉത്തർപ്രദേശിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

Land Dispute : നാല് പതിറ്റാണ്ട് നീണ്ട സ്ഥലത്തർക്കം; 17 വയസുകാരൻ്റെ തല വെട്ടി ഒരു സംഘം ആളുകൾ

അനുരാഗ് (Image Courtesy - Social Media)

Published: 

30 Oct 2024 21:04 PM

നാല് പതിറ്റാണ്ട് നീണ്ട സ്ഥലത്തർക്കത്തെ തുടർന്ന് 17 വയസുകാരൻ്റെ തലവെട്ടി ഒരു സംഘം ആളുകൾ. ഉത്തർപ്രദേശിലെ ജോൺപൂരിൽ ബുധനാഴ്ചയാണ് സംഭവം. ഛേദിച്ച തല മടിയിൽ വച്ച് കുട്ടിയുടെ മാതാവ് മണിക്കൂറുകളോളം ഇരുന്നു എന്ന് ഗ്രാമവാസികൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഒരാൾ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

പോലീസ് പറയുന്നത് പ്രകാരം തലമുറകൾ നീണ്ടുനിൽക്കുന്ന സ്ഥലത്തർക്കത്തെ തുടർന്നാണ് ക്രൂരമായ ആക്രമണമുണ്ടായത്. കബീറുദ്ദീൻ ഗ്രാമത്തിൽ വച്ചായിരുന്നു സംഭവം. സ്ഥലത്തർക്കത്തിൻ്റെ പേരിൽ ബുധനാഴ്ച ഇവിടെ തർക്കമുണ്ടായിരുന്നു. ഈ തർക്കം അക്രമത്തിലേക്ക് നയിച്ചു. അക്രമത്തിനിടെ രാംജീത് യാദവിൻ്റെ 17കാരനായ മകനെ ചിലർ പിന്തുടർന്നു. ഇവരിൽ ഒരാൾ വാളും കൊണ്ടാണ് വന്നത്. സംഘം കുട്ടിയെ പിന്തുടർന്ന് വാൾ വീശി തലയറുക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിലായെങ്കിലും വാൾ വീശിയ ആൾ ഒളിവിലാണ്.

Also Read : Drishyam model crime: ദൃശ്യം പലവട്ടം കണ്ടു… മൃതദേഹം കുഴിച്ചിടുന്ന സീനാണ് പ്രചോദനമായത്… വ്യവസായിയുടെ ഭാര്യയുടെ കൊലപാതകത്തിലെ പ്രതി പറഞ്ഞത് ഇങ്ങനെ…

അക്രമം അറിഞ്ഞയുടൻ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. “ഈ സ്ഥലത്തർക്കം 40- 45 വർഷങ്ങളായി നടക്കുന്നുണ്ട്. ഇതിൽ ഒരു സംഘത്തിലെ രമേഷ്, ലാൽറ്റ എന്നീ രണ്ടുപേർ ഉൾപ്പെടെ ചിലർ ചേർന്ന് ഒരാളെ ആക്രമിച്ച് കൊന്നു. ജില്ലാ മജിസ്ട്രേറ്റും ഞാനും സ്ഥലത്ത് എത്തി. കുറ്റാരോപിതരിൽ ചിലരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.”- പോലീസ് സൂപ്രണ്ട് അജയ് പാൽ ശർമ പറഞ്ഞു.

 

Related Stories
Teens Killed After Train Hits: റെയിൽവെ ട്രാക്കിലിരുന്ന് പബ്ജിയിൽ മുഴുകി; ട്രെയിനിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
Crime News: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല, മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി രണ്ട് കഷ്ണമാക്കി
Worker Shot Dead :ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ വെടിവച്ച് കൊന്നു; തോട്ടമുടമ അറസ്റ്റിൽ
Borewell Accident : പ്രാര്‍ത്ഥനകള്‍ വിഫലം, 10 ദിവസം നീണ്ട പരിശ്രമങ്ങളും പാഴായി; രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ പെണ്‍കുഞ്ഞ് മരിച്ചു
Who Is Sivasri Skandaprasad : എംപി തേജസ്വി സൂര്യയുടെ പ്രതിശ്രുത വധു കര്‍ണാട്ടിക് സംഗീതജ്ഞ ? ആരാണ് ശിവശ്രീ സ്‌കന്ദപ്രസാദ് ?
Crime News: വീട് അവർ പിടിച്ചെടുത്തു, അനിയത്തിമാരെ മാഫിയക്ക് വിൽക്കില്ല, സഹോദരങ്ങളെയും അമ്മയെയും കൊന്ന് യുവാവ്
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?