Kerala Express : തകർന്ന പാളത്തിലൂടെ ഓടി കേരള എക്സ്പ്രസ്; തൊഴിലാളികൾ ചെങ്കൊടി കാണിച്ചതോടെ ഒഴിവായത് വൻ ദുരന്തം

Kerala Express Runs On Broken Track : കേരള എക്സ്പ്രസ് തകർന്ന പാളത്തിലൂടെ ഓടി. ട്രാക്കിലെ അറ്റകുറ്റപ്പണികൾ ചെയ്യുന്ന ജോലിക്കാർ ചെങ്കൊടി കാണിച്ചതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തുകയായിരുന്നു.

Kerala Express : തകർന്ന പാളത്തിലൂടെ ഓടി കേരള എക്സ്പ്രസ്; തൊഴിലാളികൾ ചെങ്കൊടി കാണിച്ചതോടെ ഒഴിവായത് വൻ ദുരന്തം

കേരള എക്സ്പ്രസ് (Image Courtesy - indiarailinfo.com Website)

Published: 

01 Oct 2024 18:24 PM

തൊഴിലാളികളുടെ ഇടപെടലിൽ കേരള എക്സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊഴിലാളികൾ ചെങ്കൊടി കാണിച്ചതോടെ തകർന്ന പാളത്തിലൂടെ ഓടിയ കേരള എക്സ്പ്രസിനെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് നിർത്തുകയായിരുന്നു. കേരള എക്സ്പ്രസിൻ്റെ ചില ബോഗികളാണ് തകർന്ന പാളത്തിലൂടെ അല്പ ദൂരം സഞ്ചരിച്ചത്. എമർജൻസി ബ്രേക്കിട്ട് നിർത്തിയതോടെ വൻ അപകടം ഒഴിവാവുകയായിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ചാണ് ട്രെയിൻ തകർന്ന പാളത്തിലൂടെ അല്പ ദൂരം സഞ്ചരിച്ചത്. ഇവിടെ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. ഇതിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിൻ്റെ ചില ബോഗികൾ തകർന്ന പാളത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. ഇതോടെ ട്രാക്കിൽ പണിയെടുത്തുകൊണ്ടിരുന്ന ചില തൊഴിലാളികൾ ചെങ്കൊടി കാണിച്ച് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകി. ഇത് കണ്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തുകയായിരുന്നു. യുപിയിലെ ഝാൻസി സ്റ്റേഷന് മുൻപാണ് ട്രെയിൻ നിർത്തിയത്.

Also Read : Fake Currency: ഗാന്ധിജിക്ക് പകരം അനുപം ഖേർ; ഗുജറാത്തിൽ 1.60 കോടിയുടെ വ്യാജ കറൻസി പിടികൂടി

തിരുവനന്തപുരത്തുനിന്ന് ഡൽഹി വരെ സർവീസ് നടത്തുന്ന ട്രെയിനാണ് കേരള എക്സ്പ്രസ്. തീരുമാനിച്ച സമയത്തിൽ നിന്നും വൈകിയാണ് ട്രെയിൻ ഓടിക്കൊണ്ടിരുന്നത്. മധ്യപ്രദേശിലെ ബിന സ്റ്റേഷൻ വിട്ട ട്രെയിനാണ് ഝാൻസി സ്റ്റേഷൻ എത്തുന്നതിന് മുൻപ് അപകടത്തിൻ്റെ വക്കിലെത്തിയത്. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. കൃത്യവിലോപമുണ്ടായെങ്കിൽ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചു.

“റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. ഇവിടെ പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികൾ ചെങ്കൊടി കാണിച്ചതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള കൃത്യവിലോപമുണ്ടായെങ്കിൽ, ആ തൊഴിലാളിക്കെതിരെ നടപടിയെടുക്കും.”- ഒരു മുതിർന്ന റെയിൽവേ ഓഫീസർ പ്രതികരിച്ചു.

നിർത്തുന്നതിന് മുൻപ് ട്രെയിൻ്റെ ചില ബോഗികൾ തകർന്ന പാളത്തിലൂടെ കടന്നുപോയതായി യാത്രക്കാർ പ്രതികരിച്ചു. ലളിത്പൂർ ജില്ലയിൽ ഝാന്‍സിയിലെ വീരാംഗന ലക്ഷ്മി ബായി സ്റ്റേഷനിൽ വണ്ടി നിർത്തി. ട്രെയിനിൻ്റെ വരവ് കണ്ട് അറ്റകുറ്റപ്പണികൾ നടത്തുന്ന ജീവനക്കാർ ട്രാക്കിൽ നിന്ന് ഓടിമാറിയെന്നും യാത്രക്കാർ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.

Related Stories
Vikram Sarabhai : ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്, ചോദ്യങ്ങള്‍ ബാക്കിയാക്കിയ വേര്‍പാട് ! വിക്രം സാരാഭായിയുടെ ഓര്‍മകള്‍ക്ക് 53 വയസ്‌
Guna Borewell Accident: 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം;കുഴൽക്കിണറിൽ വീണ 10 വയസുകാരൻ മരിച്ചു
Tiruvannamalai Death: ‘ആത്മിയ മോക്ഷത്തിനായി ജീവന്‍ വെടിയുന്നു’; തിരുവണ്ണാമലയിൽ ഹോട്ടൽ മുറിയിൽ നാലുപേർ വിഷം കഴിച്ച് മരിച്ചനിലയിൽ
Indian Railway: ഒഴിവുകൾ നികത്തുന്നതിൽ അലംഭാവം; ലോക്കോ പൈലറ്റുമാർക്ക് തുടർച്ചയായി രാത്രിഡ്യൂട്ടി നൽകിയാൽ നടപടി
Ration Distribution: ജനുവരി ഒന്ന് മുതല്‍ റേഷന്‍ വിതരണത്തില്‍ മാറ്റങ്ങള്‍; ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടേക്കാം
Manmohan Singh : യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ മന്മോഹൻ സിംഗിന് അന്ത്യവിശ്രമം; സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? അടിപൊളിയാണ്‌
ഇന്ത്യയുടെ ദുരിതത്തിലും ജയ്സ്വാളിന് ഇക്കൊല്ലം റെക്കോർഡ് നേട്ടം
ഇവയൊന്നും അത്താഴത്തിന് കഴിക്കരുതേ !
വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം ഇങ്ങനെ...