RJ Simran Sing: ആര്‍ജെ സിമ്രന്‍ സിങിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു

Popular Instagram Influencer RJ Simran Singh Found Dead:വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലാണ് സിമ്രനെ മരിച്ച നിലയില്‍ സുഹൃത്ത് കണ്ടെത്തിയത്. ഉടൻ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സിമ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

RJ Simran Sing: ആര്‍ജെ സിമ്രന്‍ സിങിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു

സിമ്രൻ സിങ്ങ്

Published: 

27 Dec 2024 07:52 AM

ആര്‍ജെ സിമ്രന്‍ സിങിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. 25കാരിയായ സിമ്രന്‍ ജമ്മു കശ്മീരിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമാണ്. സോഷ്യൽ മീഡിയയിൽ 7 ലക്ഷത്തിലധികം പേരാണ് സിമ്രനെ പിന്തുടരുന്നത്. സംഭവത്തിൽ ഹരിയാന പോലീസ് അന്വേഷണം ആരംഭിച്ചു.

വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലാണ് സിമ്രനെ മരിച്ച നിലയില്‍ സുഹൃത്ത് കണ്ടെത്തിയത്. ഉടൻ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സിമ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സിമ്രന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്.

Also Read: വിവാഹം ചെയ്യും, പണം തട്ടും, മുങ്ങും; കബളിപ്പിച്ചത് ആറു പുരുഷന്മാരെ; ഒടുവില്‍ യുവതി കുടുങ്ങി

 

അതേസമയം സിമ്രന്‍ ആത്മഹത്യ ചെയ്തതാവാമെന്ന് കുടുംബം പോലീസിനെ അറിയിച്ചു. തങ്ങള്‍ക്ക് പരാതിയില്ലെന്നും സിമ്രന്‍റെ കുടുംബം പൊലീസിനെ അറിയിച്ചു. കുറച്ചുദിവസങ്ങളായി സിമ്രന്‍ വിഷാദത്തിലായിരുന്നെന്നും അതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കുടുംബം പരാതി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. സിമ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

അതേസമയം സിമ്രന്‍റെ മരണം ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ‘ജമ്മുവിന്റെ ഹൃദയസ്പന്ദനം’ എന്ന പേരിലാണ് യുവതി ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്.

Related Stories
Manmohan Singh : യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ മന്മോഹൻ സിംഗിന് അന്ത്യവിശ്രമം; സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി
Viral Video: പണത്തിൻ്റെ അഹങ്കാരം; ലിപ്സ്റ്റിക്ക് വെക്കാൻ 27 ലക്ഷത്തിൻ്റെ ബാ​ഗ്, വീഡിയോ വൈറൽ
Theni Road Accident: വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു
Manmohan Singh Funeral: മൻമോഹൻ സിങിന് വിടചൊല്ലാൻ രാജ്യം; സംസ്കാര ചടങ്ങുകൾ സൈനിക ബഹുമതിയോടെ 11.45ന്
Train Ticket Name Change: ട്രെയിന്‍ ടിക്കറ്റില്‍ പേരുമാറ്റം സാധ്യമാണോ? മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ എന്ത് ചെയ്യണം?
Digital Scams in 2024: നഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ല; ഇന്ത്യയില്‍ 2024ല്‍ നടന്ന സൈബര്‍ തട്ടിപ്പുകള്‍ ഇവയാണ്‌
ഒറ്റ സെഞ്ചുറിയിൽ സ്മിത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്
പിസിഒഎസ് ലക്ഷണങ്ങളെ അകറ്റി നിർത്താൻ ഗോണ്ട് കറ്റിര
വിവാഹ തീയതി വെളിപ്പെടുത്തി റോബിനും ആരതിയും
നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ