5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India Post : 50 പൈസ തിരികെനൽകിയില്ലെന്ന് പരാതി; തപാൽ വകുപ്പിന് 15,000 രൂപ പിഴ

India Post Fined Rs 15,000 by Consumer Court : 50 പൈസ തിരികെനൽകാത്തതിന് തപാൽ വകുപ്പിന് പിഴ. 15000 രൂപയാണ് ഉപഭോക്തൃ തർക്ക കമ്മീഷൻ തപാൽ വകുപ്പിന് പിഴയിട്ടത്.

India Post : 50 പൈസ തിരികെനൽകിയില്ലെന്ന് പരാതി; തപാൽ വകുപ്പിന് 15,000 രൂപ പിഴ
ഇന്ത്യ പോസ്റ്റ് (Image Credits - Frank Bienewald/Getty Images)
abdul-basith
Abdul Basith | Published: 23 Oct 2024 18:31 PM

50 പൈസ തിരികെനൽകിയില്ലെന്ന പരാതിയെ തുടർന്ന് തപാൽ വകുപ്പിന് 15,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉപഭോക്താവിന് 50 പൈസ തിരികെനൽകണമെന്നും ഒപ്പം 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. ഈ തുകയ്ക്കൊപ്പം കോടതിച്ചിലവായി 5000 രൂപയും നൽകണം. കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റേതാണ് ഉത്തരവ്.

2023 ഡിസംബർ 13നാണ് നടപടിയ്ക്ക് ആസ്പദമായ സംഭവം. പൊഴിച്ചാൽ പോസ്റ്റ് ഓഫീസിൽ രജിസ്റ്റർ ചെയ്ത കത്തിന് പരാതിക്കാരിയായ എ മാനഷ 30 രൂപയാണ് നൽകിയത്. എന്നാൽ, രജിസ്റ്ററിൽ 29.50 രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. യുപിഐ വഴി കൃത്യമായ തുക അടയ്ക്കാമെന്ന് അറിയിച്ചെങ്കിലും തപാൽ ഉദ്യോഗസ്ഥർ ഇത് നിരസിച്ചു. ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരസിച്ചത്. ദിവസവും ലക്ഷക്കണക്കിന് ഇടപാടുകളാണ് നടക്കുന്നത്. അവയ്ക്ക് കൃത്യമായ കണക്കില്ലെങ്കിൽ സർക്കാരിന് നഷ്ടമുണ്ടാവും. ഇത് നിയമവിരുദ്ധമാണെന്നും എ മാനഷയുടെ പരാതിയിൽ പറയുന്നു.

Also Read : Bengaluru Heavy Rain: ബെംഗളൂരുവിൽ കനത്ത മഴ; കെട്ടിടം തകർന്ന് 5 മരണം, വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

അതേസമയം, സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ഉപഭോക്താവില്‍ നിന്ന് ഡിജിറ്റല്‍ മോഡ് വഴിയുള്ള പേയ്‌മെന്റ് സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്ന് തപാൽ വകുപ്പ് മറുവാദമുന്നയിച്ചു. പരാതിക്കാരിയിൽ നിന്ന് പണം പിരിച്ചെടുക്കുകയായിരുന്നു. അധികമായി വന്ന 50 പൈസ ‘ഇന്‍കോര്‍പ്പറേറ്റഡ് പോസ്റ്റല്‍ സോഫ്റ്റ്‌വെയറില്‍’ ഓട്ടോമാറ്റിക്കായി റൗണ്ട് ഓഫ് ചെയ്തിരുന്നു. ഇത് തപാല്‍ അക്കൗണ്ടുകളില്‍ കൃത്യമായി അക്കൗണ്ട് ചെയ്യുകയും ചെയ്തു എന്നും തപാൽ വകുപ്പ് വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ കോടതി തള്ളി.

ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷമായിരുന്നു കോടതിയുടെ വിധി. സോഫ്റ്റ്‌വെയര്‍ പ്രശ്‌നം കാരണം50 പൈസ അധികമായി പിരിച്ചെടുത്ത പോസ്റ്റ് ഓഫീസിൻ്റെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര സമ്പ്രദായത്തിന് തുല്യമാണിത് എന്നും ഉപഭോക്തൃ പാനല്‍ നിരീക്ഷിച്ചു. തുടർന്നാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്. 10000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചിലവും ഒപ്പം അധികമായി ഈടാക്കിയ 50 പൈസയും ചേർത്ത് 15,000 രൂപ 50 പൈസയാണ് തപാൽ വകുപ്പ് ആകെ ഉപഭോക്താവിന് നൽകേണ്ട നഷ്ടപരിഹാരം.