India – Canada: ഇന്ത്യ- കാനഡ ബന്ധം തകരാൻ കാരണം ട്രൂഡോ; നിജ്ജാർ വധവുമായി ബ‌ന്ധപ്പെട്ട തെളിവ് കനേഡിയൻ ഭരണകൂടം ഹാജരാക്കിയിട്ടില്ല: സഞ്ജയ് കുമാർ വർമ്മ

Sanjay Kumar Verma On India Canada Issue: കാനഡയിൽ ജനപിന്തുണ കുറഞ്ഞ ട്രൂഡ‍ോ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, രാഷ്‌ട്രീയ അജണ്ടയാണിതെന്നും സഞ്ജയ് കുമാർ വർമ്മ ചൂണ്ടിക്കാട്ടി.

India - Canada: ഇന്ത്യ- കാനഡ ബന്ധം തകരാൻ കാരണം ട്രൂഡോ; നിജ്ജാർ വധവുമായി ബ‌ന്ധപ്പെട്ട തെളിവ് കനേഡിയൻ ഭരണകൂടം ഹാജരാക്കിയിട്ടില്ല: സഞ്ജയ് കുമാർ വർമ്മ

Image Credits: Social Media

Published: 

21 Oct 2024 07:43 AM

ന്യൂഡൽഹി: ഇന്ത്യയുമായുള്ള കാനഡയുടെ ഉഭയകക്ഷി ബന്ധം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തകർത്തുവെന്നും, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും കാനഡയിലെ ഇന്ത്യൻ പ്രതിനിധിയായിരുന്ന സഞ്ജയ് കുമാർ വർമ്മ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കും സഞ്ജയ് കുമാർ വർമ്മയ്ക്കും പങ്കുണ്ടെന്ന ആരോപണം ട്രൂഡോ ഉയർത്തിയിരുന്നു. എന്നാൽ ഈ ആരോപണം രാഷ്‌ട്രീയപ്രേരിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയിലെ സ്വകാര്യ ബ്രോഡ്കാസ്റ്ററായ സിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ പ്രതിനിധി കാര്യങ്ങൾ വ്യക്തമാക്കിയത്.

ഹർദീപ് സിം​ഗ് നിജ്ജാറിന്റെ കൊലപാതകവുമായി കാനഡ ഉയർത്തിയ ആരോപണത്തിന്മേൽ ഒരു തെളിവുപോലും ഇതുവരെയും ഹാജരാക്കിയിട്ടില്ലെന്നും സഞ്ജയ് കുമാർ വർമ്മ വ്യക്തമാക്കി. കാനഡയിൽ ജനപിന്തുണ കുറഞ്ഞ ട്രൂഡ‍ോ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, രാഷ്‌ട്രീയ അജണ്ടയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2023 സെപ്തംബ‌റിൽ കനേഡിയൻ പാർലമെന്റിൽ തങ്ങളുടെ പൗരനായ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.

” കാനഡ എന്തിന്റെ പേരിലാണ് എന്നെ ചോദ്യം ചെയ്യണമെന്ന് പറയുന്നത്. ഒരാൾ എന്തെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടെന്ന് മനസിലായാൽ, തെളിവുകൾ ബന്ധപ്പെട്ട വ്യക്തിക്കോ ബന്ധപ്പെട്ടവർക്കോ കൈമാറും. ചെറിയ കുറ്റമാണെങ്കിൽ പോലും അങ്ങനെയാണ് സംഭവിക്കുന്നത്. കാനഡ‌ എന്നെ ചോദ്യം ചെയ്യണമെന്ന് പറയുന്നുണ്ടെങ്കിൽ എന്തിന്റെ പേരിലാണെന്ന് അറിയേണ്ടതുണ്ടെന്നും” സഞ്ജയ് കുമാർ ശർമ്മ പറഞ്ഞു.

“വികസിത രാജ്യങ്ങൾ, വികസ്വര രാജ്യത്തോട് നിങ്ങൾ ഇത് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കാലം കഴിഞ്ഞു. കാനഡയ്ക്ക് നിയമവാഴ്ചയുള്ളതു പോലെ ഭാരതവും നിയമവാഴ്ചയുള്ള രാജ്യമാണ്. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തനിക്ക് തരില്ലേയെന്നും അദ്ദേഹം ആരാഞ്ഞു. ​കാനഡയിൽ ഭീകരരായി ഇന്ത്യ മുദ്രകുത്തിയവർ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ പാടില്ലെന്ന് അവിടുത്തെ രാഷ്ട്രീയക്കാർ വാശിപിടിക്കുന്നുണ്ടെങ്കിൽ അവർക്ക് അന്താരാഷ്ട്രത്തെ ബന്ധത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

ജപ്പാൻ, സുഡാൻ, ഇറ്റലി, തുർക്കി, വിയറ്റ്നാം, ചൈന ഉൾപ്പെടെ വിവിധ ഭാ​ഗങ്ങളിൽ സേവനമനുഷ്ഠിച്ച് മുതിർന്ന നയതന്ത്രജ്ഞന്മാരിലൊരാളാണ് സഞ്ജയ് കുമാർ വർമ്മ. അദ്ദേഹത്തിനെതിരെ കാനഡ ഉയർത്തിയ ആരോപണങ്ങൾക്ക് ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിച്ചിരുന്നു. സഞ്ജയ് കുമാർ വർമ്മ ഉൾപ്പെടെ കാനഡയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഖലിസ്ഥാൻ വാദികളെ പിന്തുണയ്ക്കുകയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാനഡയുടെ നിലപാടിനെതിരെ ഇന്ത്യ പലപ്പോഴും പരസ്യമായി തന്നെ വിമർശിച്ചിട്ടുണ്ട്.

Related Stories
Crime News: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല, മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി രണ്ട് കഷ്ണമാക്കി
Worker Shot Dead :ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ വെടിവച്ച് കൊന്നു; തോട്ടമുടമ അറസ്റ്റിൽ
Borewell Accident : പ്രാര്‍ത്ഥനകള്‍ വിഫലം, 10 ദിവസം നീണ്ട പരിശ്രമങ്ങളും പാഴായി; രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ പെണ്‍കുഞ്ഞ് മരിച്ചു
Who Is Sivasri Skandaprasad : എംപി തേജസ്വി സൂര്യയുടെ പ്രതിശ്രുത വധു കര്‍ണാട്ടിക് സംഗീതജ്ഞ ? ആരാണ് ശിവശ്രീ സ്‌കന്ദപ്രസാദ് ?
Crime News: വീട് അവർ പിടിച്ചെടുത്തു, അനിയത്തിമാരെ മാഫിയക്ക് വിൽക്കില്ല, സഹോദരങ്ങളെയും അമ്മയെയും കൊന്ന് യുവാവ്
Indians ordered on New Year 2025:’കോണ്ടം, സോഫ്റ്റ് ഡ്രിങ്ക്’; ന്യൂ ഇയർ ആഘോഷിക്കാൻ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത്
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?