Gurpatwant Singh Pannun: വിമാനങ്ങൾക്ക് ബോംബ് ഭീഷണി തുടർക്കഥ; എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുതെന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാവ്

Khalistani terrorist Pannun's new threat: കാനഡയിലും അമേരിക്കയിലും ഇരട്ട പൗരത്വമുള്ള ഗുർപത്‌വന്ത് സിം​ഗ് പന്നൂൻ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപകനാണ്.

Gurpatwant Singh Pannun: വിമാനങ്ങൾക്ക് ബോംബ് ഭീഷണി തുടർക്കഥ; എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുതെന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാവ്

Image Credits: John Keeble/ Getty Images

Updated On: 

21 Oct 2024 15:33 PM

ന്യൂഡൽഹി: രാജ്യത്ത് വിമാനങ്ങളൾക്ക് നേരെ തുടർച്ചയായി ഭീഷണി ഉയരുന്നതിനിടെ എയർ യാത്ര ചെയ്യരുതെന്ന് ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിം​ഗ് പന്നൂൻ. എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെയാണ് പന്നൂന്നിന്റെ ആക്രമണ ഭീഷണി. നവംബർ ഒന്നിനും 19-നും ഇടയിൽ എയർ ഇന്ത്യയിൽ സഞ്ചരിക്കരുതെന്നാണ്. സിഖ് വിരുദ്ധ കലാപത്തിന്റെ 40-ാം വാർഷികം കണക്കിലെടുത്താണ് ഭീഷണിസന്ദേശം. കഴിഞ്ഞവർഷവും ഇതേസമയത്ത് പന്നൂൻ ഭീഷണി ഉയർത്തിയിരുന്നു. കാനഡയിലും അമേരിക്കയിലും ഇരട്ട പൗരത്വമുള്ള ഗുർപത്‌വന്ത് സിം​ഗ് പന്നൂൻ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപകനാണ്.

രാജ്യത്തെ എയർലെെൻ കമ്പനികൾക്ക് തുടർച്ചയായി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി. ഇതുവരെ ലഭിച്ച ഭീഷണി സന്ദേശങ്ങൾ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എക്സിലെ @adamlanza1111എന്ന അക്കൗണ്ടിൽ നിന്നാണ് ഭൂരിഭാ​ഗം വിമാനങ്ങൾക്കും ഭീഷണി സന്ദേശം ലഭിച്ചത്. നിലവിൽ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. വിപിഎൻ ഉപയോ​ഗിച്ച് ലെക്കോഷൻ മറയ്ക്കുന്നതിൽ സമൂഹമാധ്യമത്തിലൂടെ ഭീഷണി ഉയർത്തുന്ന‍വരെ കണ്ടുപിടിക്കാൻ പ്രയാസമാണ്. ഡൽഹി പൊലീസിന്റെ സെെബർ സെൽ വിഭാ​ഗവും ഇന്റലിജൻസ് ഫ്യൂഷൻസ് ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) ചേർന്നാണ് ഭീഷണികളിൽ അന്വേഷണം നടത്തുന്നത്.

കാനഡ- ഇന്ത്യ ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടായതിന് ശേഷമാണ് ബോംബ് ഭീഷണി ആരംഭിച്ചത്. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിം​ഗ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് കാനഡിയേൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്.

നേരത്തെയും പന്നൂൻ സമാന രീതിയിൽ ഭീഷണി മുഴക്കിയിരുന്നു. 2023 നവംബറിൽ, ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റുമെന്നും നവംബർ 19 ന് അടച്ചിടുകയും ചെയ്യണമെന്ന് വീഡിയോ സന്ദേശത്തിലൂടെ പന്നൂൻ ഭീഷണി മുഴക്കിയിരുന്നു. ആ ദിവസം എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി. ക്രിമിനൽ ഗൂഢാലോചന,ശത്രുത വളർത്തൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പന്നൂനെതിരെ കേസെടുത്തിരുന്നു.

ഡിസംബർ 13നോ അതിനുമുമ്പോ പാർലമെൻ്റ് ആക്രമിക്കുമെന്നും കഴിഞ്ഞ വർഷം ഡിസംബറിൽ പന്നൂൻ ഭീഷണി മുഴക്കിയിരുന്നു. 2001ൽ പാർലമെൻ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൻ്റെ വാർഷികമാണ് ഡിസംബർ 13ന്. ഇതേതുടർന്ന് സുരക്ഷ ഏജൻസികൾ സുരക്ഷ ശക്തമാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പിനിടെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ബോംബിട്ട് തകർക്കുമെന്നും ഭീഷണി മുഴക്കി.

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ വേളയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവിനെയും വധിക്കുമെന്നും പന്നൂൻ ഭീഷണിപ്പെടുത്തി. 2020 ജൂലെെയിലാണ് പന്നൂനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയും രാജ്യത്ത് 2019-ൽ നിരോധിച്ചിരുന്നു.

Related Stories
Teens Killed After Train Hits: റെയിൽവെ ട്രാക്കിലിരുന്ന് പബ്ജിയിൽ മുഴുകി; ട്രെയിനിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
Crime News: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല, മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി രണ്ട് കഷ്ണമാക്കി
Worker Shot Dead :ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ വെടിവച്ച് കൊന്നു; തോട്ടമുടമ അറസ്റ്റിൽ
Borewell Accident : പ്രാര്‍ത്ഥനകള്‍ വിഫലം, 10 ദിവസം നീണ്ട പരിശ്രമങ്ങളും പാഴായി; രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ പെണ്‍കുഞ്ഞ് മരിച്ചു
Who Is Sivasri Skandaprasad : എംപി തേജസ്വി സൂര്യയുടെ പ്രതിശ്രുത വധു കര്‍ണാട്ടിക് സംഗീതജ്ഞ ? ആരാണ് ശിവശ്രീ സ്‌കന്ദപ്രസാദ് ?
Crime News: വീട് അവർ പിടിച്ചെടുത്തു, അനിയത്തിമാരെ മാഫിയക്ക് വിൽക്കില്ല, സഹോദരങ്ങളെയും അമ്മയെയും കൊന്ന് യുവാവ്
നൈറ്റ് പാർട്ടിയുടെ ക്ഷിണം മാറിയില്ലേ... ഇതാ എളുപ്പഴികൾ
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്