5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral news: ഇതൊരു സ്വകാര്യസ്ഥലമല്ല, ഒയോയുമല്ല, ഇവിടെ പ്രണയം പാടില്ല, വൈറലായി ക്യാബ് ഡ്രൈവറുടെ മുന്നറിയിപ്പ്

Hyderabad cab driver warned passengers: "ക്യാബ് യാത്രക്കാർക്കു നൽകേണ്ട ധാർമ്മികവും അത്യാവശ്യവുമായ സന്ദേശം" എന്നാണ് ഒരാൾ ഇതിന് കമന്റ് ഇട്ടത്.

Viral news: ഇതൊരു സ്വകാര്യസ്ഥലമല്ല, ഒയോയുമല്ല, ഇവിടെ പ്രണയം പാടില്ല, വൈറലായി ക്യാബ് ഡ്രൈവറുടെ മുന്നറിയിപ്പ്
വൈറലായ ഡ്രൈവറുടെ കുറിപ്പ് (Image – x)
aswathy-balachandran
Aswathy Balachandran | Published: 22 Oct 2024 09:57 AM

ഹൈദരാബാദ്: വാഹനത്തിനുള്ളിലെ പ്രണയം വിലക്കിക്കൊണ്ട് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി വൈറലായിരിക്കുകയാണ് ഹൈദരാബാദിലെ ഒരു ക്യാബ് ഡ്രൈവർ. ഹൈദരാബാദ് സ്വദേശി തന്നെയായ വെങ്കിടേഷ് എന്ന യാത്രക്കാരനാണ് ക്യാബിൽ കയറിയപ്പോൾ സീറ്റിൻ്റെ പിൻഭാഗത്തുള്ള ഈ വിചിത്രമായ കുറിപ്പ് കണ്ടത്.

ഡ്രൈവറുടെ കുറിപ്പ് ഇങ്ങനെയായിരുന്നു: “മുന്നറിയിപ്പ്!! ഇവിടെ പ്രണയം പാടില്ല. ഇതൊരു ക്യാബ് ആണ്, നിങ്ങളുടെ സ്വകാര്യ സ്ഥലമോ ഓയോയോ അല്ല. അതിനാൽ ദയവായി അകലം പാലിക്കുക. സന്ദേശം കണ്ട് കൗതുകം തോന്നിയ വെങ്കിടേഷ്, “തിംഗ്സ് ഇൻ ഹൈദരാബാദ് ക്യാബ്” എന്ന അടിക്കുറിപ്പോടെ X-ൽ അതിൻ്റെ ഫോട്ടോ പങ്കിട്ടു.

‘ഹായ് ഹൈദരാബാദ്’ എന്ന എക്‌സ് അക്കൗണ്ട് ഇത് റീപോസ്റ്റ് ചെയ്തതോടെ പോസ്റ്റ് പെട്ടെന്ന് വൈറലായി. ഇതിനോടകം 85,600-ലധികം വ്യൂസും 1,500-ലധികം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ സന്ദേശം പങ്കുവച്ചു. പലരും ഇത് ഷെയർ ചെയ്യാനും കമന്റ് ചെയ്യാനും മറന്നില്ല.

ALSO READ – ട്രെയിനിലെ പുതപ്പുകള്‍ കഴുകാറുണ്ടോ? റെയില്‍വേ ജീവനക്കാരുടെ മറുപടി അമ്പരപ്പിക്കു

“ക്യാബ് യാത്രക്കാർക്കു നൽകേണ്ട ധാർമ്മികവും അത്യാവശ്യവുമായ സന്ദേശം” എന്നാണ് ഒരാൾ ഇതിന് കമന്റ് ഇട്ടത്. “നാശം. ബാംഗ്ലൂരിലും ഡൽഹിയിലും ഇത് കണ്ടു. ഇത്ര പെട്ടെന്ന് ഹൈദരാബാദിൽ ഇത് പ്രതീക്ഷിച്ചില്ല എന്നാണ് മറ്റൊരാൾ കുറിച്ചത്. കഴിഞ്ഞയാഴ്ച, ഒരു ബെംഗളൂരു ക്യാബ് ഡ്രൈവറുടെ വിചിത്രമായ നിയമങ്ങളും ഇതുപോലെ വൈറലായിരുന്നു.

അടുത്തിടെ ക്യാബ് ബുക്ക് ചെയ്ത ഒരു ഉപയോക്താവ് ഡ്രൈവർ സീറ്റിന് പിന്നിൽ പോസ്‌റ്റ് ചെയ്‌ത മാർഗ്ഗനിർദ്ദേശങ്ങളുടെ ഒരു ഫോട്ടോ പങ്കിട്ടതോടെയാണ് ഇതും വൈറലായത്. യാത്രക്കാരെ മാന്യമായി പെരുമാറാൻ പ്രോത്സാഹിപ്പിക്കുന്ന നിരവധി നിയമങ്ങൾ ആ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നതാണ് രസകരമായ കാര്യം.

നിങ്ങൾ ക്യാബിൻ്റെ ഉടമയല്ല; ക്യാബ് ഓടിക്കുന്ന ആളാണ് ക്യാബിൻ്റെ ഉടമ.. തുടങ്ങിയ തമാശ നിറഞ്ഞ വാക്കുകളായിരുന്നു അന്നത്തെ കുറിപ്പിന്റെ പ്രത്യേകത.

Latest News