5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kon Waii Son : സംഗീതപരിപാടിക്കിടെ കോഴിയുടെ കഴുത്തറുത്ത് ചോരകുടിച്ചു; ഗായകനെതിരെ കേസ്

Kon Waii Son Musician Arunachal Pradesh : ലൈവ് സംഗീതപരിപാടിക്കിടെ കോഴിയുടെ കഴുത്തറുത്ത് ചോരകുടിച്ച് ഗായകൻ. അരുണാചൽ പ്രദേശുകാരനായ ഗായകൻ കോൻ വായ് സൺ ആണ് വിവാദത്തിലായത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

Kon Waii Son : സംഗീതപരിപാടിക്കിടെ കോഴിയുടെ കഴുത്തറുത്ത് ചോരകുടിച്ചു; ഗായകനെതിരെ കേസ്
കോൻ വായ് സൺ (mage Courtesy – Social Media)
abdul-basithtv9-com
Abdul Basith | Published: 06 Nov 2024 16:56 PM

സംഗീതപരിപാടിക്കിടെ കോഴിയുടെ കഴുത്തറുത്ത് ചോരകുടിച്ച ഗായകനെതിരെ കേസ്. ലൈവ് സംഗീതപരിപാടിക്കിടെയാണ് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ വച്ച് ഗായകൻ കോൻ വായ് സൺ കോഴിയുടെ കഴുത്തറുത്ത് ചോരകുടിച്ചത്. ഒക്ടോബർ 27ന് നടന്ന സംഭവം വൻ വിവാദമായിരുന്നു. പിന്നാലെ ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

ലൈവ് സംഗീതപരിപാടിക്കിടെ വേദിയിലെത്തിയ കോഴിയെയാണ് ഗായകൻ പിടിച്ച് കഴുത്തറുത്ത് കൊന്നത്. തുടർന്ന് വേദിയിൽ വച്ച് തന്നെ രക്തം കുടിച്ചു. ഗായകൻ്റെ പ്രവൃത്തിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കോൻ വായ് സണ്ണിനെതിരെ രൂക്ഷ വിമർശനമുയർന്നു. പിന്നാലെ ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഒഫ് അനിമല്‍സ് (പെറ്റ) ഇന്ത്യ ഗായകനെതിരെ പരാതിനൽകി. തുടർന്ന് ഇറ്റാനഗർ പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് കേസ്.

Also Read : Viral Video: ഓട്ടോറിക്ഷയ്ക്ക് കൂട്ടുകാരുമായി പന്തയംവെച്ചു; പടക്കപ്പെട്ടിക്ക് മുകളിലിരുന്ന് തീകൊളുത്തി; യുവാവിന് ദാരുണാന്ത്യം

മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നത് ആഴത്തിലുള്ള മാനസിക വൈകല്യത്തെ സൂചിപ്പിക്കുന്നതാനെന്ന് പെറ്റ പറഞ്ഞു. ഇത്തരക്കാരെ കൗണ്‍സലിങ്ങിനു വിധേയരാക്കണം. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർ കലാകാരനല്ല. അവർ മറ്റൊരു ജോലി നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യഥാര്‍ഥ കലാകാരന്മാര്‍ അവരുടെ കഴിവ് പ്രകടിപ്പിച്ചാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും പെറ്റ ഇന്ത്യ കോ ഓര്‍ഡിനേറ്റര്‍ സിഞ്ജന സുബ്രഹ്മണ്യന്‍ പറഞ്ഞു.

സംഗീതപരിപാടിയുടെ സംഘാടകരെ പോലീസ് ചോദ്യം ചെയ്തെങ്കിലും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നായിരുന്നു അവരുടെ മൊഴി. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് അദ്ദേഹം ഈ പ്രവൃത്തി ചെയ്തതെന്നും ഇവർ അറിയിച്ചു. വിശദമായ അന്വേഷണത്തിനായി സംഘാടകരുടെ മൊഴി രേഖപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു.

 

View this post on Instagram

 

A post shared by Kon Waii Son (@kon_waii_son_official)

ഇതിനിടെ, സംഭവം വിവാദമായതിന് പിന്നാലെ മാപ്പപേക്ഷയുമായി ഗായകൻ രംഗത്തുവന്നു. വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കി പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് കോൻ വായ് സൺ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു. കരുതിക്കൂട്ടി ചെയ്തതല്ല. സംഘാടകർക്ക് ഇതിൽ പങ്കില്ല. മോശമായി എന്തെങ്കിലും പ്രചരിപ്പിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. എല്ലാവരോടും സ്നേഹവും ബഹുമാനവുമാണ് എന്നും കോൻ വായ് സൺ കുറിച്ചു.

 

View this post on Instagram

 

A post shared by Kon Waii Son (@kon_waii_son_official)

അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കാമെങ് ജില്ലയിലെ സെപ്പയാണ് കോന്‍ വായ് സണിൻ്റെ സ്വദേശം. അറിയപ്പെടുന്ന ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനുമാണ് ഇദ്ദേഹം.

Latest News