Lamborghini Fire Accident : കോടികൾ മുടക്കിട്ടും സുരക്ഷ എവിടെ? നടുറോഡിൽ വെച്ച് ലംബോർഗിനിക്ക് തീപിടിച്ചു, വീഡിയോ
Lamborghini Car Catches Fire In Mumbai Video : ലംബോർഗിനിയുടെ ഹുറാക്കാൻ സൂപ്പർ കാറിനാണ് തീപിടിച്ചത്. മുംബൈ ബ്രീച്ച് കാൻഡി റോഡിലാണ് സംഭവം
മുംബൈ : നാലര കോടിക്ക് മുകളിൽ വില വരുന്ന ഇറ്റാലിയൻ സൂപ്പർ കാറായ ലംബോർഗിനിയുടെ ഹുറാക്കാന് നടുറോഡിൽ വെച്ച് തീപിടിച്ചു. മുംബൈ ബ്രീച്ച് കാൻഡിക്ക് സമീപം തീരദേശ റോഡിലാണ് ഓറഞ്ച് നിറത്തിലുള്ള സൂപ്പർ കാറിന് തീപിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്നലെ ഡിസംബർ 25 തീയതി രാത്രി പത്ത് മണിയോടെ സംഭവം നടക്കുന്നത്. അഗ്നിരക്ഷ സേനയെത്തി 45 മിനിറ്റോളം എടുത്താണ് കാറിൻ്റെ തീയണച്ചത്.
വസ്ത്രി വ്യാപാരിയും സൂപ്പർ കാർ ക്ലബ് ഓഫ് ഇന്ത്യയുടെ സ്ഥാപകനുമായ ഗൗതം സിംഘാനിയയാണ് ഇറ്റാലിയൻ സൂപ്പർ കാറിന് തീപിടിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. കോടികൾ മുടക്കിട്ടും ലംബോർഗിനി എന്ത് സുരക്ഷയാണ് ഒരുക്കുന്നതെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ഗൗതം സിഘാനിയ ചോദിട്ടു. അതേസമയം കാറിൻ്റെ ഉടമയോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.
ഗൗതം സിംഘാനിയ പങ്കുവെച്ച വീഡിയോ
Spotted by me: A Lamborghini engulfed in flames on Coastal Road, Mumbai. Incidents like this raise serious concerns about the reliability and safety standards of Lamborghini. For the price and reputation, one expects uncompromising quality—not potential hazards.@MumbaiPolice… pic.twitter.com/lIC7mYtoCB
— Gautam Singhania (@SinghaniaGautam) December 25, 2024
മണിക്കൂറിൽ 325 കിലോമീറ്റർ വേഗത്തിൽ പായുന്ന ലംബോർഗിനിയുടെ സൂപ്പർ കാറാണ് ഹറക്കാൻ. നാലര കോടിയോളം വരും ഹറക്കാൻ്റെ ടോപ്പ് എൻഡ് മോഡലിന് വരുന്ന വില.