ദീപാവലിക്ക് നാട്ടിൽ കൂടാം.... 7000 സ്പെഷ്യൽ ട്രെയിനുകൾ, പ്രഖ്യാപനവുമായി റെയിൽവെ | Indian railway announces 7000 new train services for these diwali season Malayalam news - Malayalam Tv9

Diwali 2024: ദീപാവലിക്ക് നാട്ടിൽ കൂടാം…. 7000 സ്പെഷ്യൽ ട്രെയിനുകൾ, പ്രഖ്യാപനവുമായി റെയിൽവെ

Diwali Train Services: കഴിഞ്ഞ വർഷം നോർത്തേൺ റെയിൽവേ 1,082 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഈ വർഷം181 ശതമാനം വർദ്ധനയുണ്ടാവുമെന്ന് നോർത്തേൺ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. പ്രത്യേക ട്രെയിനുകൾക്ക് പുറമേ ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തുമെന്നും റെയിൽവെ അറിയിച്ചു.

Diwali 2024: ദീപാവലിക്ക് നാട്ടിൽ കൂടാം.... 7000 സ്പെഷ്യൽ ട്രെയിനുകൾ, പ്രഖ്യാപനവുമായി റെയിൽവെ

Represental Images (Credits: PTI)

Updated On: 

24 Oct 2024 21:37 PM

ന്യൂഡൽഹി: ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി 7,000 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. ഉത്സവ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ദീപാവലി സമയത്ത് 4,500 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയതായി റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്താണ് ഈ വർഷം സർവീസുകൾ വർധിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.

ഈ സമയത്ത് ധാരാളം യാത്രക്കാർ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ നോർത്തേൺ റെയിൽവേയാണ് കൂടുതലായി സ്പെഷ്യൽ ട്രെയിനുകൾ ട്രാക്കിലിറക്കുക. 3,050 പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്നാണ് നോർത്തേൺ റെയിൽവേ അറിയിച്ചു. കഴിഞ്ഞ വർഷം നോർത്തേൺ റെയിൽവേ 1,082 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഈ വർഷം181 ശതമാനം വർദ്ധനയുണ്ടാവുമെന്ന് നോർത്തേൺ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. പ്രത്യേക ട്രെയിനുകൾക്ക് പുറമേ ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തുമെന്നും റെയിൽവെ അറിയിച്ചു.

അതേസമയം ദീപാവലിയുടെ തിരക്ക് പരി​ഗണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കുമാണ് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഹുബ്ബള്ളി – ബെംഗളൂരു–കൊല്ലം സ്പെഷൽ ട്രെയിൻ (07313), യശ്വന്തപുര– കോട്ടയം സ്പെഷൽ (06215) എന്നീ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.

ഹുബ്ബള്ളി – ബെംഗളൂരു–കൊല്ലം സ്പെഷൽ ട്രെയിൻ (07313) 26ന് ഉച്ചയ്ക്കു 3.15ന് ഹുബ്ബള്ളിയിൽ നിന്നു പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരു എസ്എംവിടിയിലും പിറ്റേന്നു വൈകിട്ട് 5.10ന് കൊല്ലത്തും എത്തും. തിരിച്ച് ട്രെയിൻ (07314) ഞായറാഴ്ച രാത്രി 8.30ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11.30ന് ബെംഗളൂരു എസ്എംവിടിയിലും രാത്രി 8.45ന് ഹുബ്ബള്ളിയിലും എത്തും. പ്രധാന സ്റ്റോപ്പുകൾ : കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, വിരുദനഗർ, മധുര, ഡിണ്ടിഗൽ, കരൂർ, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, ബെംഗളൂരു എസ്എംവിടി, തുംകൂർ, റാണി ബന്നൂർ, ഹവേരി.

യശ്വന്തപുര– കോട്ടയം സ്പെഷൽ (06215) യശ്വന്തപുരയിൽ നിന്ന് 29ന് വൈകിട്ട് 6.30നു പുറപ്പെട്ട് 30നു രാവിലെ 8.10നു കോട്ടയത്തെത്തും. കെആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്. കോട്ടയം–യശ്വന്തപുര സ്പെഷൽ (06216) 30നു രാവിലെ 11.10നു കോട്ടയത്തു നിന്ന് പുറപ്പെട്ട് 31നു പുലർച്ചെ 1.15നു യശ്വന്തപുരയിലെത്തും.

 

Related Stories
Baramulla Encounter: കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നുപേർക്ക് പരിക്ക്
Justice Sanjiv Khanna: ജസ്റ്റിസ്‌ ചന്ദ്രചൂഡിൻ്റെ പിൻഗാമി… അറിയാം ഇന്ത്യയുടെ 51ാം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആരെന്ന്
Justice Sanjiv Khanna : ചീഫ് ജസ്റ്റിസിൻ്റെ നാമനിർദ്ദേശം അംഗീകരിച്ച് കേന്ദ്രം; സുപ്രിം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന
J&K Terror Attack: ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
Viral Video: ”കുട്ടിക്കളി’ കുറച്ചുകൂടി പോയി; അച്ഛനെ പിടിച്ച് അകത്തിടണം’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്കൂട്ടര്‍ ഓടിക്കുന്നു; അലക്ഷ്യമായി പിന്നിലിരുന്നു അച്ഛൻ
Dowry Harassment: ‘എച്ചിൽ പാത്രത്തിൽ കഴിക്കാൻ നിർബന്ധിച്ചു; സ്ത്രീധനം കുറഞ്ഞെതിന്റെ പേരിൽ വഴക്ക്’; കോളേജ് അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കി
ഒറ്റക്കളി കൊണ്ട് സിക്കന്ദർ റാസ പിന്നിലാക്കിയത് കോലിയെയും രോഹിതിനെയും
ശരീരഭാരം കുറയ്ക്കാൻ ലോലോലിക്ക ഡയറ്റിൽ ഉൾപ്പെടുത്തൂ
ആമസോണിൽ ദിവാലി സെയിൽ; ഈ ഓഫറുകൾ മിസ്സാക്കരുത്
ധൈര്യമായി കടുപ്പത്തിൽ കാപ്പിയും ചായയും കുടിച്ചോളൂ....