'വികാഷ് യാദവ് ഇപ്പോൾ ഔദ്യോഗിക പദവിയിൽ ഇല്ല'; അമേരിക്കക്ക് ഇന്ത്യയുടെ മറുപടി | india replied to usa in Ex-RAW official Vikash Yadav Issue Malayalam news - Malayalam Tv9

Vikash Yadav Issue: ‘വികാഷ് യാദവ് ഇപ്പോൾ ഔദ്യോഗിക പദവിയിൽ ഇല്ല’; അമേരിക്കക്ക് ഇന്ത്യയുടെ മറുപടി

Ex-RAW Official Vikash Yadav Issue: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ഇന്ത്യ പദ്ധതി തയ്യാറാക്കിയെന്ന ഗുരുതര ആരോപണമാണ് അമേരിക്ക ഉന്നയിക്കുന്നത്. ഇന്ത്യക്കെതിരെ പന്നു സംസാരിച്ചു എന്നതാണ് വധശ്രമത്തിന് പ്രേരിപ്പിച്ചതെന്നും അമേരിക്ക ചൂണ്ടികാട്ടിയിട്ടുണ്ട്.

Vikash Yadav Issue: വികാഷ് യാദവ് ഇപ്പോൾ ഔദ്യോഗിക പദവിയിൽ ഇല്ല; അമേരിക്കക്ക് ഇന്ത്യയുടെ മറുപടി

വികാഷ് യാദവിനെതിരെ അമേരിക്ക പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് (​Image Credits: TV9 Telugu)

Updated On: 

19 Oct 2024 06:27 AM

ന്യൂഡൽഹി: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെ (Gurpatwant Pannun) വധിക്കാൻ നിർദ്ദേശം നൽകിയത് ഇന്ത്യയുടെ മുൻ റോ ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടികാട്ടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അമേരിക്കയുടെ നടപടിയിൽ മറുപടിയുമായി ഇന്ത്യ. അമേരിക്ക പറയുന്ന മുൻ റോ ഉദ്യോഗസ്ഥനായ വികാഷ് യാദവ് ഇപ്പോൾ ഔദ്യോഗിക പദവിയിൽ ഇല്ലെന്നാണ് ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്. അതിനാൽ അമേരിക്കയുടെ ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും ഇന്ത്യ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ഇന്ത്യ പദ്ധതി തയ്യാറാക്കിയെന്ന ഗുരുതര ആരോപണമാണ് അമേരിക്ക ഉന്നയിക്കുന്നത്. ഇന്ത്യക്കെതിരെ പന്നു സംസാരിച്ചു എന്നതാണ് വധശ്രമത്തിന് പ്രേരിപ്പിച്ചതെന്നും അമേരിക്ക ചൂണ്ടികാട്ടിയിട്ടുണ്ട്. അമേരിക്കൻ പൗരനായ പന്നുവിന് അഭിപ്രായം പറയാനുള്ള ഭരണഘടനാ അവകാശമുണ്ടെന്നും ഇതിനെതിരെ ആര് പ്രവർത്തിച്ചാലും കർശനമായി നടപടി സ്വീകരിക്കുമെന്നും അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ ഡയറക്ചർ ക്രിസ്റ്റഫർ റേ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുൻ സൈനികൻ കൂടിയായ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിൻ്റെ ചിത്രം ഉൾപ്പെടുത്തി അമേരിക്ക അറസ്റ്റ് വാറണ്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

പന്നുവിൻറെ താമസസ്ഥലം, പോകുന്ന സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇപ്പോൾ അമേരിക്കയുടെ പിടിയിലുള്ള നിഖിൽ ഗുപ്ത എന്ന ഗുജറാത്ത് സ്വദേശിക്ക് കൈമാറിയത് വികാസ് യാദവായിരുന്നുവെന്നാണ് എഫ്ബിഐ ഉന്നയിക്കുന്ന ആരോപണം. പന്നുവിനെ വധിക്കാനുള്ള പദ്ധതി നിഖിൽ ഗുപ്ത തയ്യാറാക്കി. ഇതിന് അമേരിക്കയിൽ കൊലയാളിയെന്ന് തെറ്റിദ്ധരിച്ച് കരാർ ഏൽപ്പിച്ചത് ഒരു അമേരിക്കൻ ഏജൻറിനെയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

ഈ ഏജൻറ് മുഖേന അമേരിക്കൻ അന്വേഷണ ഏജൻസികൾ നിഖിൽ ഗുപ്തയെ നിരീക്ഷിച്ചപ്പോഴാണ് ഇയാളെ നിയന്ത്രിച്ചത് റോ ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തിയതെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. കാനഡയിലെ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകവും ഇതേ രീതിയിൽ നടത്തിയെന്ന വിവരവും നിഖിൽ ഗുപ്ത നൽകിയെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. വികാസ് യാദവിനെ കൈമാറാണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Related Stories
MK Stalin: ഇവിടെ ഹിന്ദിയൊന്നും വേണ്ട! ഹിന്ദി ഭാഷ സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി പരിപാടികൾ വേണ്ടെന്ന് എംകെ സ്റ്റാലിൻ
Yamuna River Polluted: യമുന നദിയില്‍ വീണ്ടും വിഷപ്പത നുരഞ്ഞുപൊന്തി; വലഞ്ഞ് ഡല്‍ഹി നിവാസകൾ
Radhika Merchant: രാധിക രണ്ട് തവണ കേക്ക് കൊടുത്തിട്ടും ആകാശ് അംബാനി വാങ്ങിച്ചില്ല; എന്താണ് സംഭവിച്ചതെന്ന് സോഷ്യൽ മീഡിയ
Viral News: വാടക 17,000, പുകവലി, മദ്യപാനം, പാട്ട് എന്നിവ സഹിക്കണം; റൂമേറ്റിനെ തേടിയുള്ള യുവതിയുടെ നിബന്ധനകള്‍ വൈറല്‍
Alan Walker : അലൻ വാക്കർ ഷോയ്ക്കിടെ കൊച്ചിയിൽ മൊബൈൽ മോഷണം; ഡൽഹിയിൽ മൂന്ന് പേർ പിടിയിൽ
Man Beaten To Death : വിവാഹിതയായ യുവതിയുമായി പ്രണയബന്ധമുണ്ടെന്ന് സംശയം; യുവാവിനെ തല്ലിക്കൊന്നു
പല്ലുകളുടെ ആരോഗ്യത്തിന് ഇവ ശീലമാക്കാം
നെല്ലിക്കയോ ഓറഞ്ചോ? ഭാരം കുറയ്ക്കാൻ ഏതാണ് മികച്ചത്
ബബിള്‍ റാപ്പര്‍ പൊട്ടിയ്ക്കുന്നവരാണോ? ആരോഗ്യഗുണങ്ങള്‍ ഏറെ
എന്താണ് ആലിയ ഭട്ട് പറഞ്ഞ എഡിഎച്ച്ഡി രോഗാവസ്ഥ?