5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kallakurichi Hooch Tragedy: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണം 33 ആയി, 60ലധികം പേര്‍ ചികിത്സയില്‍

Kallakurichi Hooch Tragedy Updates: സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് നിലവില്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്. ലോഡിങ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും.

Kallakurichi Hooch Tragedy: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണം 33 ആയി, 60ലധികം പേര്‍ ചികിത്സയില്‍
shiji-mk
Shiji M K | Published: 20 Jun 2024 09:43 AM

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി ഉയര്‍ന്നു. ആശുപത്രികളില്‍ ചികിത്സയിലുള്ള 15 പേരുടെ അവസ്ഥ ഗുരുതരമായി തന്നെ തുടരുകയാണ്. അറുപതിലധികം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടര്‍ രോഗികളെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വിഷമദ്യ ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് ആരംഭിക്കും.

സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് നിലവില്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്. ലോഡിങ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. മദ്യം കഴിച്ചവരില്‍ ചിലര്‍ക്ക് പെട്ടെന്ന് കാഴ്ചശക്തി കുറയുകയും. കഠിനമായ ഛര്‍ദ്ദിയും വയറു വേദനയും അനുഭവപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ, സംഭവം വിഷമദ്യ ദുരന്തമല്ലെന്ന് പറഞ്ഞ ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജാതവത്തിനെ സ്ഥലംമാറ്റിയിരുന്നു. പകരം മറ്റൊരാളെ നിയമിച്ചു. സംഭവത്തിന് പിന്നാലെ കള്ളക്കുറിച്ചി എസ്പി സമയ് സിംഗ് മീനയെ തല്‍ സ്ഥാനത്ത് നിന്നും നീക്കി പകരം രജത് ചതുര്‍ വേദിയെ നിയമിച്ചിരുന്നു.

Also Read: Kallakurichi Hooch Tragedy: തമിഴ്നാട് കല്ലകുറിച്ചിയിൽ പാക്കറ്റിൽ വിറ്റ വ്യാജമദ്യം കഴിച്ച് 18 മരണം

മദ്യം വിതരണം ചെയ്ത രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 200 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയില്‍ മാരകമായ മെഥനോളിന്റെ സാന്നിധ്യം ചാരായത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബി-സിഐഡിയോട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം മരിച്ചവരുടെ രക്ത സാമ്പിളുകളും വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് മദ്യം വിതരണം ചെയ്തത്. തുടര്‍ന്ന് മദ്യം കഴിച്ചവര്‍ക്ക് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.