Isha-Akash Ambani: റോൾസ് റോയിസിലാണ് കറക്കം, അതും രാത്രിയിൽ; നൈറ്റ് റൈഡുമായി ഇഷയും ആകാശ് അംബാനിയും
Isha-Akash Ambani Night Ride: വെള്ള നിറത്തിലുള്ള റോൾസ് റോയ്സ് കാറിൽ ഇരുവർക്കും ഒപ്പം കാറിന്റെ പിൻ സീറ്റിലിരുന്ന് കാമറയെ നോക്കി ചിരിക്കുന്ന ആകാശിന്റെ ഭാര്യ ശ്ലോക മേത്തയെയും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. നിലവിൽ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനാണ് ആകാശ്.
ആദ്യമായാവും ഒരു മുംബൈ നൈറ്റ് ഡ്രൈവ് വീഡിയോ ഇത്രയധികം വൈറലാവുന്നത്. അതും അംബാനി കുടുംബത്തിലെ വാർത്തയാകുമ്പോൾ ആളുകൾക്ക് ആവേശം കൂടുകയും ചെയ്യും. അംബാനിക്കുടുംബത്തിലെ ഇരട്ടക്കുട്ടികൾ ഇഷ അംബാനിയും ആകാശ് അംബാനിയുമാണ് റോൾസ് റോയ്സ് കാറിൽ മുംബൈയിൽ (Isha-Akash Ambani Night Ride) കറങ്ങിയത്. ആകാശിന്റെ ഭാര്യ ശ്ലോക മെഹ്തയും ഇവർക്കൊപ്പമുണ്ടായിരുന്നു. സോച് ഇന്ത്യ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഈ നൈറ്റ് റൈഡ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വെള്ള നിറത്തിലുള്ള റോൾസ് റോയ്സ് കാറിൽ ഇരുവർക്കും ഒപ്പം കാറിന്റെ പിൻ സീറ്റിലിരുന്ന് കാമറയെ നോക്കി ചിരിക്കുന്ന ആകാശിന്റെ ഭാര്യ ശ്ലോക മേത്തയെയും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. സംഭവം ആരാധകർ ഏറ്റെടുത്തതോടെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായി.
‘ഇരട്ടസഹോദരങ്ങളായ ഇഷയും ആകാശും ആഡംബരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്, സ്വപ്നത്തിൽ ജീവിക്കുന്ന ഒരു സാധാരണ ദിവസം മാത്രം,’ എന്ന അടിക്കുറിപ്പോടെയാണ് ഒരു ഇൻസ്റ്റഗ്രാം ഹാൻഡിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
ALSO READ: രാധിക രണ്ട് തവണ കേക്ക് കൊടുത്തിട്ടും ആകാശ് അംബാനി വാങ്ങിച്ചില്ല; എന്താണ് സംഭവിച്ചതെന്ന് സോഷ്യൽ മീഡിയ
മൂന്ന് മക്കളാണ് മുകേഷ് അംബാനി-നിത അംബാനി ദമ്പതികൾക്കുള്ളത്. ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷം 2014 ലാണ് ആകാശ് റിലയൻസ് ബിസിനസ് ലോകത്തേ ചുവടുവയ്ക്കുന്നത്. നിലവിൽ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനാണ് ആകാശ്. റിലയൻസിന്റെ കീഴിലുള്ള വിവിധ കമ്പനികളുടെ നേതൃനിരയിൽ ഇഷ അംബാനിയുണ്ട്. സൈക്കോളജിയിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ ഇഷ വ്യവസായി ആനന്ദ് പിരാമലിനേയാണ് വിവാഹം ചെയ്തിരിക്കുന്നത്.
ഇഷയും ആകാശും ഹുറൂൺ ഇന്ത്യ അണ്ടർ 35 റാങ്കിംഗിൽ ഇടം നേടിയത് വലിയ വാർത്തയായിരുന്നു. 35 വയസ്സിന് താഴെയുള്ള 150 മികച്ച സംരംഭകരെ അടയാളപ്പെടുത്തുന്ന പട്ടികയാണ് ഹുറൂൺ ഇന്ത്യ. റിലയൻസ് റീട്ടെയിലിലെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതകളിൽ ഒരാളായിരുന്നു എന്നതാണ് പ്രത്യേകത. 1991 ലാണ് മുകേഷ് അംബാനിയ്ക്കും ഭാര്യ നിത അംബാനിയ്ക്കും ഇരട്ടകുട്ടികൾ പിറന്നത്. പിന്നീട് നാല് കൊല്ലങ്ങൾക്ക് ശേഷമായിരുന്നു ആനന്ദിന്റെ ജനനം.